ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്

11:56, 21 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഹൊറൈസൺ

ആർനോൾഡ് ഷ്വാസ്‌നെഗർ

'കഠിനാധ്വാനം, ഇംഗ്ലീഷ് പഠനം, ഇടപെടൽ എന്നിവയാൽ നിങ്ങൾക്ക് നേടിയെടുക്കാൻ കഴിയുന്നതിന് പരിധിയില്ല'

ഗവ.മോഡൽ. എച്ച്.എസ്.എസ് വെങ്ങാനൂരിലെ ഇംഗ്ലീഷ് ക്ലബ്ബായ ഹൊറൈസൺ വിദ്യാർത്ഥികളെ ശരിയായ പാതയിൽ നയിക്കുകയും വളരെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കാനും അവരുടെ വ്യക്തിത്വത്തെ രൂപപ്പെടുത്താനുമുള്ള അറിവ് പ്രധാനം ചെയ്യുന്നു. വിവിധ മത്സരങ്ങളിലൂടെയും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിന് പരമാവധി അവസരം നൽകുക എന്നതാണ് ഹൊറൈസൺ ലക്ഷ്യമിടുന്നത്. ഭാഷാ വൈദഗ്ധ്യം പരിചിതമാക്കാൻ പഠിതാക്കളെ ഇത് എല്ലായ്‌പ്പോഴും സഹായിക്കുകയും അവരുടെ ഭയം വേരോടെ പിഴുതെറിയാൻ സഹായിക്കുകയും ചെയ്യുന്നു.കഠിനാധ്വാനത്തിന് പകരമില്ലെന്നും വിജയത്തിന് കുറുക്കുവഴിയില്ലെന്നും എന്ന ചിന്ത ഹൊറൈസൺ എപ്പോഴും ഉയർത്തിപ്പിടിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്ബ് 2021-22

 
ദി റേസ്

ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ ആനിമേഷൻ വീഡിയോ

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ കഥ 'ദി റേസ്' ആനിമേഷൻ രൂപത്തിൽ. 9 സി ക്ലാസ്സിലെ ആൻസി ശ്യാം ആണ് പ്രസ്തുത പാഠം ആനിമേഷൻ രൂപത്തിലാക്കി തന്റെ കൂട്ടുകാർക്ക് ഇംഗ്ലീഷ് പഠനം ആയാസരഹിതമാക്കിയത്. പഠനത്തിന് ഉന്നൽ നൽകി പഠിതാക്കളുടെ ഇടപഴകൽ പ്രോത്സാഹിപ്പിച്ച് അവരുടെ കഴിവുകളും അറിവുകളും മെച്ചപ്പെടുത്താൻ ഈയൊരു ആനിമേഷൻ വീഡിയോയിലൂടെ സാധിച്ചു.

വിഡിയോ The Race

ഭാഷാവൈദഗ്ധ്യം നേടാൻ കുക്കറി ഷോ

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാശ്രവണ ശേഷിയും സംസാരശേഷിയും വർദ്ധിപ്പിക്കുന്നതിന് സഹായിക്കാൻ നൂതന പ്രവർത്തനവുമായി ഇംഗ്ലീഷ് ക്ലബ്. ഗവ.മോഡൽ എച്ച് എസ്.എസ് വെങ്ങാനൂർ ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം നേടാൻ കുക്കറി ഷോ വീഡിയോ തയ്യാറാക്കുകയുണ്ടായി. ലളിതവും വ്യക്തവുമായ വാക്കുകളിലൂടെ 'നാരങ്ങ വെള്ളം' ഉണ്ടാക്കുന്ന പ്രവർത്തനം അവതരിപ്പിച്ചത് 9 ഡി ക്ലാസ്സിലെ സനുഷ എസ് ആണ്. കൂടാതെ നിർബന്ധിത വാക്യങ്ങളുടെ ഉപയോഗവും പ്രത്യേകതയും എളുപ്പത്തിൽ മനസ്സിലാക്കാൻ കുക്കറി ഷോ പ്രവർത്തനത്തിലൂടെ സാധിച്ചു

വിഡിയോ Cook yor way through language

 
റോൾപ്ലേ കോംപറ്റീഷനിൽ നിന്നും

ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനം

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾക്കുള്ള ഇംഗ്ലീഷ് റോൾ പ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവുമായി ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ. വ്യക്തി സുരക്ഷ ( ശാരീരികവും മാനസികവും വൈകാരികവും ലൈംഗികവും ) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് റോൾ പ്ലേ തയ്യാറാക്കിയത്. 9-ാം ക്ലാസ് വിദ്യാർത്ഥികളായ മനുശ്രീ, സെറീന ജെയിംസ്, വൈഷ്ണവി, സഞ്ജന, സനുഷ എന്നീ വിദ്യാർത്ഥിനികളാണ് റോൾ പ്ലേ മത്സരത്തിൽ പങ്കെടുത്ത് സ്കൂളിന് അവിസ്മരണീയവിജയം സമ്മാനിച്ചത്.

