ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2022

പണിപ്പുരയിൽ നിന്നും ചില സാഹിത്യസൃഷ്ടികൾ

പ്രാണനായ പ്രകൃതി

സുന്ദര പ്രകൃതി പച്ചപ്പട്ടണിഞ്ഞ് നിൽക്കും

എൻെറ മനോഹര പ്രകൃതി

പുഴകൾ,മലകൾ,മരങ്ങൾ,നിറഞ്ഞ

സുന്ദര പ്രകൃതി ,സൂര്യോദയവും

സൂര്യാസ്തമയവും കൺകുളിർപ്പിക്കും……..

സർവ്വസുരഭില സുന്ദരമായ,

വിസ്മയമീ പ്രകൃതി,എൻെറ

പ്രാണനായ പ്രകൃതി.

അളഗ എ

മഴ

തന്റെ വരവും കാത്തു

നിൽക്കുന്ന ഒരു കൂട്ടം

ആളുകൾ

മഴയിൽ നനയുന്ന

സ്വപ്നങ്ങൾ കാണുവാണ് ഞാൻ

ദിയാ എം വാരിയർ

കാറ്റ് കഥ പറയുന്നു

കാറ്റ് മെല്ലെയൊരു കഥ

പൂവിനോട് ചൊല്ലി

പൂവ് ആ കഥ

പൂമ്പാറ്റയത് ഏറ്റുപാടി കൊണ്ട്

പൂന്തോട്ടത്തെ വൃന്ദാവന

തുല്യമാക്കി

അനുഷ എസ് അജയൻ

ആകാശം

ഭുമിയിൽ മറഞ്ഞിരിപ്പുണ്ടാകും

ആകാശത്തെ തൊട്ടു നിന്നാലും

തിരിച്ചിറങ്ങാൻ

പ്രേരിപ്പിക്കുന്ന ഒന്നെങ്കിലും

ഭുമിയിൽ മറഞ്ഞിരിപ്പുണ്ടാകും

മമത എ എസ്

മഴ

നൊമ്പരമെഴതിയ

മഴയേ…………….

എത്ര നീ വേദന

തന്നുവെന്നാലും

പ്രണയിച്ചു

പോയില്ലേ നിന്നെ

ഞാൻ മഴയേ…….

പ്രണയിച്ചിടും ‍‍ഞാൻ

ഇനിയുളളകാലവും

നിൻ മഴത്തുള്ളി

കിലുക്കമാണിപ്പോഴും

എൻ ഇടനെഞ്ചിൻ

ഹ്യദയതാളം

പോലെയുള്ള

മഴയേ………………

മമത എ എസ്

മഴവില്ല്

മഴവില്ലിനേഴു നിറങ്ങളാണ്

ഭംഗി

നിറങ്ങൾ തുമഞ്ഞിൽ

ലയിച്ച ശേഷമുണ്ടാകുന്ന

മഴയിൽ നിന്ന്

വരുന്ന മഴവില്ല്..

മമത എ എസ്

തേൻമാവ്

തേനൂറും കനിയുമേന്തി

കാറ്റിൽ ഉല്ലസിച്ചാടും

തേൻമാവ്

പക്ഷിതൻ കൂടേന്തി

അണ്ണാൻ വരവേറ്റ് തൻ

ചില്ലകളിൽ മാമ്പഴവുമായി

ചിരിച്ചുല്ലസിക്കും തേൻമാവ്

ദിയ എം വാര്യർ

മാഗസിൻ ഏപ്രിലിൽ പുറത്തിറക്കും.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ(8,9 ക്ലാസുകാർ) മലയാളം ടൈപ്പിംഗ് പഠിച്ച് മാഗസിൻ തയ്യാറാക്കി വരുകയാണ്.