ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി ദിനത്തിൽ
മനുഷ്യന്റെ വിനാശകരമായ ഇടപെടൽ കാരണം അനുദിനം നാശത്തിലേക്കാണ് പ്രകൃതി നീങ്ങുന്നത്. അതിനാൽഎല്ലാ വർഷവും മനുഷ്യരെ ബോധവൽക്കരാക്കുന്നതിന് വേണ്ടി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കുകയും പരിസ്ഥിതി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ആയിരത്തിലധികം ഇലകൾ ഉള്ള ഹെർബറിയം പ്രദർശനം നടത്തി. ഓരോ കൂട്ടുകാരും ഓരോ ഇലവീതം കൊണ്ടുവരികയും ഹെർബേറിയത്തിൽ കണ്ടെത്തുകയുംവ്യത്യാസം മനസ്സിലാക്കുകയും ചെയ്തു.കുട്ടികൾ സ്കൂൾ ഔഷധത്തോട്ടം നിർമ്മിക്കുന്നതിന് ഭാഗമായി ഔഷധസസ്യങ്ങൾ കൊണ്ടുവന്നു. മൂന്നു നാല് ക്ലാസിലെ കുട്ടികളെ ഔഷധത്തോട്ടം കാണാനായി കോട്ടക്കൽ ആയുർവേദ ശാലയിലേക്ക് കൊണ്ടുപോയി. ഒരു കാർഡ് കാണുന്ന പ്രതീതിയോടെ കുട്ടികൾ ഔഷധ തോട്ടം വിശദമായി ചുറ്റി നടന്നു കണ്ടു. സ്കൂളിലേക്കായി ഔഷധസസ്യങ്ങൾ വാങ്ങിക്കുകയും ചെയ്തു
[[പ്രമാണം:19822-library sajjeekaranam.jpeg|ലഘുചിത്രം|19822-ലൈബ്രറി സജ്ജീകരണം[[പ്രമാണം:19822-christhumas.jpeg|നടുവിൽ|ലഘുചിത്രം|
]]]]
പ്രവേശനോത്സവം 2022-23 | |
നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ
പി ടി എ, എസ് എം സി എന്നിവരുടെനേതൃത്വത്തിൽപ്രവേശനോത്സവത്തിന്റെമുന്നോടിയായി യോഗം ചേർന്ന് വിദ്യാലയംഅലങ്കരിക്കാനും കുരുന്നുകൾക്ക് മധുരവുംസമ്മാനപ്പൊതികളും നൽകി സ്വീകരിക്കാനും തീരുമാനിച്ചു
2022-23 വർഷത്തിലെ ആദ്യ ദിനം
വർണ്ണശബളമായ ഉടുപ്പുകളണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ കുരുന്നുകൾ അറിവിന്റെ മധുരം നുകരാനെത്തി. അത്ഭുതവും അമ്പരപ്പും അതിലേറെ കൗതുകവും അവരുടെ മുഖത്ത് മിന്നി മറിഞ്ഞു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ അണിനിരന്നു . ഉദ്ഘാടന വേളയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു . സ്കൂളിലെത്തിയ എല്ലാവർക്കും പൂർവ്വ വിദ്യാർത്ഥി സംഘടന മധുര സൽക്കാരം നൽകി. കോപ്പറേറ്റീവ് ബാങ്ക് നവാഗതർക്ക് സമ്മാനപ്പൊതി നൽകി. പ്രവേശനോത്സവം സന്തോഷത്തോടെ പൂർത്തീകരിച്ചു