പദപ്രയോഗങ്ങളും ശൈലികളും സ്വായത്തമാക്കിഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കാൻ വീഡിയോ

 
സഞ്ജന എസ് എസ്

ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ പദപ്രയോഗങ്ങളും ശൈലികളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഏവർക്കും അറിയാവുന്നതാണ്. പദപ്രയോഗങ്ങൾ ശരിയായി മനസ്സിലാക്കുന്നത് ഇംഗ്ലീഷ് സംഭാഷണ കഴിവ് വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. പ്രസ്തുത ലക്ഷ്യത്തോടു കൂടി ഇംഗ്ലീഷ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 9 ഡി ക്ലാസ്സിലെ സഞ്ജന എസ് എസ് ഇംഗ്ലീഷ് പദപ്രയോഗങ്ങളും ശൈലികളും പരിചയപ്പെടുത്തുന്നതിനായി ഒരു വീഡിയോ തയ്യാറാക്കിയത് പ്രശംസനീയമാണ്. ദൈനംദിന ഇംഗ്ലീഷിൽ സാധാരണയായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങൾ മനസ്സിലാക്കുന്നതിന് വീഡിയോയിലൂടെ സാധിച്ചു.

Idioms

ബാംഗ് ദി ഡ്രം വീഡിയോ

ബ്രയാൻ ആഡംസിൻ്റെ ബാംഗ് ദി ഡ്രം എന്ന പാട്ട് യൂക്കലീലി എന്ന സംഗീത ഉപകരണത്തിൻ്റെ സഹായത്തോടെ പാടി അവതരിപ്പിച്ച് 9 സി ക്ലാസ്സിലെ ആൻസി ശ്യാം എന്ന മിടുക്കി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

ബാംഗ് ദി ഡ്രം

 

ഇംഗ്ലീഷ് പാഠഭാഗങ്ങൾ റോൾ പ്ലേ രൂപത്തിൽ

ഒമ്പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മിക്കാലി' എന്ന കഥ റോൾ പ്ലേ രൂപത്തിലാക്കി 9 ഡി ക്ലാസ്സിലെ വിദ്യാർത്ഥിനികൾ . സനുഷ .എസ്, സഞ്ജന എസ്. എന്നീ വിദ്യാർത്ഥിനികളാണ് പ്രസ്തുത കഥ റോൾ പ്ലേ രൂപത്തിലാക്കാൻ നേതൃത്വം നൽകിയത്.

മിക്കാലി

2019-20

 
ഷേക്സ്പിയറിന്റെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ

2019-2020 അധ്യയന വർഷത്തേക്കുള്ള ഇംഗ്ലീഷ് ഫെസ്റ്റ് 2019 ഒക്ടോബർ 5 ശനിയാഴ്ച സംഘടിപ്പിച്ചു. മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന അവാർഡ് ജേതാവ് ശ്രീ.ജോസ്.ഡി.സുജീവ് ആയിരുന്നു മുഖ്യാതിഥിയുംഉദ്ഘാടകനും. യുവമനസ്സുകൾക്ക് അവരുടെ കഴിവുകളും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാൻഫെസ്റ്റ് വിപുലമായ അവസരമൊരുക്കി. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ തങ്ങളുടെ മികച്ച ക്ലാസ് റൂം പ്രവർത്തനങ്ങളായ സ്കിറ്റ്, കൊറിയോഗ്രാഫി, പദ്യപാരായണം, പാനൽ ചർച്ച, സംവാദം എന്നിവ കുറ്റമറ്റ രീതിയിൽ അവതരിപ്പിച്ചു.

ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കവിതകളുടെ നൃത്തരൂപം എൽ.പി.വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. യുപി വിഭാഗം വിദ്യാർഥികൾ നടത്തിയ പാനൽ ചർച്ചയും സംവാദവും നിരൂപക പ്രശംസ പിടിച്ചുപറ്റി ഷേക്സ്പിയറിന്റെ പ്രശസ്ത സ്ത്രീ കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകർക്ക് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച നാടകത്തിലൂടെ അവസരം ലഭിച്ചു. വിദ്യാർഥികൾ തയ്യാറാക്കിയ ആകർഷകമായ ക്ലാസ് റൂം ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി. വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും ആശയ വിനിമയ ശേഷിയും വർധിപ്പിക്കാൻ ഇംഗ്ലീഷ് ഫെസ്റ്റ് ശരിക്കും സഹായിച്ചു എന്ന കാര്യത്തിൽ സംശയമില്ല. ഇംഗ്ലീഷ് ഫെസ്റ്റ് വൻ വിജയമാക്കി തീർക്കാൻ പ്രഥമാധ്യാപികയുടെയും ഇംഗ്ലീഷ് ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സാധിച്ചു. ഈ ഒത്തൊരുമയാണ് ഇംഗ്ലീഷ് ഫെസ്റ്റ് ഏവർക്കും അവിസ്മരണീയ അനുഭവമാക്കി തീർക്കാൻ സഹായിച്ചത്.

റവന്യൂജില്ലാതലസ്‌കൂൾ കലോൽസവം

 
ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. കെ. കല ടീച്ചർ ആദിത്യ ആർ ഡി ക്ക് ഇംഗ്ലീഷ് ക്ലബിന്റെ ഉപഹാരം സമർപ്പിക്കുന്നു. ശ്രീമതി. രാജലക്ഷ്മി ശ്യാമള ടീച്ചർ സമീപം

തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന റവന്യൂജില്ലാതലസ്‌കൂൾ കലോൽസവത്തിൽ ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് ഉപന്യാസം, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നിവയിൽ ഇംഗ്ലീഷ് ക്ലബ് അംഗമായ ആദിത്യ ആർ ഡി എ ഗ്രേഡോടെ മികച്ച വിജയം കരസ്ഥമാക്കി.

60-ാമത് കേരള സ്കൂൾ സംസ്ഥാന കലോൽസവം

ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗേഡ്

കാസർകോട് കാഞ്ഞങ്ങാട്ട് നടന്ന 60-ാമത് കേരള സ്കൂൾ കലോൽസവത്തിൽ ഗവ.മോഡൽ എച്ച് എസ് എസ് വെങ്ങാനൂരിലെ സജീവ ഇംഗ്ലീഷ് ക്ലബ് അംഗമായ ആദിത്യ ആർ ഡി ഇംഗ്ലീഷ് ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടി നമ്മുടെ സ്കൂളിന്റെ പേര് കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു

കാർട്ടൂൺ ഫെസ്റ്റിവൽ

 
.

യുപി ഇംഗ്ലീഷ് ക്ലബ് ഫെബ്രുവരി ആദ്യവാരം ഏഴാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ 'മൊമെന്റ്സ് ഓഫ് ഹ്യൂമർ' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട കാർട്ടൂൺ ഫെസ്റ്റിവൽ നടത്തി.

ഡിജിറ്റൽ മാഗസിൻ

യുപി ഇംഗ്ലീഷ് ക്ലബ് 'പ്രകൃതി' എന്ന പ്രമേയത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. 2020 ഫെബ്രുവരി 26 ന് ഹെഡ് മിസ്ട്രസ് ശ്രീമതി. ബി കെ കല, പ്രിൻസിപ്പൽ ശ്രീമതി. എൻ ഡി റാണി എന്നിവരുടെ സാന്നിധ്യത്തിൽ ബാലരാമപുരം ബി പി ഒ ശ്രീ.അനീഷ് മാഗസിൻ പ്രകാശനം നിർവഹിച്ചു.

ഇംഗ്ലീഷ് ക്ലബ്ബ് 2018-19

2018-2019 വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് 20.06.2018 ന് ആരംഭിച്ചു. താത്പര്യവും ഇംഗ്ലീഷ് ഭാഷയിൽ അഭിരുചിയുള്ളവരെ അംഗങ്ങളാക്കി. ഏകദേശം 60 കുട്ടികൾ ചേർന്നു. എല്ലാ ബുധനാഴ്ചകളിലും മീറ്റിങ് നടന്നു വരുന്നു. ആദ്യത്തെ ദിവസം കുട്ടികളും അധ്യാപകരും ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് ച൪ച്ച ചെയ്തു. ഹലോ ഇംഗ്ലീഷ് പ്രോഗ്രാം നടന്നു വരുന്നതു കൊണ്ട് ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങളും ഭംഗിയായി നടക്കുന്നു. കുട്ടികൾ ചെയ്തു വരുന്ന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.


