സെന്റ്. പീറ്റേഴ്സ് എൽ പി എസ് ,കുമ്പളങ്ങി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. പീറ്റേഴ്സ് എൽ പി എസ് ,കുമ്പളങ്ങി | |
---|---|
വിലാസം | |
കുമ്പളങ്ങി കുമ്പളങ്ങി പി.ഒ. , 682007 , എറണാകുളം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0484 2241063 |
ഇമെയിൽ | stpeterslpskumbalangi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26324 (സമേതം) |
യുഡൈസ് കോഡ് | 32080800208 |
വിക്കിഡാറ്റ | Q99509862 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 177 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 328 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മാർഗരറ്റ്. കെ ജി. |
പി.ടി.എ. പ്രസിഡണ്ട് | അജേഷ് പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | സെൽമ |
അവസാനം തിരുത്തിയത് | |
17-02-2022 | 26324wiki |
ചരിത്രം
ഇന്ത്യയുടെ പൈതൃക സമ്പത്തായ സെന്റ്. പീറ്റേഴ്സ് എൽ.പി. സ്കൂൾ സ്ഥാപിതമായത് 1905 ൽ ആണ്. ആദ്യം എൽ.പി., യു.പി. ഒന്നിച്ചായിരുന്നു. കുമ്പളങ്ങിയുടെ വികസനത്തിനും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടുകൊണ്ട് സെന്റ്. പീറ്റേഴ്സ് പള്ളിയുടെ തിരുമുറ്റത്ത് തന്നെ നാട്ടുകാരുടെ ത്യാഗോജ്വലമായ സഹകരണത്തോടെ പള്ളി മേധാവികൾ ആണ് സ്കൂളിന് തുടക്കം കുറിച്ചത്. ആദ്യം LP, UP ഒന്നിച്ചാണ് 1905 ൽ ആണ് സെന്റ്. പീറ്റേഴ്സ് സ്കൂൾ തുടങ്ങിയത്. പിന്നീട് 1961 ൽ അത് LP. മാത്രമായി. ആദ്യത്തെ ഹെഡ്മിസ്ട്രസ് ആയി എലിസബത്ത് ടീച്ചർ സ്ഥാനമേറ്റ് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യം സ്കൂൾ ആരംഭിച്ചപ്പോൾ പള്ളിയുടെ കീഴിൽ സിംഗിൾ മാനേജ്മെന്റ് ആയിട്ടായിരുന്നു. പിന്നീട് 1984 ൽ ആണ് കേ ർപ്പറേറ്റ് മാനേജ്മെന്റ് ആയത്. റവ. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസ് ആയിരുന്നു ആദ്യത്തെ ജനറൽ മാനേജർ . നാടിന്റെ മുഖച്ഛായ മാറ്റിമറിക്കാനായി സെന്റ് പീറ്റേഴ്സ് വഹിച്ച പങ്ക് പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. ഇവിടെ പഠിച്ച കുട്ടികൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിച്ചു പോരുന്നു. ഇന്ന് ലോകത്തിലെ ആദ്യ ടൂറിസം ഗ്രാമമായ കുമ്പളങ്ങി ആ പദവിയിലെത്തി നിൽക്കുന്നതിന് ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് സെന്റ്. പീറ്റേഴ്സ് തന്നെയാണ്. ഇവിടെ പഠിച്ച കുറച്ചു പ്രമുഖ വ്യക്തികളുടെ പേരുകൾ പറയാതെ കഴിയില്ല. നമ്മുടെ മുൻ കേന്ദ്രമന്ത്രി ആയിരുന്ന പ്രൊഫസർ കെ .വി. തോമസ്,കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ആയിരുന്ന കെ.വി.പീറ്റർ, ശാസ്ത്രജ്ഞനായ കെ എ. മാർട്ടിൻ അങ്ങനെ ഒട്ടേറെ പ്രമുഖർ അവരുടെ വിദ്യാഭ്യാസത്തിന് തുടക്കമിട്ടത് ഇവിടെയാണ്. ഇന്ന് 117 വർഷത്തിന്റെ നിറവിൽ നിൽക്കുന്ന സെന്റ്.എൽ.പി.സ്ക്കൂൾ ഇന്നും കുമ്പളങ്ങിയുടെ വിദ്യാഭ്യാസത്തിൽ ഒരു നാഴികക്കല്ലായി തന്നെ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
1 സുന്ദരമായ പൂന്തോട്ടം
2 വാട്ടർ പ്യൂരിഫയർ
3 വിശാലമായ കളിസ്ഥലം
4. സൗകര്യമുള്ള സ്കൂൾ കെട്ടിടം
5.. പ്രോജക്ടറോടു കൂടിയ കമ്പ്യൂട്ടർ ലാബ്
6. എല്ലാ ക്ലാസ്മുറികളിലും ഫാൻ
7 ജൈവ വൈവിധ്യ ഉദ്യാനം
8. മഴ വെള്ളസംഭരണി
9 വാഴത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
1.ഡ്രൈ ഡേ
2.ബഡ്സ് സ്കൂൾ സന്ദർശനം
3. ടോയ്ലറ്റ് ശുചിത്വ സേന
4. വയോജനങ്ങളെ ആദരിക്കൽ
5. കലാകാരന്മാരെ ആദരിക്കൽ
6.മാതാപിതാക്കൾക്ക്ബോധവൽക്കരണ ക്ലാസുകൾ
7.പോഷന് അഭിയാനു മായി ബന്ധപ്പെട്ട കുട്ടികളുടെ പാചക മത്സരങ്ങൾ
8.സർഗാത്മക പ്രവർത്തനങ്ങൾ
9.പ്രവർത്തി പരിചയ പരിശീലനം
10.കായിക പരിശീലനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പ്രൊഫ. K.V.തോമസ് (മുൻ കേന്ദ്രമന്ത്രി ) 2. K.V.പീറ്റർ (കേരള കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ) 3. പ്രൊഫ.എഡ്വേർഡ് എടേഴത്ത് ( ഷെവലിയർ കൊച്ചിരൂപത)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:9.88160,76.28820|zoom=18}}