ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
06:21, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
വിലാസം
കൊല്ലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2017Kannans




ചരിത്രം

ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് അഷ്ടമുടിക്കായലിലെ ഏറ്റവും വലിയ തുരുത്തുകളിലൊന്നിലായ തെക്കുംഭാഗം തുരുത്തിലാണ്.  കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഉള്ള ഒരു ഗ്രാമമാണ് ചവറ തെക്കുംഭാഗം. മൂന്നു വശവും അഷ്ടമുടിക്കായലും ഒരു വശം പാവുമ്പാ തോടുമാണ് ഗ്രാമത്തിന്റെ അതിര്‍ത്തികള്‍. കൊല്ലം ജില്ലയില്‍ പരവൂരിനടുത്ത്  മറ്റൊരു തെക്കുംഭാഗം ഉള്ളതുകൊണ്ടു ഇത് ചവറ തെക്കുംഭാഗം എന്നും അത് പരവൂര്‍ തെക്കുംഭാഗം എന്നും അറിയപ്പെട്ടു.   ബ്രിട്ടീഷുകാര്‍ ഈ സ്ഥലത്തെ ചവറ സൌത്ത് എന്നു വിളിച്ചു. ദളവാപുരം പാലവും പാവുമ്പ പാലം എന്നി രണ്ടു പാലങ്ങള്‍ ആണ് ഈ തുരുത്തിനെ പുറമേക്ക് ബന്ധിപ്പിക്കുന്നത്.  മലയാളത്തിലെ ആദ്യത്തെ മഹാകവി അഴകത്ത് പദ്മനാഭരക്കൂറുപ്പിന്റെയും,സ്വാമി ഷണ്മുഖദാസിന്റെയും ഒ.നാണു ഉപാദ്ധ്യായയുടെയും കാഥികന്‍ വി. സാംബശിവന്റെയും ജന്മം കൊണ്ട് അനുഗ്രഹിക്കപ്പെട്ടതാണ് ഈ ഗ്രാമം.

ഗ്രാമത്തില്‍ നല്ല വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതില്‍ അഴകത്ത് കുടുംബം ബദ്ധശ്രദ്ധരായിരുന്നു. ഇരുനൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് അഴകത്തു കുടുംബാംഗങ്ങള്‍ക്കു വേണ്ടി അവരുടെ കുടുംബത്തില്‍ തന്നെ ഒരു ചെറിയ വിദ്യാലയം തുടങ്ങുകയായിരുന്നു. പിന്നീട് അത് പൊതുജനങ്ങള്‍ക്ക് കൂടി സൌകര്യപ്രദമാകുന്ന തരത്തില്‍ ഇപ്പോള്‍ ഉള്ള കുളങ്ങരവെളി ദേവീപീഠം സ്ഥിതി ചെയ്യുന്ന കുളങ്ങരവെളി മൈതാനത്തിനടുത്തുള്ള സ്ഥലത്തേക്കു മാറ്റുകയായിരുന്നു. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടി 1956 ല്‍ കേരളസംസ്ഥാനം രൂപീകരിക്കുകയും ചെയ്തപ്പോള്‍ സ്കൂള്‍ ഭരണം കേരള വിദ്യാഭ്യാസവകുപ്പിനു കീഴില്‍ വരുകയായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}