കൂടൂതൽ വായിക്കൂക
ലൈബ്രറി
2000 പുസ്തകങ്ങളുള്ള വലിയ ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിക്ക് സ്വന്തമായ കെട്ടിടം ഉണ്ട്
.കഥ, കവിത, നോവൽ, ബാലസാഹിത്യം, സഞ്ചാര സാഹിത്യം തുടങ്ങിയ ഇനങ്ങളിൽ അവ ക്രമീകരിച്ചു വെച്ചിരിക്കുന്നു.
ദിനപത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയും ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നു.
സ്മാർട്ട് റൂം
പ്രൊജക്ടർ, ലാപ്പുകൾ , വലിയ സ്ക്രീൻ , സൗണ്ട് സിസ്റ്റം എന്നിവ ക്രമീകരിച്ച ഒരു സ്മാർട്ട് റും വിദ്യാലയത്തിൽ ഉണ്ട്. മുൻ അദ്ധ്യാപകനായ ടി. കോമളൻ മാസ്റ്ററുടെ സ്മരണയ്ക്കായി നിർമ്മിച്ച പ്രത്യേക ഹാളിലാണ് സ്മാർട്ട് റൂം പ്രവർത്തിക്കുന്നത്.സ്മാർട്ട് റൂമിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന പ്രവർത്തനങ്ങൾ ആകർഷകമായി കുട്ടികളിലേക്ക് എത്തിക്കുവാനും , ഐ.ടി. ഉപകരണങ്ങൾ നന്നായി ഉപയോഗിക്കുവാനും സ്മാർട്ട് റൂം ഉപയോഗിക്കുന്നു.
ലാബ്
മികച്ച രീതിയിലുള്ള ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര ലാബുകൾ വിദ്യാലയത്തിൽ ഉണ്ട്. അടിസ്ഥാന ഗണിതാശയങ്ങൾ രസകരമായി കുട്ടികളിൽ എത്തിക്കുന്നതിനും , ശാസ്ത്ര പരീക്ഷണങ്ങൾ ലളിതമായി നടത്തുന്നതിനും , ലാബുകൾ പ്രയോജനപ്പെടുത്തുന്നു.3 ലാബുകളാണ് വിദ്യാലയത്തിൽ ഉള്ളത് . ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
കായികം
കായിക രംഗം കൂട്ടി കൾക്ക് ഏറെ താത്പര്യമുള്ള മേഖലയാണ്. കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ മികച്ച കായിക പരിശീലനം നൽകി വരുന്നുണ്ട്. സ്പോർട്ട്സ്, ഗയിംസ് ഉപകരണങ്ങൾ ഉപയോഗിച്ച് മികച്ച രീതിയിൽ പരിശീലനം നൽകി വരുന്നു.ഫുട്ബോൾ , ഷട്ടിൽ ടൂർണമെന്റുകൾ വിദ്യാർത്ഥികൾക്കായി നടത്താറുണ്ട്. മികച്ച സ്കൂൾ ഫുട്ബോൾ ടീം ഉണ്ട്.
കഞ്ഞിപ്പുര ഒരു ലാബ് ഒരു സ്റ്റോ റൂം ഒരു ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട് .മൂത്രപ്പുര 24 ആൺകുട്ടികൾക്കും 25 പെൺകുട്ടികൾക്കും ഉണ്ട് .ശൗചാലയം ആൺകുട്ടികൾക്ക് മൂന്ന് പെൺകുട്ടികൾക്ക് പത്ത് എന്നിവയുണ്ട്.ഒരു കളിസ്ഥലവും രണ്ട് മുറ്റവും സ്കൂളിൽ ഉണ്ട് .ഇതു കൂടാതെ ഒരു ഗാർഡനും ഉണ്ട്.ഇത് മൊത്തം 1.2 ഏക്കർ സ്ഥലമുണ്ട്. രണ്ടു കിണറും 2 ടാങ്കും , കൂടാതെ ജലം ശുദ്ധീകരിക്കാൻ ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പച്ചക്കറി - പൂന്തോട്ടം എന്നിവയുണ്ട്. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി രണ്ട് പുതിയ ബസ്സുകൾ സർവ്വീസ് നടത്തുന്നു.
കായിക വികാസത്തിനായി എല്ലാ വിധ സ്പോർട്സ് ഉപകരണങ്ങളുടെയും ശേഖരണം വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ഇൻസുലേറ്റർ വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. അഡ്മിഷൻ രജിസ്റ്റർ പൂർണ്ണമായും ഡിജിറ്റലായി മാറ്റിയിട്ടുണ്ട് .വിദ്യാലയത്തിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭിന്ന ശേഷി കുട്ടികൾക്ക് സൗഹൃദ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പബ്ലിക്ക് അഡ്രസ് സിസ്റ്റം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. എല്ലാക്ലാസ് മുറികളെയും ബന്ധിപ്പിക്കുന്ന മൈക്ക്സംവിധാനം വിദ്യാലയത്തിനുണ്ട്.വിദ്യാലയത്തിൽ ഓഡിറ്റോറിയം കം ക്ലാസ്റൂം സംവിധാനവുമുണ്ട്.