ജി.യു.പി.എസ് മാളിയേക്കൽ/സ്ഥാപിതമായത്

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 27 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48557 (സംവാദം | സംഭാവനകൾ) (ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരിച്ചുവിടൽ താൾ

തിരിച്ചുവിടുന്നു:

1942 ലാണ്. നാട്ടുകാർ പിരിവെടുത്ത് സ്ഥലം വാങ്ങിയാണ് സ്കൂൾ ആരംഭിച്ചത്. അന്നത്തെ ജനത വളരെയധികം പ്രയാസങ്ങൾ സഹിച്ച്  ഇല്ലായ്മയിൽ നിന്ന്

ഉണ്ടാക്കിയെടുത്തതാണ് ഈ സ്ഥാപനം.ആദ്യ ഘട്ടത്തിൽ സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കാൻ മദ്രസ പഠനവും നടത്തിയിരുന്നു. അറിവ് നേടാൻ വിമുഖത

കാണിച്ചിരുന്ന ഒരു തലമുറയായിരുന്നു അന്നത്തേത്.വിശപ്പായിരുന്നു അന്നത്തെ മുഖ്യ പ്രശ്നം. വിശപ്പകറ്റാൻ എന്ത് പോംവഴി എന്നിലോചിക്കുമ്പോൾ പഠനം

പുറത്താവുന്നു. എങ്കിലും അദ്ധ്യാപകരുടേയും നാട്ടിലെ പ്രധാനികളുടേയും താൽപര്യാർത്ഥം സ്കൂൾ സുഗമമായി പ്രവർത്തിച്ചു.

1947ൽ സ്കൂളിൽ നിന്നും മദ്രസയെ വേർപെടുത്തി. സ്കൂളിൽ മതപഠനം പാടില്ലെന്ന സർക്കാർ നിയമം അക്കാലത്താ വന്നിത്. ഒന്നുമുതൽ

നാല് വരെയായിരുന്നു ആദ്യഘട്ടത്തിൽ ക്ലാസുകൾ. നാലാം ക്ലാസാകുമ്പോഴേക്കും നിരവധി കുട്ടികൾ കൊഴിഞ്ഞു പോകും. കൂടാതെ അഞ്ചു മുതൽ പഠനത്തിന്

കിലോമീറ്ററുകൾ നടന്നു പോവേണ്ട സ്ഥിതിയായിരുന്നതിനാൽ പലരുടേയും പഠനം നാലിലും  തീരും. പനംപൊയിൽ മുഹമ്മദ് മാസ്റ്റർ,  കുഞ്ഞലവി മാസ്റ്റർ

പാണ്ടിക്കാട് ,രായിൻ മാഷ് സേതുമാധവൻ മാഷ് കൊല്ലം ഇവരൊക്കെയായിരുന്നു ആദ്യ കാല അധ്യാപകർ. ഇവിടേക്ക് പോസ്റ്റിംഗ് ലഭിക്കുന്ന അധ്യാപകർ

സ്കൂളിലേക്ക് വരാനും പോകാനുമുള്ള പ്രയാസം കാരണം പിൻവലിക്കുന്നത് പതിവായിരുന്നു.പനം പൊയിൽ മുഹമ്മദ് മാസ്റ്റർ,  കുഞ്ഞലവി മാസ്റ്റർ പാണ്ടിക്കാട് ,

രായിൻ മാഷ് സേതുമാധവൻ മാഷ് കൊല്ലം ഇവരൊക്കെയായിരുന്നു ആദ്യ കാല അധ്യാപകർ.ഇവിടേക്ക് പോസ്റ്റിംഗ് ലഭിക്കുന്ന അധ്യാപകർ സ്കൂളിലേക്ക്

വരാനും പോകാനുമുള്ള പ്രയാസം കാരണം പിൻവലിക്കുന്നത് പതിവായിരുന്നു.

1974 ൽ ഈ വിദ്യാലയം LP സ്കൂളിൽ നിന്നും UP സ്കൂളായി  ഉയർത്തി. നാട്ടുകാരുടേയും പുല്ലങ്കോട് എസ്റ്റേറ്റ്  മാനേജരുടേയും സഹായത്തോടെ

നാല് ക്ലാസു മുറികളുള്ള ഓടിട്ട ഒരു ബിൽഡിംഗ് പണിതു. പിന്നീട് സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. നാലാം ക്ലാസിനു ശേഷം പഠനം നിർത്തിയവർക്കും പഠിക്കാൻ അവസരം

നൽകി.