ജി എച്ച് എസ്സ് ശ്രീപുരം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതു സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന ഹൈ ടെക്ക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനു വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാകുന്നതിനായി തുടങ്ങിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.