എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവ്വീസ് സ്കീം
നാഷണൽ സർവീസ് സ്കീം 2004 ൽ പ്രവർത്തനം ആരംഭിച്ചു. ഒന്നാം വർഷവും രണ്ടാം വർഷവും ചേർത്ത് 100 വളണ്ടിയേഴ്സാണ്. ക്യാമ്പസിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, നിർമ്മാണപ്രവർത്തനങ്ങൾ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ സാമൂഹ്യ സേവന ബോധവൽക്കരണ പ്രവർത്തനങ്ങൾ, വളണ്ടിയേഴ്സിന്റെ വ്യക്തിത്വവികസനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവ NSS യൂണിറ്റ് ഏറ്റെടുത്ത് നടത്തുന്നു. എല്ലാവർഷവും എൻ എസ് എസ് ക്യാമ്പ് വളരെ ബ്രിഹത്തായ രീതിയിൽ തന്നെ നടത്തപ്പെടുന്നു. കൃഷി സ്ഥലം ദത്തെടുത്തു കൃഷി നടത്തൽ, നിർദരരായ ആളുകളുടെ വീട് സന്ദർശിക്കുകയും അവർക്കു സഹായം നൽകുകയും ചെയ്യുന്നു. എൻ എസ് എസിന്റെ നേതൃത്വത്തിൽ സെമിനാറുകളും ദിനാചരണങ്ങളും നടത്തി വരുന്നുണ്ട്.