ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സ്കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ ക്രിയാത്മക ബുദ്ധിയോടെ മുന്നോട്ടുപോകുന്ന ഒരു കൂട്ടായ്മയാണ് നമ്മുടെ സ്കൂളിലെ സാമൂഹികശാസ്ത്ര ക്ലബ്. ഓരോ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചും ഓരോ കുട്ടികളേയും അറിയിക്കുന്നതിൽ, ക്ലബ്‌ ചെയ്യുന്ന സംഭാവന വളരെ വലുതാണ്.

2022-23 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി കുട്ടികളിൽ നിന്ന് ക്ലബ് ഭാരവാഹികളെ തിരഞ്ഞെടുത്തു.

ക്ലബ്‌ ഭാരവാഹികൾ

1.പ്രസിഡന്റ് - ആകാശ് ആർ (IX C)

2.വൈസ് പ്രസിഡന്റ് - യദുകൃഷ്ണ

3.സെക്രട്ടറി - അഭിജിത്ത് എ ജെ (IX C)

4.ജോയിന്റ് സെക്രട്ടറി - നൗഭാ നൗഷാദ് (VIII A)

5.ട്രഷറർ - അലീന എസ് ദാസ് (VIII A)

ക്ലബ്ബ് പ്രവർത്തനങ്ങൾ

1.സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ പ്രഥമയോഗം

വിദ്യാർത്ഥികളിൽ സാമൂഹികശാസ്ത്ര അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022 ജൂൺ, 10-ാം തീയതി ഉച്ചയ്ക്ക് ഒരുമണിക്ക് സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ പ്രഥമ യോഗം സംഘടിപ്പിച്ചു.  സാമൂഹിക ശാസ്ത്ര അധ്യാപികയായ ശൈലജ സ്വാഗത പ്രസംഗവും ഉദ്ഘാടനവും നിർവ്വഹിച്ചു.  ശേഷം, വിഷയത്തിന്റെ പ്രാധാന്യവും, ആവശ്യകതയും, പ്രധാന ദിനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും തുടങ്ങിയ വേണ്ട ചർച്ചകൾ നടത്തി.  തുടർന്ന്, ഭാരവാഹികളെയും മറ്റു പദവി വഹിക്കുന്നവരെയും തിരഞ്ഞെടുത്തു.  മുപ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത യോഗം പ്രസിഡന്റായ ആകാശിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.