ഹൈസ്കൂളുമായിമാത്രം ബന്ധപ്പെട്ട ചില അടിസ്ഥാന വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 2018-19 അധ്യായനവർഷം മുതൽ മുഴുവൻ ക്ലാസുമുറികളിലും കൈറ്റ്സ് അനുവദിച്ച ഉപകരണങ്ങളാൽ ഹൈടെക് വൽക്കരിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് സ്കൂളിലെ അഡ്മിഷൻ വർദ്ധിക്കുകയും ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 3 ക്ലാസുമുറികൾ പ്രവർത്തന സജ്ജമാക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴും ക്ലാസുറൂമുകളുടെ അപര്യാപ്തത അനുഭവിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ തന്നെ 6 ക്ലാസുമുറികളുള്ള കെട്ടിടം പണി പൂർത്തിയാകുന്നതോടെ ക്ലാസുമുറികളുടെ കുറവ് പരിഹരിക്കപ്പെടും.