ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  * ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ദിനാചരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ഓരോ ക്ലബ്ബുകളുടെയും കൺവീനർമാർ അധ്യാപകരാണ്.

മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ഓൺലൈനായി ക്വിസ് {ഗൂഗിൾ ഫോം )മത്സരവും നടത്തുന്നു .കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ  സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ മുന്നേറാൻ ദിശ എന്ന പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്. മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി  ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ്  പരിപാടിയിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു.

  • മലയാളത്തിളക്കം
  • മലയാളത്തിൽ പിന്നാക്കം  നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പിന്തുണ നൽകി വരുന്നു .ജിസി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് നൽകുന്നു
  • ക്വിസ് ക്ലബ് (ദിശ)
  • ഹലോ ഇംഗ്ലീഷ്
  • ദിനാചരണങ്ങൾ
  • ജൂൺ 5 : പരിസ്ഥിതി ദിനം

    പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു

    ജൂൺ 19 : വായനദിനം

    കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ഓൺലൈൻ ആയി ആഘോഷപൂർവം സംഘടിപ്പിച്ചു

    ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം
  • ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
  • ജൂലൈ 21  ചാന്ദ്രദിനം

ചന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനയും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു

ആഗസ്റ്റ്  6 : ഹിരോഷിമ ദിനം

യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി

ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം

"സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ'' ആസാദികീ കാ അമൃതോത്സവ്, ഓർമ്മിപ്പിച്ചു കൊണ്ട് ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം, പ്രസംഗം , .ഓൺലൈൻ ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

ആഗസ്റ്റ് 30 : ഓണം

കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം, തുടങ്ങി വിവിധ മത്സരങ്ങൾ .ഓൺലൈൻആയി നടത്തുകയുണ്ടായി.

സെപ്റ്റംബർ 5 : അധ്യാപക ദിനം.

ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് അയച്ചു കൊടുത്തു

സെപ്റ്റംബർ  16 : ഓസോൺ ദിനം

ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.

ഒക്ടോബർ  2 : ഗാന്ധിജയന്തി

ഗാന്ധി പതിപ്പ് , ഓൺലൈൻ ക്വിസ് ,പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

ഒക്ടോബർ 9 : ലോക തപാൽ ദിനം

പോസ്റ്റ് കാർഡിൽ ലെറ്റർ തയ്യാറാക്കി

ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം

നവംബർ 1 : കേരളപ്പിറവി

കേരളപ്പിറവിയോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരള ഗാനരചന, കേരളഗാനാലാപനം,മലയാള മങ്ക, കേരള ശ്രീമാൻ ,കേരള ശ്രീമതി തുടങ്ങിയ മത്സരങ്ങൾ കേരളപ്പിറവിയെ മനോഹരമാക്കി.

നവംബർ 14 : ശിശുദിനം

കുട്ടികളുടെ ചാച്ചാജിയും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു വിൻ്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. പ്രസംഗം, ചാച്ചാജിയുടെ വേഷം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.

ഡിസംബർ 23 : ക്രിസ്തുമസ്സ് ആഘോഷം

ക്രിസ്തുമസ്സിന്  കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി. ആശംസാ കാർഡു നിർമ്മാണം,കരോൾ ഗാനം , ഡാൻസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു