ജി.യു.പി.എസ്.കക്കാട്ടിരി/അധ്യയനവർഷങ്ങളിലെ നിറമുള്ള ഏടുകൾ
2020 -21 അധ്യനവർഷത്തിൽ ക്ലാസ് അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും എല്ലാ വിഷയങ്ങളുടെയും നോട്ട് ബുക്കുകൾ പരിശോധിച്ചതിനു ശേഷം വേണ്ടതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ഉർജ്ജസ്വലത നിലനിർത്തുവാൻ വലിയ പ്രോത്സാഹനമാകുന്നുണ്ട്,ഇത്തരം സജീവ ഇടപെടലുകൾ.കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുവാൻ ഗൃഹസന്ദർശനങ്ങൾ അധ്യാപകരെ ഏറെ സഹായിക്കുന്നു.