കോവിഡ് മഹാമാരിക്ക്‌ശേഷം പൂർണതോതിൽ ആരംഭിക്കുന്ന സ്കൂൾ വർഷത്തിന് വർണാഭമായ തുടക്കം കുറിച്ചു. മധുരവും വാദ്യമേളങ്ങളുമായി നവാഗതരെ സ്വീകരിച്ച ചടങ്ങിൻ്റെ ഉത്‌ഘാടന കർമം നിർവഹിച്ചത് ഭരണിക്കാവ് ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് മാത്യു അവർകൾ ആയിരുന്നു.
05/06/2022
ജൂൺ 05 ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. ബോധവത്കരണ സെമിനാർ, വൃക്ഷത്തൈ വിതരണം, സൈക്കിൾ റാലി ഇവ നടത്തപ്പെട്ടു. ഭരണിക്കാവ് കൃഷി ഓഫീസർ ശ്രീമതി പൂജ നായർ വിശിഷ്ടാതിഥി ആയിരുന്നു.
06/06/2022
നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്‌ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി.
15/06/2022
2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു.
19/06/2022
ജൂൺ 19 വായന വാരാചരണവും മത്സരങ്ങളും.
ബാലജനസഖ്യം കറ്റാനം യൂണിയന്റെ ആഭിമുഖ്യത്തിൽ പോപ്പ് പയസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടത്തിയ വായനാ ദിന ആഘോഷം ഹെഡ്മാസ്റ്റർ ശ്രീ ബിജു റ്റി വർഗീസ് , റവ . ഫാ . ഡയനീഷ്യസ് എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ഫെബാ ജിജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആൽവിൻ ജൂലിയൻ , അഥീന സാം , ഹെലൻ സാറാ ഷിബു , രക്ഷാധികാരി അഡ്വ. കോശി വല്യേഴത്ത് , സഹകാരി ശ്രീമതി രശ്മി വി രാജു എന്നിവർ പ്രസംഗിച്ചു .
ജൂൺ 18, 19
SPC "പ്രതീക്ഷ" ദ്വിദിന ക്യാമ്പ്.
ജൂൺ 26
ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധറാലി, ഒപ്പുശേഖരണം, പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു.
8/7/2022
ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈഡിസിന് ഇടമില്ല ക്യാമ്പയിൻ നടത്തുന്നതുമായി ബന്ധപ്പെട്ട കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനായി കുട്ടികൾക്കായി ഒരു സെമിനാർ 8/7/2022 വെള്ളിയാഴ്ച സംഘടിപ്പിക്കുകയുണ്ടായി.
21/7/2022
സീഡ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ തുടക്കം
മാതൃഭൂമി സീഡ് ക്ലബ്ബിന്റ പ്രവർത്തനങ്ങൾക്കുവേണ്ടി ബഹുമാനപ്പെട്ട എച്ച് എമ്മിനെ നേതൃത്വത്തിൽ 21/6/2022സീഡ് ക്ലബ്ബിലേക്ക് ഉള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയുണ്ടായി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി 21/7/2022 കൃഷി ചെയ്യുന്നതിന് വേണ്ടി യുള്ള നിലമൊരുക്കൽ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.
21/7/2022
ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം
ശാസ്ത്രരംഗം - ചന്ദ്രദിനാഘോഷം ഇവയുടെ ഉദ്ഘാടനവും സെമിനാറും 21/7/2022 രാവിലെ പതിനൊന്നിന് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിലെ മുഖ്യാഥിതി എൻ എസ് എസ് കോളേജ് ഇടുക്കിയിലെ അസി പ്രൊഫസർ ഡോ പ്രേംലാൽ പി ഡി ആയിരുന്നു.
22/7/2022
ലഹരി വിരുദ്ധ ക്യാമ്പയിൻ
ജൂൺ 22 വൈകുന്നേരം 3 .00 ന് സ്കൂൾ അങ്കണത്തിൽ ജീസസ് ക്രൂസേഡ് നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്യാമ്പയിനും മാജിക് ഷോയും നടത്തി.
22/7/2022
പേപ്പർ പേന, പേപ്പർ ബാഗ് ഇവയുടെ നിർമ്മാണോദ്ഘാടനം
ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ വിദ്യാർത്ഥികൾക്കും വിദ്യാലയത്തിന് സമീപവുമായുള്ള സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുവാനുള്ള വിത്ത് നിറച്ച പേപ്പർ പേനയുടെയും പേപ്പർ ബാഗുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വെള്ളി രാവിലെ 10.00 ന് തുടക്കം കുറിച്ചു. പ്രകൃതിയെയും മനുഷ്യനെയും നിലനിർത്തുക എന്ന ലോക പരിസ്ഥിതി സംരക്ഷണ ദിനത്തിന്റെ പ്രാധാന്യമുൾക്കൊണ്ടാണ് നല്ല പാഠം പ്രവർത്തകർ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്. കുട്ടികൾ തയ്യാറാക്കുന്ന പേപ്പർ പേനയും ബാഗും എല്ലാ കുട്ടികളിലും എത്തുന്നതോടെ ഗണ്യമായ തോതിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനാകുമെന്നാണ് നല്ലപാഠം പ്രവർത്തകർ വിശ്വസിക്കുന്നത്.
