എസ് എം വി സ്ക്കൂൾ/2022-23 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 25 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43083 (സംവാദം | സംഭാവനകൾ) (→‎ജൂലൈ 11 - ലോക ജനസംഖ്യാദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ജൂൺ 1 - സ്ക്കൂൾ പ്രവേശനോത്സവം

ജൂൺ 5 - പരിസ്ഥിതി ദിനാചരണം

ജൂൺ 20 - വായന ദിനാഘോഷം

ജൂൺ 26- ലഹരി വിരുദ്ധ ദിനാചരണം

ജൂൺ 28- ചരിത്ര ക്വിസ്സ്

             28 .06 .2022  തീയതിയിൽ പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടറുടെ ഉത്തരവ് പ്രകാരം കേരള ചരിത്ര ക്വിസ് 2022  മത്സരം കേരളം ചരിത്രം നൂറ്റാണ്ടിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ജൂലൈ 12 ന്സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടത്തപെടുകയുണ്ടായി.  ഉച്ചയ്ക്ക് 1 .30  നു ഹൈ സ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അദ്ധ്യാപിക സുജിത യുടെ നേതൃത്വത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. 8 ,9 ,10  ക്ലാസ്സുകളിൽ നിന്നായി 30  കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.20  ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി ലാപ്ടോപിന്റെയും പ്രോജെക്ടറിന്റെയും സഹായത്തോടെ വലിയ സ്‌ക്രീനിൽ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.ടൈമർ മുഘേന സമയം നിയന്ത്രിച്ചു.തത്സമയ മൂല്യനിർണയം നടത്തി.ആദ്യഘട്ടത്തിലെ വിജയികളായി മഹാദേവൻ(10 ബി),പദ്മനാഭൻ (10 എ),അനൂപ് (8 എ),ആദർശ്     (9 എ )  എന്നിവരെ തെരഞ്ഞെടുത്തു.          ജൂലൈ 13  നു ക്ലാസ്സിൽ വച്ചുനടത്തിയ രണ്ടാം ഘട്ട മത്സരത്തിൽ   അനൂപ്(8 എ),    മഹാദേവൻ(10 ബി)   എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിജില്ലാതല മത്സരങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിക്കുന്നതിനു യോഗ്യത നേടുകയും ചെയ്തു.


ജൂലൈ 5 - ബഷീർ ദിനം

ജൂലൈ 11 - ലോക ജനസംഖ്യാദിനം

3083ജൂലൈ 11 ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചുബോധവത്കരണ പരിപാടി  രാവിലെ    10 .30 നു അദ്ധ്യാപക വിദ്യാർത്ഥിയുടെ ഈശ്വരപ്രാര്ഥനയോടു കൂടി ആരംഭിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപിക സുജിത ടീച്ചർ ,സീനിയർ അസിസ്റ്റന്റ് ജിജെയ് ടീച്ചർ എന്നിവർ ഇന്ത്യയുടെ ജനസന്ഘ്യപരമായ സവിശേഷതകളെപ്പറ്റി സംസാരിച്ചു. തുടർന്ന് പ്രഭാഷണം നടത്താനെത്തിയ വിശിഷ്ടാതിഥി കേരള യൂണിവേഴ്സിറ്റിയിലെ ഡി പാർട്ട് മെ ന്റ്റ് ഓഫ് ഡെമോഗ്രഫിയിലെ അസിസ്റ്റന്റ്  പ്രൊഫസ്സർ  സന്ദീപ് ജി കുട്ടികൾക്ക് ക്ലാസ് എടുത്തു.

ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിനു പിന്നിൽ ഐക്യരാഷ്ട്ര സംഘടനയുടെ ലഷ്യങ്ങളെപ്പറ്റിയും സെൻസസ് കണക്കെടുപ്പിനെപ്പറ്റിയും വിശദമായ അറിവ് കുട്ടികൾക്ക് നൽകി. 11  മണിക്ക്  പ്രോഗ്രാം അവസാനിച്ചു.

ജൂലൈ 19 - വിവിധ ക്ളബ്ബുകളുടെ ഉദ്‌ഘാടനം

      ജൂലൈ 19 നു വിവിധ ക്ലബ്ബുകളുടെ ഔപചാരികമായ ഉദഘാടനം സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.രാവിലെ 10 .30 നു നടന്ന ചടങ്ങിൽ ഉദ്‌ഘാടകനായി എത്തിയത് കവിയും എഴുത്തുകാരനും അദ്ധ്യാപകനുമായ 'രാജൻ പൊഴിയൂർ 'ആയിരുന്നു. സീനിയർ അസിസ്റ്റന്റ്   ജിജി ടീച്ചറുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങിൽ പൊന്നാടയണിയിച്ചു കൊണ്ട് ഫെലിക്സ് സാർ ഉദ്‌ഘാടകനെ സ്വീകരിക്കുകയുണ്ടായി.തു ടർന്ന് വേദിയിൽ സ്റ്റാഫ് സെക്രട്ടറി ഭുവനദാസ് സാർ, പരിസ്ഥിതി ക്ലബ് കൺവീനർമാരായ ഗിരിജ റ്റീച്ചർ,മേരി ഗ്ലാഡിസ് റ്റീച്ചർ ,srg  കൺവീനർ ആയ രജനി റ്റീച്ചർ എന്നിവരുടെ സാനിധ്യത്തിൽ നിലവിളക്കു തെളിയിച്ചുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. അദ്ദേഹത്തിന്റെ ഉദ്‌ഘാടനപ്രസംഗവും കവിതാലാപനവും കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അതിനു ശേഷം വിവിധ ക്ലബ്ബുകളുടെഅഭിമുഖ്യത്തിൽ കുട്ടികളുടെയും അദ്ധ്യാപക വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അവതരിപ്പുകയുണ്ടായി. ഓരോ ക്ലബ്ബിന്റെയും പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും മറിയ ഗ്ലാഡിസ് ടീച്ചർ കുട്ടികളോട് സംസാരിച്ചു. ഭുവനദാസ് സാറിന്റെ നന്ദിപ്രകാശനത്തോട് കൂടി ചടങ്ങുകൾ 12 .30 നു അവസാനിച്ചു.