ഉള്ളടക്കത്തിലേക്ക് പോവുക

ഗവ .യു .പി .എസ് .ഉഴുവ / ശലഭോദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്

പൂത്തുമ്പി ശലഭോദ്യാനം.

സർവ്വ ശിക്ഷാ കേരള ആലപ്പുഴ ജില്ലയുടെ നേതൃത്വത്തിൽ കുട്ടികളിൽ പ്രകൃതി സ്നേഹവും ഒപ്പം നിരീക്ഷണ പാടവം സ്വായത്തമാക്കുന്നതിനും ശലഭങ്ങളെക്കുറിച്ചുള്ള അവബോധസൃഷ്ടിക്കായി വിവിധ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിന്റേയും ഭാഗമായി ജില്ലയിലെ 15 സ്കൂളുകളിൽ ശലഭോദ്യാനം പദ്ധതി നടപ്പിലാക്കുന്നു. തുറവൂർ സബ് ജില്ലയിൽ ആകെ ശലഭോദ്യാനം അനുവദിച്ച രണ്ടു സ്കൂളുകളിൽ ഒന്നാണ് ഗവ.യു.പി.എസ്. ഉഴുവ. പൂത്തുമ്പി എന്നു നാമകരണം ചെയ്യപ്പെട്ട നമ്മുടെ ശലഭോദ്യാനം ഏറെ ഹൃദ്യവും ആക‍ർഷകവും മനോഹരവുമാണ്.