ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്

സ്വന്തം സൃഷ്ടികൾ

അതിജീവനം

അതിജീവനത്തിന്റെ കഥപറയാം നമുക്ക- തിജീവനത്തിന്റെ കഥ പറയാം.

പ്രളയവും നിപ്പയും നേർക്കുനേർ വന്നിട്ടും പതറാതെ പൊഴിയാതെ നിന്നു നമ്മൾ. അതിജീവനത്തിന്റെ വിത്തുപാകി നമ്മൾ അതിരറ്റ കരുതൽ പറിച്ചുനട്ടു.

ജാതിമതകുലവർഗ്ഗ മഹിമകൾ ഒക്കെയും മാറ്റിനിർത്തി നാം കരുക്കൾ നീക്കി കരുതലിൻ കാതലായി പടയൊരുക്കി നമ്മൾ പതറാതെ തളരാതെ പടപൊരുതി. കേരളനാടിന്റെ പൈങ്കിളി പാടിയ പാട്ടിതുമാലോകരേറ്റുപാടി.

പൈതൃകത്തിന്റെ പൊരുൾ പാടിയൂട്ടി നാം തിരക്കഥ നെയ്തു പദങ്ങളാടി ഇമ്മഹാമാരി കവർന്നെടുത്തെത്രയോ കഥയിലെ പാത്രത്തെ കൊണ്ടുപോയി. മണ്ണിലേക്കുയിരറ്റു പോയൊരാ കേരള മക്കൾതൻ ഓർമ്മകൾ ബാക്കി നിൽക്കേ നമ്മളീ നാടിന്റെ കാവലാളായെന്നും അതിജീവനത്തിന്റെ പാട്ടുപാടും നമ്മൾ അതിജീവനത്തിന്റെ പാട്ടുപാടും

ഈ മഹാമാരിയിൽ തീരുന്നതല്ലയീ

കേരള നാടിന്റെ വിജയഗാഥ!

അതിജീവനത്തിന്റെ വീരഗാഥ!

യു.പി. എച്ച്.എസ് വിഭാഗം

ഹയർസെക്കന്ററി തലം

ഹിരോഷിമദിനം

പെയിന്റിംഗ് മത്സരം