സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

<gallery>

31067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31067
യൂണിറ്റ് നമ്പർLK/2018/31067
അവസാനം തിരുത്തിയത്
13-10-2023Anoopgnm

ലിറ്റിൽ കൈറ്റ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ

2020 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റന്റെ ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട

40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം

ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ

ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ

ചെയ്യുന്നു.


പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 20.01.2022 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീ സോജൻ ജോർജ് , മിസ്ട്രസ് ജെയിൻ സി കുര്യൻ എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.

 






ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ മാർച്ച് 19ന്

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കി വരുന്ന ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞ ടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ മാർച്ച് 19ന് രാവിലെ 10 മുതൽ നടത്തും. രജിസ്റ്റർ ചെയ്തവർ പരീക്ഷാദിവസം രാവിലെ 9.30ന് വിദ്യാലയങ്ങളിൽ പരീക്ഷയ്ക്കായി ഹാജരാ കണം.

സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പ രീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, 5, 6, 7, 8 ക്ലാസുകളിൽ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാ നം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷ യിൽ ആദ്യ റാങ്ക് നേടുന്ന നിശ്ചിത എണ്ണം വിദ്യാർഥികളെയാ ണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാർഥികൾക്കായി 16 മുതൽ 18 വരെ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതാണ് ഈ ക്ലാസുകളുടെ വീഡിയോ തുടർന്നും കൈറ്റ് വിക്ടേഴ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാകും.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ  മാഗസിൻ

പ്രമാണം:2022 03 14 8 33 AM Office Lens compressed compressed.pdf