സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളും ക്ലാസ്സ് മുറികളും ഹൈടെക് ആയി മാറി. അതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്. 2017-2018 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.
അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്. മലയാളം കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.
ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിൽ 29 കുട്ടികളും 2020-23 ബാച്ചിൽ 30 കുട്ടികളും അംഗങ്ങളായുണ്ട്.
2020-2023 ബാച്ചിന്റെ പ്രിമിലറി ക്യാമ്പ് 20-01-2022 വ്യാഴാഴ്ച നടന്നു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ജയ ജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്‌മാരായ ഷീജ ജാസ്മിൻ ടീച്ചറും സുജന ടീച്ചറും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.