21/07/2021
ജൂലൈ 21 ചാന്ദ്ര ദിനത്തോട് അനുബന്ധിച്ച് സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി. പ്രസംഗം, ചിത്ര രചന, കൊളാഷ്, വീഡിയോ നിർമ്മാണം, ചാന്ദ്ര ദിന ക്വിസ് എന്നിവ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റും, ട്രോഫികളും വിതരണം ചെയ്തു.
23/07/2021
SPC ആലപ്പുഴ സംഘടിപ്പിച്ച 'സ്ത്രീധന വിരുദ്ധ പോസ്റ്റർ' മത്സരത്തിൽ രണ്ടാം സമ്മാനം സീനിയർ SPC കേഡറ്റ് അമൃത സി വി. കരസ്ഥമാക്കി.
17/08/2021
മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാർഷിക ദിനം, മലയാള ദിനം, വിദ്യാരംഗം, കലാസഹാത്യ വേദിയുടെ ഉദ്ഘാടനം
ശ്രീ. വയലാർ ശരത് ചന്ദ്ര വർമ്മ നിർവഹിച്ചു.
1/09/2021
പോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവ മാമാങ്കവും, കേരളം പിറവി ആഘോഷവും നവംബര് 1 സ്കൂളിൽ ആഘോഷിച്ചു
16/09/2021
സെപ്റ്റംബർ 16 ന് ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി പ്രസംഗം, പോസ്റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം, ഓണ്ലൈൻ ക്വിസ് എന്നിവ സംഘടിപ്പിച്ചു.
2021 -22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം 29/10/21 ഉച്ചയ്ക്ക് 12 മണിക്ക് Dr. ലിനറ്റ് ജോസഫ് ഓണ്ലൈൻ ആയി നടത്തി. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. ബിജു. റ്റി. വർഗ്ഗീസ് സർ ചാന്ദ്ര ദിൻ e- മാഗസിൻ പ്രകാശനം ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവത്തോടൊപ്പം ബന്ധപെട്ടു ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തിയ പ്രസംഗം മത്സരത്തിൽസ്വാതന്ത്ര്യത്തിന്റെ അമൃതമഹോൽസവതം പ്രസംഗ മൽസര വിജയിപോപ്പ് പയസ് XI ഹയർ സെക്കൻഡറി സ്കൂളിലെ നിധി സുൽത്താൻ റെജി രണ്ടാംസ്ഥാനം നേടി.
26/02/2022
2020 - 2021 അദ്ധ്യയന വർഷം SSLC പരീക്ഷക്ക് 100 % വിജയം കൈവരിച്ചതിനുളള മെറിറ്റ് അവാർഡ് ബഹു: MP A M ആരീഫിൽ നിന്ന് ഏറ്റുവാങ്ങിയപ്പോൾ.2020 - 21 അദ്ധ്യയന വർഷം SSLC പരീക്ഷക്ക് 100 % മെറിറ്റ് അവാർഡ് ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഹാളിൽ വച്ച് നടത്തിയ ഇന്റർ-സ്കൂൾ ക്വിസ് മത്സരത്തിൽ വിജയികളായവർ.
ദേശീയ ശാസ്ത്രദിന ക്വിസ് സ്കൂൾതല വിജയികൾ
28/02/2022
ഇന്റർ-സ്കൂൾ ക്വിസ് മത്സരo
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ ഇന്റർ-സ്കൂൾ ക്വിസ് മത്സരത്തിൽ വിജയികളായവർ.
05/03/2022
SPC പാസിംഗ് ഔട്ട് പരേഡ് 2022
കറ്റാനം പോപ്പ് പയസ്സ് Xl HSSൽ പരിശീലനം ലഭിച്ച സൂപ്പർ സീനിയർസ് കേഡറ്റഉകളുടെ പാസ്സിങ് ഔട്ട് പരേഡ് ആണ് കറ്റാനം പോപ്പ് പയസ്സ് ഗ്രൗണ്ടിൽ നടന്നത്. ഈ പാസ്സിങ് ഔട്ട് പരേഡ്ൽ അഭിവാദ്യം സ്വീകരിച്ചത് ബഹുമാനപെട്ട Dr. R. Jose (Chengannor DYSP).
08/03/2022
വനിത ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് വനിത ദിനവുമായി ബന്ധപ്പെട്ട പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്.
14/03/2022
UCC സ്കോളർഷിപ്പ് വിജയ് 2021- 2022
ഈ വർഷത്തെ USS സ്കോളർഷിപ്പ് വിജയി ആയ Govardhanan G VIII D ക്ക് അഭിനന്ദനങ്ങൾ
15/03/2022
2021-2022 യു.പി വിഭാഗത്തിൻെറയും എച്ചഎസ് വിഭാഗത്തിന്റെയും ടാലന്റെ ഫേസ്റ്റ് ക്ലാസ് അടിസ്ഥാനത്തിൽ നടത്തി. ടാലന്റ് ഫെസ്റ്റ് 2021-2022യു.പി വിഭാഗം വിജയികൾ :