വി.പി.എ.എം.യു.പി.എസ്.പുത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജൈവ വൈവിദ്ധ്യ ഉദ്യാനം
വാഹന സൗകര്യം
ആധുനിക സൗകര്യത്തോടു കൂടിയ ക്ലാസ് മുറികൾ
ഓഫീസ് കെട്ടിടം
IT ലാബ്
വിശാലമായ കളിസ്ഥലം

2.06 ഏക്കർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടം ടൈൽ പാകി മോടി പിടിപ്പിച്ച 22 ക്ലാസ് മുറികളിലായി പരിലസിക്കുന്നു .എല്ലാ ക്ലാസ് മുറികളിലും ഡിജിറ്റൽ പഠന സൗകര്യാർത്ഥം ടി.വി സ്ഥാപിച്ചിട്ടുണ്ട് . കൂടാതെ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും പ്രത്യേകം ക്ലാസ്സ്‌ലൈബ്രറികളും ഉണ്ട് .ഓരോ ക്ലാസ്സിന്റേയും മുൻ ഭാഗങ്ങളിലായി ചെറിയ പൂന്തോട്ടങ്ങളുമുണ്ട് .

രണ്ടു മുറികളിലായി സജ്ജീകരിച്ചിട്ടുള്ള വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന്റെ മറ്റൊരു ആകർഷണമാണ് .മാത്രമല്ല കുട്ടികളുടെ ഡിജിറ്റൽ പഠനം ശക്തമാക്കണമെന്ന ലക്ഷ്യം മുൻനിർത്തി വർഷങ്ങൾക്കു മുൻപ് തന്നെ എല്ലാ അദ്ധ്യാപകരും ലാപ്‌ടോപ്‌ സ്വന്തമായി വാങ്ങിയിരുന്നു .അതുകൊണ്ട് ആവശ്യമായ പഠനമേഖലകളിൽ അവ ഉപയോഗിച്ചു കൊണ്ട് പഠനം ലളിതവും രസകരവുമാക്കാൻ വളരെയധികം സഹായിച്ചു .

ക്ലാസ് ലൈബ്രറികൾക്കു പുറമെ സ്കൂളിന് പൊതുവായ വിശാലമായ ഒരു ലൈബ്രറി കൂടിയുണ്ട് .