ജി.എൽ.പി.എസ്ചോക്കാട്/ഭൗതീക സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ് മുറികൾ

നല്ല അടച്ചുറപ്പും കെട്ടുറപ്പും ഉള്ള നാല് ക്ലാസ് മുറികളും, രണ്ട് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു ഹാളും ഉണ്ട്. കെട്ടിടത്തിലെ ആദ്യ റൂം ഓഫീസ് റൂമും ക്ലാസ് റൂമുമായും ഉപയോഗിക്കുന്നു. ക്ലാസ് മുറികളെല്ലാം പെയിന്റ് ചെയ്ത് അതിൽ ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ട്. കുട്ടികൾക്ക് പഠിക്കാൻ താൽപര്യം ജനിപ്പിക്കുന്ന തരത്തിൽ ക്ലാസ് മുറികളെ ഭംഗിയാക്കി മാറ്റിയിട്ടുണ്ട്.കുട്ടികൾക്ക് അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ രണ്ട് ബാത്ത് റൂമുകളും ഉണ്ട്. ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് ക്ലാസ് റൂമിലേക്ക് കയറുന്നതിന് ആവശ്യമായ റാമ്പ് സ്കൂളിൻറ ഒരുഭാഗത്ത് നിർമ്മിച്ചിട്ടുണ്ട്. ക്ലാസ്സ് റൂമിലെ തറ ഭാഗം മുഴുവൻ വൃത്തിയുള്ള ടൈൽസ് ഉപയോഗിച്ച് മനോഹരമാക്കിയിട്ടുണ്ട് .കുട്ടികൾക്ക് ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിന് ആവശ്യമായ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പാടാക്കിയിട്ടുണ്ട് . ക്ലാസ് റൂമുകളിൽ ആവശ്യമായ വെളിച്ചം ലഭിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട് .എല്ലാ ക്ലാസ് മുറികളും കുട്ടികൾക്ക് ആവശ്യമായ ഫാനുകളും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളിലും കുട്ടികൾക്ക് ഇരിക്കുന്നതിനും പുസ്തകങ്ങൾ വെച്ച് എഴുതുന്നതിനും ആവശ്യമായ ഫർണിച്ചർ സൗകര്യങ്ങൾ നിലവിലുണ്ട്.സ്കൂളിന് ചുറ്റും ചുറ്റുമതിൽ ഉണ്ട്.

പാചക മുറി

ചിത്രം

അടുക്കള,സ്റ്റോർ റൂം ഇവ ഒന്നിച്ച് ഒരു ചെറിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ഭക്ഷണം പാകം ചെയ്യുന്നത് പാചകവാതകം ഉപയോഗിച്ചാണ്. വളരെ വൃത്തിയായി പാചക മുറിയും പരിസരവും സൂക്ഷിച്ചുവരുന്നു.

ചുറ്റുമതിൽ

സ്കൂൾ കെട്ടിടങ്ങൾ, കളിസ്ഥലം തുടങ്ങി സ്കൂളുമായി ബന്ധപ്പെട്ട എല്ലാം ചുറ്റുമതിലിനുള്ളിലാണ്. സ്കൂളിന് രണ്ട് ഗേറ്റുകൾ ഉണ്ട്.

കളിസ്ഥലം

സ്കൂൾകുട്ടികൾക്കും കോളനിയിലെ മുഴുവൻ കുട്ടികൾക്കും കളിക്കാൻ പാകത്തിനുള്ള നല്ലൊരു കളിസ്ഥലം സ്കൂളിന്റെ ഭാഗമായിട്ടുണ്ട്.

പാർക്ക്

കുട്ടികൾക്ക് വിനോദത്തിനും മാനസികോല്ലാസത്തിനും ആയി ഒരു ചിൽഡ്രൻസ് പാർക്ക് സ്കൂളിന്റെ ഭാഗമായിട്ടുണ്ട്.

കക്കൂസ് , മൂത്രപ്പുര

കുട്ടികൾക്കും സ്റ്റാഫിനും ആവശ്യമായ കക്കൂസ് , മൂത്രപ്പുര സ്കൂളിൽ ഉണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേർതിരിച്ചു കക്കൂസ് മൂത്രപ്പുരകൾ സ്ഥാപിച്ചിട്ടുണ്ട്.

പഠന ഉപകരണങ്ങൾ

എൽ പി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏകദേശം എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ഉണ്ട്.

കായിക ഉപകരണങ്ങൾ

എൽപി തലത്തിലെ കുട്ടികൾക്കാവശ്യമായ ഏറെക്കുറെ എല്ലാ പഠനോപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കുട്ടികൾ അത് ആവശ്യാനുസരണം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

സ്കൂൾ ലൈബ്രറി

സ്കൂൾ ലൈബ്രറിയിൽ സ്കൂളിലെ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പിന്നെ കോളനിയിൽ ആവശ്യമുള്ള ആർക്കും സ്കൂൾ ലൈബ്രറി പ്രയോജനപ്പെടുത്താവുന്നതാണ്. അതിനാവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കുട്ടികൾ അല്ലാതെ പലരും ഇത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസിനും ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ ലഭ്യമാണ്. കുട്ടികൾ ഒഴിവ് സമയങ്ങളിൽ ബുക്ക് വായന നടത്തുന്നുണ്ട്. ഇതിനായി ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്.