ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ 2022-2023

Schoolwiki സംരംഭത്തിൽ നിന്ന്

ടിങ്കറിംഗ് ലാബ് ഉദ്ഘാടനം

വട്ടേനാട് ഇനി റോബോട്ടിക്സ് പഠനവും വട്ടേനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അനുവദിക്കപ്പെട്ട ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം ആഗസ്റ്റ് 2 ചൊവ്വാഴ്ച ബഹുമാനപ്പെട്ട കേരള നിയമസഭ സ്പീക്കർ ശ്രീ.എം ബി രാജേഷ് നിർവഹിച്ചു. ശാസ്ത്രാഭിരുചിയുള്ള വിദ്യാർത്ഥികളെ വിദഗ്ദ്ധരുടെ ക്ലാസ്സിലൂടെയും പ്രായോഗിക പരിശീലനത്തിലൂടെയും ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ളവരാക്കുക എന്നതാണ് ലാബിന്റെ ലക്ഷ്യം. ശാസ്ത്ര നേട്ടങ്ങളെ സാമൂഹ്യ നന്മയ്ക്കുതകും വിധം ഉപയോഗപ്പെടുത്തുക എന്നതും ലാബിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ്. ലാബിനായി SSK 10 ലക്ഷം രൂപയാണ് അനുവദിച്ചത്.വാർഡ് മെമ്പർ ശ്രീമതി സിനിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി റോസ് കാതറിൻ സ്വാഗതം ആശംസിച്ചു. SSK കോഡിനേറ്റർ ശ്രീ. സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.ഡയറ്റ് പ്രിൻസിപ്പൽ ഡോ.ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി. റജീന, തൃത്താല എ.ഇ ഒ ശ്രീ സിദ്ദിക്ക്, തൃത്താല ബി.പി.സി ശ്രീ ശ്രീജിത്, പി.ടി.എ പ്രസിഡന്റ് ശ്രീ പ്രദീപ് എന്നിവർ ആശംസകൾ നേർന്നു. എച്ച്.എം ശ്രീ മൂസ മാസ്റ്റർ നന്ദി പറഞ്ഞു.ശാസ്ത്രീയ മനോഭാവം ഉണ്ടാക്കുക എന്നത് ശാസ്ത്രപഠനത്തിന്റ പ്രധാന നേട്ടമാണെന്ന് സ്പീക്കർ ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. ശാസ്ത്രാഭിരുചിയുള്ള ഓരോ കുട്ടിക്കും സ്വന്തമായി ഗവേഷണം നടത്താനും ഗവേഷണ പരിപാടികളിൽ ഏർപ്പെടാനും കഴിയുക എന്നത് ടിങ്കറിങ് ലാബിന്റെ പ്രധാന സവിശേഷതയാണ്.