ജി.യു.പി.എസ്.മേപ്പറമ്പ/ക്ലബ്ബുകൾ
ഗണിത ക്ലബ്ബ്
2021 -22 അധ്യയന വർഷത്തിൽ ഡിസംബർ 22 ന് ദേശീയ ഗണിത ശാസ്ത്ര ദിനം ആഘോഷിച്ചു. ഗണിതപ്രാർത്ഥന,പസിലുകൾ , ഗണിത കളികൾ, ഗണിത ലാബ് സാമഗ്രികളുടെ പ്രദർശനം. തത്സമയം മത്സരങ്ങൾ, ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ള വീഡിയോ പ്രദർശനം എന്നിവ നടന്നു
എക്കോ ക്ലബ്ബ്
![](/images/thumb/a/a1/%E0%B4%A4%E0%B5%88_%E0%B4%A8%E0%B4%9F%E0%B5%BD_.jpg/300px-%E0%B4%A4%E0%B5%88_%E0%B4%A8%E0%B4%9F%E0%B5%BD_.jpg)
പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനോഭാവം കുട്ടികളിൽ വളർത്താൻ ഉതകുന്ന രീതിയിൽ ഉള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു
നവംബർ മാസം ഫിറ്റ് ഇന്ത്യ വാരാചരണത്തോടു അനുബന്ധിച്ചു നിരവധി പ്രവർത്തനങ്ങൾ നടത്തി .ശുചിത്വവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ,ചിത്ര രചന,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു .