ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം
എസ് പി സി ക്യമ്പ്
കടയ്ക്കല്‍:24ഡിസം.2016സ്ക്കൂള് എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതല്‍ സ്ക്കൂളില്‍ ആരംഭിച്ചു.സ്ക്കൂള് ഹെഡ്മാസ്റ്റര് ശ്രീ.കെ രാജേന്ദ്രപ്രസാദ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.തുടര്‍ന്ന് ശ്രീമതി. ഡൈസി ജോര്‍ജ് ഭരണഘടനാമൂല്യങ്ങള്‍ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.തുടര്‍ന്ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനായ ശ്രീ. ഹരികുമാര്‍ സോപ്പുനിര്‍മ്മാണത്തെക്കുറിച്ച് പ്രായോഗിക വിജ്ഞാനം പകരുന്ന ക്ലാസ്സ് അവതരിപ്പിച്ചു.ക്യമ്പിന്റെ രണ്ടാം ദിവസം ഹവില്‍ദാര്‍ അരുണ്‍ ബാറ്റില്‍ ഫീല്‍ഡ് ക്രാഫ്റ്റ് ഫീല്‍ഡ് എന്നവിഷയത്തില്‍ ക്ലസ്സുകള്‍ കൈകാര്യം ചെയ്തു.തുടര്‍ന്ന് സ്ക്കൂള് വി എച്ച് എസ് എസ് വിഭാഗം മുന്‍ അദ്ധ്യാപകന് കൂടിയായ ശ്രീ.അരുണ്‍ കുമാര്‍.നേത്രത്വ പാടവം എന്നവിഷയത്തില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.വിശദമായ വാര്‍ത്തകള്‍ പിന്നാലെ.
എന്‍ എസ് എസ് ക്യമ്പ്
കടയ്ക്കല്‍:24ഡിസം.2016.സ്ക്കൂള് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ,ഹയര്‍സെക്കന്ററി വിഭാഗങ്ങളുടെ സപ്തദിന വാര്‍ഷിക സേവന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതല്‍ കടയ്ക്കല്‍ ഠൗണ്‍ എല്‍ പി എസ് കേന്ദ്രീകരിച്ച് ആരംഭിച്ചു.വിശദമായ വാര്‍ത്തകള്‍ പിന്നാലെ