 
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ദേശീയോദ്‍ഗ്രഥന നൃത്തം

റോൾ പ്ലേ
ഗെയിംസ്
ന്യൂസ് റീഡിങ്
പ്രസംഗം
കൊറിയോഗ്രാഫി
അഭിനയം
സ്ക്കിറ്റ്
സ്കൃീ൯ പ്ലേ റൈറ്റിങ്
മാസിക തയ്യാറാക്കൽ

കഴിഞ്ഞ ക്ലാസ് പി. ടി. എ യിൽ ക്ലബ്ബ് അംഗങ്ങൾ സ്കിറ്റ് അവതരിപ്പിക്കുകയുണ്ടായി. രക്ഷക൪ത്താക്കളുടെ ഭാഗത്തു നിന്നും നല്ലൊരു പ്രശംസ നേടാ൯ അതിലൂടെ കഴിഞ്ഞു. എല്ലാ പ്രവ൪ത്തനങ്ങളും കുട്ടികളുടെ ഭാഷാ നൈപുണി വികാസത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. ആശയവിനിമയ ശേഷി കൈവരിക്കുന്നതിലൂടെ അവ൪ക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പഠന പ്രവ൪ത്തനങ്ങൾ രസകരവും സുഖകരവുമാക്കുന്നതിന് ഒട്ടേറെ ഗെയിംസ് നമുക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം സംഭാവന നൽകിയിട്ടുണ്ട്. അതും ഇംഗ്ലീഷ് ക്ലബ്ബിലൂടെ കുട്ടികളിലെത്തിക്കാ൯ ശ്രമിക്കുന്നു

ഇംഗ്ലീഷ് ക്ലബ്ബ് 2017-18

 
റോൾപ്ലേ കോംപറ്റീഷനിൽ നിന്നും

ഇംഗ്ലീഷ് അസംബ്ലി ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിലെ പതിവു പ്രവർത്തനങ്ങളായ ഇംഗ്ലീഷ് പ്രയർ, പ്ലെഡ്ജ്, ന്യൂസ് റീഡിംഗ്, തോഡ് ഫോർ ദി ഡേ കൂടാതെ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്തരായ എഴുത്തുകാരെ പരിചയപ്പെടുത്തി.ഇംഗ്ലീഷ് ഭാഷയിലെ രസകരവും വിജ്ഞാന പ്രദവുമായ കാര്യങ്ങളും അസംബ്ലിയിൽ ഉൾപ്പെടുത്തി.

റോൾപ്ലേ കോംപറ്റീഷൻ എസ്.സി.ഇ.ആർ.റ്റി സംഘടിപ്പിച്ച ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ പങ്കെടിക്കുന്നതിനായ സ്കൂൾ തല മത്സരം നടത്തി.

വായനവാര മത്സരങ്ങൾ

 
കുട്ടികൾ നിർമ്മിച്ച ആശംസാകാർഡുകൾ

വായനവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓരോ സ്റ്റാൻഡേർഡിലേയും ഇംഗ്ലീഷ് പാഠമാണ് ലൗഡ് റീഡിംഗ് മത്സരത്തിനായി കൊടുക്കുന്നത്. അനവധി മത്സരാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ 8,9,10 ക്ലാസ്സുകളിലെ മികച്ച വായനക്കാരെ കണ്ടെത്തി. കുട്ടികൾക്ക് വായനയിൽ വളരെയധികം ആത്മവിശ്വാസം നൽകാൻ മത്സരത്തിലൂടെ സാധിച്ചു. വായനവാരവുമായി ബന്ധപ്പെട്ടുതന്നെ ക്വിസ് മത്സരവും ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിക്കുകയുണ്ടായി.

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുകയാണ്.

  • എല്ലാ ആഴ്ചയും ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കുന്നുണ്ട്.
  • പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരുടെ പ്രൊഫൈൽ കുട്ടികൾ ആകർഷകമായി തയ്യാറാക്കി പ്രദർശിപ്പിച്ചു.
  • പുകയില വിരുദ്ധ ദിനത്തിന് പോസ്റ്ററുകൾ ബുള്ളറ്റിൻ ബോർഡിൽ പ്രദർശിപ്പിച്ചു
  • ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു.

ഇംഗ്ലീഷ് ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി പവർപോയിന്റ് പ്രസന്റേഷൻ,വർക്കിംഗ് മോഡൽ,സ്റ്റിൽ മോഡൽ,ഗെയിം,ക്വിസ് നടത്തി.