ഗവ: യു പി സ്കൂൾ കായണ്ണ/ചരിത്രം

00:21, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupskayanna (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജോർജ് അഞ്ചാമൻറെ ഭരണകാലത്ത്, വെയിൽസ് രാജകുമാരൻറെ ഇന്ത്യൻ സന്ദർശനവേളയിൽ 1912ൽ കായണ്ണ ബോർഡ്‌ ബോയ്സ് സ്കൂൾ എന്ന പേരിൽ പരേതനായ ചെറുവത്ത്‌ ഇ സി രാമൻ നമ്പ്യാർ എന്ന അധികാരിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പഴയ മദിരാശി സംസ്ഥാനത്തിലെ കുറുമ്പ്രനാട് താലൂക്കിൽ സ്ഥാപിതമായ ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. 1912ൽ പ്രധാന അദ്ധ്യാപകൻ കൊയിലാണ്ടി കൊല്ലം സ്വദേശിയായ അപ്പുനായർ ആയിരുന്നു. രണ്ടാം അദ്ധ്യാപകൻ ഗോപാലൻ നായർ. പരേതരായ മങ്ങര ചിറ്റാരിക്കൽ എം സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ ചെവിടൻ കുളങ്ങര, ചെമ്പോട്ട് കുട്ടിരാമൻ നായർ, എളംബിലായി കുഞ്ഞിരാമ പണിക്കർ, മരപ്പറ്റ കുഞ്ഞികൃഷ്ണൻ നായർ, പരമേശ്വരൻ വീട്ടിൽ കേളപ്പൻ എന്നിവർ 1912ലെ ഒന്നാം ക്ലാസ് വിദ്യാർഥികളായിരുന്നു.

1927 ഒക്ടോബർ പത്താം തിയതി കേളപ്പജി സ്കൂൾ സന്ദർശിച്ചു. 22 സവർണരായ വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്തി. 1938-39 വർഷത്തിൽ 52 ആൺകുട്ടികളും 26 പെൺകുട്ടികളും പഠനം നടത്തിയതായി ആ കാലത്തെ കുറുമ്പ്രനാട്, വയനാട് താലൂക്കിൻറെ സ്കൂളുകളുടെ അഡിഷനൽ ജൂനിയർ ഡെപ്യൂട്ടി ഇൻസ്പെക്ടർ കെ പി കുഞ്ചുമേനോൻ 21/11/1938ലെ വാർഷിക ഇൻസ്പെക്ഷൻ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1938-39 മുതൽ 1955-56 വരെ അഞ്ചാം ക്ലാസ് വരെ പഠനവും മൂന്ൻ അധ്യാപകരും മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഇ രാമകുറുപ്പ്, പി ടി ഗോപാലൻ നായർ, പി ചാപ്പൻ നായർ, ഇ എം കൃഷ്ണ ഗുരുക്കൾ എന്നിവരായിരുന്നു പ്രസ്തുത കാലത്തെ അധ്യാപകർ. 1957-58 കാലത്ത് ഹെഡ് മാസ്റ്റർ എം വി കുഞ്ഞികൃഷ്ണൻ കിടാവ് ആയിരുന്നു. 1958 മുതൽ വിദ്യാലയം ബാലുശ്ശേരി വിദ്യാഭ്യാസ ഓഫിസിന്റെ പരിധിയിൽ വരികയും 1958-59 വർഷത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി അപ്പ്‌ ഗ്രേഡ് ചെയ്യുകയും ചെയ്തു. 07/05/1958ലെ ബാലുശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്. സ്കൂൾ അപ്പ്‌ ഗ്രേഡ് ചെയ്തതും 6,7 ക്ലാസുകൾ നിലവിൽ വന്നതും. 1959-60, 1960-61 വർഷങ്ങളിൽ എട്ടാം ക്ലാസ് നിലവിലുണ്ടായിരുന്നു.