എ.എസ്സ്.എം..എം.എച്ച്.എസ്സ്.എസ്സ്. ആലത്തുർ/എന്റെ ഗ്രാമം
ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം
പാലക്കാട് ജില്ലയിലെ തെന്മല ഭാഗത്തുള്ളവർക്ക് വിദ്യാഭ്യാസപ്രതിസന്ധി വന്നതോടെ ഉദാരഹൃദയനായ വ്ണ്ടാഴി നെല്ലിക്കിലിടം കാരണവർ വി.എൻ.കോമ്പിയച്ചൻ ആലത്തൂരിൽ ഒരു സ്ക്കൂൾ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നു. ഈ സമയം തന്നെ പാടൂർ നടുവിലിടം കാരണവർ പി.എൻ. ഭീമനച്ചനും ഈ പദ്ധതിയുമായി
മുന്നോട്ടുവന്നെങ്കിലും
അന്നത്തെ മദിലരാശി സർക്കാരിന്റെ നയം മൂലം ഒരു സ്ക്കൂളിനു മാത്രമേ അംഗീകാരം ലഭിച്ചുള്ളു. അതോടെ ഭീമനച്ചൻ രംഗത്തുനിന്ന് പിന്മാറി. തന്റെ സ്ഥാവരജംഗമ വസ്തുക്കൾ കോമ്പിയച്ചനു നല്കി. ഈ രംഗത്ത് വലിയ സംഭാവന കാഴ്ച വെച്ചു. 1906-ൽ ആരംഭിച്ച വിദ്യാലയം എന്. ഇ. ഹൈസ്ക്കൂൾ (നെല്ലിക്കിലിടം ഹൈസ്ക്കൂൾ) എന്ന പേരിലറിയപ്പെട്ടു സ്ക്കൂളിലെ പ്രഥമാധ്യാപകരെല്ലാം പ്രഗത്ഭരായിരുന്നു.
1914-ൽ ആദ്യ എസ്സ്.എസ്സ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് 80% വിജയത്തോടെയായിരുന്നു. 1915-ലെ എസ്സ്.എസ്സ്.എൽ.സി. പരീക്ഷയിൽ മൂന്നാം റാങ്ക് എന്. ഇ. ഹൈസ്ക്കൂള് നേടി. ഇരുപതാംനൂറ്റാണ്ടിന്റെ അർദ്ധത്തിലെത്തിയതോടെ വിദ്യാലയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. 1950 -ൽ സ്ഥാപക മാനേജര് അന്തരിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ വിദ്യാലയം ജനാബ് മുഹമ്മദ്കുട്ടി സാഹിബ് ലേലത്തിനെടുത്തു . ഇദ്ദേഹത്തിന്റെ മരണത്തോടെ മരുമകനായ ഹാജി. അഹമ്മദ് കബീർ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. 1963-ൽ എന്. ഇ. ട്രെയിനിംങ്ങ് സ്ക്കൂൾ ആരംഭിച്ചു. തുടർന്ന് 1980-ൽ ഹാജി.എം. അഹമ്മദ് കബീർ ഭരണസാരഥ്യത്തിലെത്തി. 1981-ൽ പ്ളാറ്റിനം ജൂബിലിയുടെ സമാപനവേദിയിൽ എന്. ഇ. ഹൈസ്ക്കൂൾ എ.എസ്സ്.എം.എം.എച്ച്.എസ്സ്. എന്ന പേരിലേയ്ക്ക് മാറ്റപ്പെട്ടു. തുടർന്നിങ്ങോട്ട് വിദ്യാലയത്തിനുണ്ടായ പുരോഗതി വിസ്മയാവഹമാണ‍് . 1991-ൽ എച്ച്.എസ്സ്.എസ്സ് ആരംഭിക്കുകയും അതോടുകൂടി യു.പി,ഹൈസ്ക്കൂള്,ഹയർസെക്കന്റെറി, ടി.ടി.ഐ.എന്നീ വിഭാഗങ്ങളുള്ള ആലത്തൂരിലെ പ്രധാന വിദ്യാകേന്ദ്രമായിമാറി.
2008-ൽ ഹാജി.എം. അഹമ്മദ് കബീറിന്റെ വിയോഗത്തോടെ ഭരണസാരഥ്യം ഇദ്ദേഹത്തിന്റെ സഹോദരി. ശ്രീമതി. കദീജസമദ് ഏറ്റെടുത്തു. അവരുടെ കൈകളിൽ ഈ വിദ്യാലയത്തിന്റെ കർമ്മകാണ്ഠം നിർബാധം തുടരുന്നു.