ഗവൺമെൻറ് . എച്ച്.എസ്. അവനവഞ്ചേരി/പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി

സംസ്ഥാന ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് 'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി' എന്ന പദ്ധതി പ്രകാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെകുട്ടികൾ ശേഖരിച്ചപഠനസാമഗ്രികൾ പ്രളയ ദുരിതമനുഭിക്കുന്ന സ്ഥലങ്ങളിലെ സ്കൂൾ കുട്ടികൾക്ക് നൽകാനായി ശിശുക്ഷേമസമിതി പ്രവർത്തകരെ ഏൽപ്പിച്ചു. സ്കൂൾ ബാഗുകൾ, നോട്ടുബുക്കുകൾ, പേനകൾ, പെൻസിലുകൾ, ഇൻസ്ട്രുമെൻറ് ബോക്സുകൾ, ടിഫിൻ ബോക്സുകൾ, വാട്ടർബോട്ടിലുകൾ ഉൾപ്പെടെയുള്ള നൂറിലേറെ പാക്കറ്റുകളാണ് കുട്ടികൾ ശേഖരിച്ചു നൽകിയത്.

പ്രളയ ദുരിതത്തിൽപ്പെട്ടവർക്ക് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ കൈത്താങ്ങ്...

സ്നേഹമെഴുതിയ നോട്ടുപുസ്തകം.* @ ഗവ. ഹൈസ്കൂൾ അവനവഞ്ചേരി

പ്രളയ ദുരിതത്തിൽപ്പെട്ട കുട്ടികൾക്ക് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ നല്ലപാഠം പ്രവർത്തകരായ കുട്ടികൾ "സ്നേഹമെഴുതിയ നോട്ടുപുസ്തകം" പദ്ധതി പ്രകാരം നോട്ടുബുക്കുകളും മറ്റ് പഠനോപകരണങ്ങളും ശേഖരിച്ച് സമ്മാനിച്ചു. കുട്ടികൾ ശേഖരിച്ച 750 നോട്ടുബുക്കുകൾ 500 ലധികം പേനകളും പെൻസിലുകളും മറ്റ് പഠനസാമഗ്രികളായ ബാഗ്, ജ്യോമട്രിക്കൽ ബോക്സ് എന്നിവ സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി. വിവിധ പെട്ടികളിലാക്കിയ നോട്ടുബുക്കുകളും പഠനോപകരണങ്ങളും മലയാള മനോരമയുടെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്ററിൽ എത്തിച്ചു.