പ്രശാന്തി പബ്ലിക് സ്കൂൾ കോന്നി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോന്നിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ അനുദിനം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക വിദ്യാഭ്യാസ സമ്പ്രദായം പിന്തുടരുന്ന വിദ്യാലയമാണ് പ്രശാന്തി പബ്ലിക് സ്കൂൾ. കോന്നി റിപ്പബ്ലിക്കൻ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 2004 ൽ 54 കുട്ടികളുമായി ആരംഭിച്ചതാണ്. മലയോര നാടിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആധുനികതയുടെ മുഖം സമ്മാനിക്കുക വഴി മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പ്രക്രിയയിൽ പാങ്കാളികൾ ആകുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്നതാണ് ഈ വിദ്യാലയത്തിന്റെ പ്രഥമലക്ഷ്യം. ശാസ്ത്ര മേഖലകളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുക വഴി 2015 - 2016 അധ്യായന വർഷത്തിൽ കേരള ഗവൺമെന്റിന്റെ അംഗീകാരവും ഈ സ്കൂളിനെ തേടിയെത്തി.