ഗവ. യു പി എസ് കണിയാപുരം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രശംസ
കണിയാപുരം ഉപജില്ലയിൽ കുട്ടികളുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന സർക്കാർ വിദ്യാലയം. തുടർച്ചയായി ഏഴു തവണയായി കണിയാപുരം ഉപജില്ലാ കലോത്സവത്തിൽ, എൽ.പി, യു.പി വിഭാഗത്തിൽ ഓവറോൾ കിരീടവും ഓരോ വിഭാഗത്തിലും വെവ്വേറെ ഒന്നാം സ്ഥാനവും നേടിവരുന്നു. അറബിക് കലോത്സവം, കലാകായിക മത്സരങ്ങൾ, വിവിധ അക്കാദമിക മത്സരങ്ങളിലും മികച്ച വിജയങ്ങൾ നേടിവരുന്നു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോയിൽ കണിയാപുരം ഉപജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരേയൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് നമ്മുടേത്.
കലാ- കായിക മത്സരങ്ങളിൽ നിരവധി അവാർഡുകൾ

വിദ്യാഭ്യാസവകുപ്പിന്റെ Best PTA Award

സുഗമ ഹിന്ദി പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചു

കണിയാപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകി മികച്ച പ്രകടനം കാഴ്ച വെച്ചു

മികവ് - സബ് ജില്ലയിലെ മികച്ച വിദ്യാലയം എന്ന അംഗീകാരം
