ജി എൽ പി സ്കൂൾ മുണ്ടൂർ /കാരുണ്യ നിധി

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അശരണരും നിരാലംബരുമായ വിദ്യാർത്ഥികൾക്ക് മുണ്ടൂർ ഗവൺമെൻ്റ് എൽ പി സ്കൂൾ എന്നും താങ്ങും തണലും ആണ് . വീടുകളിലെ സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം പഠനത്തിൽ വിഷമാവസ്ഥ അനുഭവിക്കുന്ന കുട്ടികൾക്കായി വിദ്യാലയത്തിലെ "കാരുണ്യ നിധി " എന്ന പേരിൽ ഒരു സമ്പാദ്യപ്പെട്ടി സ്വരൂപിച്ചിട്ടുണ്ട്. കുട്ടികളും അധ്യാപകരും  വിശേഷാവസരങ്ങളിൽ കാരുണ്യ നിധിയിലേക്ക് സംഭാവന ചെയ്യുന്ന പതിവ് വിദ്യാലയത്തിൽ ഉണ്ട്. ഇങ്ങനെ സ്വരൂപിക്കുന്ന സംഭാവനകൾ ഉപയോഗപ്പെടുത്തി അശരണരും നിരാലംബരുമായ വിദ്യാർഥികൾക്ക് വേണ്ട ധനസഹായം ആവശ്യമായ സന്ദർഭങ്ങളിൽ നൽകിവരുന്നു.