ജി. യു. പി. എസ്. തിരുവണ്ണൂർ/ശാസ്ത്രരംഗം

23:21, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17243 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രരംഗം സമിതി ഉദ്ഘാടനം - 24 7 2021

യു ആർ സി സൗത്ത്  ബി പി സി ശ്രീ  മനോജ് കുമാർ  ഓൺ ലൈനായി നിർവഹിച്ചു. ശാസ്ത്രരംഗം കോഡിനേറ്റർ ശ്രീമതി മിനി ടി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച് എം ഇൻചാർജ് ശ്രീ മണി പ്രസാദ് എൻ എം അധ്യക്ഷനായി .സീനിയർ അസിസ്റ്റൻറ് സുനിത ടീച്ചർ വർക്ക് എക്സ്പീരിയൻസ് ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കെ സി ഗീത ടീച്ചർ നന്ദി പറഞ്ഞു.

പ്രിസം 2021

ശാസ്ത്രരംഗം സമിതിയുടെ ആഭിമുഖ്യത്തിൽ  നടത്തിയ വീട്ടിൽ നിന്നും ഒരു പരീക്ഷണമെന്ന പ്രവർത്തനത്തിൻ്റെ ഭാഗമായി ആയി എല്ലാ കുട്ടികളും വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിൻ്റെ  വീഡിയോ അയച്ചു നൽകി. 2021 ഓഗസ്റ്റ് 25ന് പ്രിസം 2021 പരീക്ഷണോത്സവം ഗൂഗിൾ മീറ്റ് വഴി നടത്തി. ശാസ്ത്ര അധ്യാപകനായ ശ്രീ  ഇ രാജൻ പരീക്ഷണങ്ങൾ കാണിച്ചു കൊണ്ടും പുത്തൻ അറിവുകൾ പകർന്നു കൊണ്ടും  ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ എൻ ആർ സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ എച്ച് എം  ഇൻചാർജ് ശ്രീ മണി പ്രസാദ് എൻ എം അധ്യക്ഷനായി. പിടിഎ പ്രസിഡണ്ട് ശ്രീ പ്രദീപ് കെ പി , സീനിയർ അസിസ്റ്റൻറ് സുനിത ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ശ്രീമതി മിനി ടി വി നന്ദി പറഞ്ഞു.തുടർന്ന് കുട്ടികൾ ലഘുപരീക്ഷണങ്ങൾ അവതരിപ്പിച്ചു.

ശാസ്ത്രരംഗം സമിതിയുടെ ആഭിമുഖ്യത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ വിജയികളായവർ ശാസ്ത്രരംഗം സമിതിയുടെ ജില്ലാതല മത്സരത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു . എൻറെ ശാസ്ത്രജ്ഞൻ (ജീവചരിത്രക്കുറിപ്പ്) മത്സരത്തിൽ 6 സി ക്ലാസിലെ മുഹമ്മദ് ഷെഫിൻ മൂന്നാം സ്ഥാനം നേടി. ശാസ്ത്ര ഗ്രന്ഥ ആസ്വാദന മത്സരത്തിൽ 7 ബി ക്ലാസ്സിലെ അസ്മാ സുൽഫ മൂന്നാം സ്ഥാനം നേടി.