1916ൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:23, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കേരളത്തിന്റെ ഹാസ്യ സാമ്രാട്ട് കു‍ഞ്ചൻ നമ്പ്യാരുടെ ജന്മദേശമായ കിള്ളികുറുശ്ശിമംഗലം............ഇവിടെ നിന്ന് ഒരു വിളിപ്പാടകലെ മറ്റൊരു ചിരിത്തമ്പുരാന്റെ 'ഇര് ലാമല' (തിരുവില്ല്വാമല).........ഇവക്കിടയിലൂടെ അതിർവരമ്പിട്ടൊഴുകുന്ന പുണ്യനദി നിള.എല്ലാം കൊണ്ടും ചങ്ങമ്പുഴക്കവിതകളിൽ വർണ്ണിക്കുന്ന സുന്ദരമായ ഗ്രാമം കിള്ളികുറുശ്ശിമംഗലം.ഇവിടെ വിജ്ഞാനകുതുകികളുടെ ഹൃദയ മണ്ഡലത്തിൽ വിദ്യാദീപം കൊളുത്തുവാൻ 1916 ൽ 'ബാലകോല്ലാസിനി സംസ്കൃതപാഠശാല' എന്ന പേരിൽ ഇന്നത്തെ ശ്രീ ശങ്കരാ ഹയർസെക്കന്ററി സ്കൂൾ സ്ഥാപിതമായി.2015-16 ൽ ശതാബ്ദി ആഘോഷം ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിച്ചു.2015 ആഗസ്റ്റ് 22 ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം വിവിധ മേഖലകളിലെ പ്രമുഖരായ 10 വ്യക്തികൾ ചേർന്ന് നിർവ്വഹിച്ചു.തുടർന്ന് ഒരുവർഷക്കാലം സംസ്കൃത പണ്ഡിത സദസ്സ്,പൂർവ്വ വിദ്യാർത്ഥി സംഗമം,സമാദര സദസ്സ്,ആരോഗ്യ ക്യാമ്പ്,സഹവാസ ക്യാമ്പ്,വിവിധ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടത്തി.

"നോട്ടീസ്"


"https://schoolwiki.in/index.php?title=1916ൽ&oldid=396712" എന്ന താളിൽനിന്ന് ശേഖരിച്ചത്