ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16074 (സംവാദം | സംഭാവനകൾ)
ബി.ടി.എം. എച്ച്.എസ്സ്. തുറയൂർ
വിലാസം
പയ്യോളി അങ്ങാടി,തുറയൂര്‍

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീ‍ഷ്
അവസാനം തിരുത്തിയത്
20-12-201616074



................................

ചരിത്രം

                                                                                ബാഫഖി തങ്ങള്‍ മെമ്മോറിയല്‍  ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
    

കൊയിലാണ്ടി താലൂക്കിലെ തുറയൂര്‍ വില്ലെജില്‍ പയ്യോളി അങ്ങാടിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ കിഴക്കാനത്തും മുകളിലാണ് ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ സെക്കന്‍ററി സ്ക്കൂള്‍.കയര്‍ തൊഴിലാളികളും,കര്‍ഷകതൊഴിലാളികളും,മത്സ്യതൊഴിലാളുകളും നിവാസികളായ ഇൗ ഉള്‍നാടന്‍ പ്രദേശത്ത് ഹൈസ്ക്കൂള്‍ സ്ഥാപിതമായത് പ്രദേശത്തുകാര്‍ക്ക് അനുഗ്രഹമായി.

                                     വെട്ടുകാട്ടില്‍ ടി.വി ആമദ്,പെരിങ്ങാട്ട് മൊയ്തീന്‍ മാസ്റ്റര്‍ എന്നിവരുടെ പ്രയത്ന ഫലമായി 1976 ലാണ് സ്ക്കൂള്‍ ആരംഭിച്ചത്.ജലക്ഷാമം അനുഭവപ്പെടുന്ന,ബസ്സുകള്‍ ഒാടാത്ത ഒരു കുന്നും പ്രദേശമാണിത്.തുറയൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ 5ഏക്ര 30 സെന്‍റ് സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.
                      സ്ക്കൂളിലെ ആദ്യ വിദ്യര്‍ത്ഥി മുചുകുന്നിലെ കെ പി കുഞ്ഞികണ്ണന്‍റെ മകന്‍ സി പ്രകാശനാണ്.ആദ്യത്തെ അസി.ഇന്‍ ചാര്‍ജ് പി എം അബൂബക്കറും,മാനേജര്‍ വെട്ടുകാട്ടില്‍ ടി.വി ആമദ് ആയിരുന്നു.ആദ്യ ക്ളാസ് Ed.GOMS No.254/75 No.611-18 oct 1975 ലെ ഉത്തരവു പ്രകാരം  ആരംഭിച്ചു.തുടക്കത്തിന്‍ എട്ടാം ക്ളാസില്‍ മൂന്ന് ഡിവിഷനുകളായി 147 വിദ്യര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.15അദ്ധ്യപകരും,2 അദ്ധ്യാപകേതര ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.സ്ക്കൂള്‍ ഉദ്ഘാടനം നിര്‍വഹിച്ചത് എം എല്‍ എം കുമാരന്‍ മാസ്റ്ററായിരുന്നു.പ്രശസ്ത സാഹിത്യകാരന്‍ പള്ളിക്കര വി പി മുഹമ്മദ് യോഗത്തില്‍ സംസാരിച്ചു.
                            പ്രകൃതി ദത്തമായ കളിസഥലമോ,അനുകൂലമായ ഭൗതിക സാഹചര്യങ്ങളോ ഇല്ലാത്ത സ്ക്കൂളായിരുന്നു ഇത്.വാഹന സൗകര്യങ്ങളില്ലാത്തിതിനാല്‍ കാല്‍ നടയായാണ് പഠിതാക്കള്‍ വന്നിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

  വെട്ടുകാട്ടില്‍ ടി.വി ആമദ്,പെരിങ്ങാട്ട് മൊയ്തീന്‍ മാസ്റ്റര്‍ എന്നിവരുടെ പ്രയത്ന ഫലമായി 1976 ലാണ് സ്ക്കൂള്‍ ആരംഭിച്ചത്.ജലക്ഷാമം അനുഭവപ്പെടുന്ന,ബസ്സുകള്‍ ഒാടാത്ത ഒരു കുന്നും പ്രദേശമാണിത്.തുറയൂര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ 5ഏക്ര 30 സെന്‍റ് സ്ഥലത്താണ് സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

            1979 ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 32ശതമാനം വിജയം കൈവരിച്ചു.തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍ വിജയ ശതമാനം കൂടിയും കുറഞ്ഞുമിരുന്നു.2003 ല്‍ 50% മാണ് വിജയം.2014-15 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി. 
സാക്ഷരതാപ്രവര്‍ത്തനം,പുകവലി-മദ്യവിരുദ്ധ പ്രവര്‍ത്തനം എന്നിവ വിദ്യാലയം ഏറ്റെടുത്ത പ്രധാന പ്രവര്‍ത്തനങ്ങളാണ്.ഇയ്യച്ചേരി കുഞ്ഞകൃഷ്ണന്‍ മാസ്റ്റര്‍,ഇളയിടത്ത് വേണുഗോപാല്‍ എന്നീ പ്രമുഖരുടെ ബോധവല്‍ക്കരണ ക്ളാസുകള്‍ വിദ്യര്‍ത്ഥികള്‍ക്കായി നടത്തി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

     സ്ക്കൂളില്‍ പഠിച്ച പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്.പ്രശസ്ത നാടക സംവിധായകന്‍ ജയന്‍ തിരുമന,തുറയുര്‍ പഞ്ചായത്ത് മുന്‍ പ്രസി‍ഡന്‍റ് പി ടി നാരായണി എന്നവര്‍ ഇൗ സ്ക്കൂളിലെ പൂര്‍വ്വ വിദ്യര്‍ത്ഥികളാണ്.2002-03 വര്‍ഷത്തെ മികച്ച ബ്ളോക്ക് പഞ്ചായത്തിനുള്ള പുരസ്ക്കാരം ലഭിച്ച പേരാമ്പ്ര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡല്‍റ് എം കുഞ്ഞമദ് ഇൗ സ്ക്കുളിലെ അദ്ധ്യാപകനായിരുന്നു.
                 1995 ല്‍ സ്ക്കുളില്‍ സ്കൗട്ടും ഗൈഡും പ്രവര്‍ത്തനമാരംഭിച്ചു.ശ്യമ എന്ന കുട്ടിക്കു രാജ്യ പുരസ്ക്കാര്‍ ബഹുമതി ലഭിച്ചു.കാംബൂരി,ജില്ലാ റാലി എന്നിവയില്‍ ഇൗ സ്ക്കൂളിലെ ഗൈ‍ഡുകള്‍ പങ്കെടുത്തിട്ടുണ്ട്.സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തില്‍  സ്ക്കൂളിലെ സായി(ലളിതഗാനം),വിഷ്ണുമോഹന്‍(മോണോആക്ട്) എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

വഴികാട്ടി