സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/കൂടുതൽ സൗകര്യങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂൾ ലൈബ്രറി
വായനയുടെ വസന്തത്തിലേക്കു കുട്ടികളെ കൈ പിടിച്ചു നടത്താൻ തികച്ചും ശാന്തമായ സാഹചര്യത്തോടെ ഇരുന്നു വായിക്കാനായി വിവിധ ഭാഷകളിൽ അയ്യായിരത്തോളം പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി നിലകൊള്ളുന്നു.വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനുമായി കുട്ടികൾ ലൈബ്രറി ഉപയോഗിക്കുന്നു.
അടൽ ടിങ്കറിങ് ലാബ്
കേന്ദ്ര ഗവണ്മെന്റ് പദ്ധതി ആയ അടൽ ടിങ്കറിങ് ലാബ് സെന്റ് ഫിലോമിനാസിനും അനുവദിച്ചു കിട്ടി. കുട്ടികൾക്ക് സാങ്കേതിക പരിജ്ഞാനം നൽകുന്നതിന് ഈ പദ്ധതി ഉപകരിക്കുന്നു. ഓൺലൈൻ, ഓഫ്ലൈൻ വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നു വരുന്നു.
ശുചിമുറികൾ
കുട്ടികളുടെ വ്യക്തി ശുചിത്വത്തിന് എന്നും പ്രാധാന്യം കൊടുക്കുന്ന ഈ വിദ്യാലയത്തിൽ യുപി, ഹൈസ്കൂൾ കുട്ടികൾക്ക് ഓരോ ക്ലാസിനും ഓരോ ശുചിമുറിയും എൽ പി വിഭാഗത്തിന് പ്രത്യേക ശുചിമുറികളും ഉണ്ട്. പ്രത്യേക അവസരത്തിൽ ഉപയോഗിക്കുവാനായി പെൺ സൗഹൃദ ശുചിമുറിയും ഉണ്ട്.