സ്കൂൾ, വീട് പരിസരം എന്നിവ ഹരിതാഭമാക്കുക, ഹരിത വൽക്കരണത്തിന് കുട്ടികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വർഷവും ഹരിതക്ലബ് രൂപീകരിക്കുന്നു. മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഔഷധ സസ്യങ്ങളുടെ ശേഖരമായ വൃന്ദാവനം ജൈവ വൈവിധ്യ ഉദ്യാനം, മാവ്, സപ്പോട്ട പേര, ബദാം തുടങ്ങിയ സസ്യങ്ങൾ ഉൾകൊള്ളുന്ന മധുരവനം പദ്ധതിയുടെ തുടക്കം, സ്കൂളിന് മുന്നിൽ ഭംഗിയിൽ തറകെട്ടി ആൽ, പേരാൽ, ഉങ്ങ് തുടങ്ങിയ സസ്യങ്ങൾ നട്ട് തുടങ്ങിയ വനമഹോത്സവ വാരാചരണം എന്നിവയെല്ലാം ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വളരെ പ്രധാനപ്പെട്ടവയാണ്.

സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ ഭാവിയിൽ പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നിമിഷ ടീച്ചറുടെയും റശാമെഹറിന്റെയും നേതൃത്വത്തിലുള്ള ഹരിത ക്ലബ്ബിനുള്ളത്..

2019-20

ഹരിതാഭമാക്കിയ മധുര വനം .

ഒളകര ഗവ എൽപി സ്കൂളിൽ മധുരവനം പദ്ധതിക്ക് തുടക്കമായി. വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ട് പെരുവള്ളൂർ കൃഷി ഓഫീസർ പി ഷാജി ഉദ്ഘാടനം നിർവഹിച്ചു . വിദ്യാർത്ഥികൾക്കായി വ്യത്യസ്ത കൃഷിരീതികളെ പരിചയപ്പെടുത്തി ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് പി .പി.സൈദ് മുഹമ്മദ് , പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ , സോമരാജ് പാലക്കൽ നേതൃത്വം നൽകി

 
 
 
 

മാതൃകയായി അധ്യാപകരുടെ തൈകൾ

 
 
 
 
 
 
 
 
 
 
 
 

വൃന്ദാവനം ജൈവ ഉദ്യാനം

 
 
 
 
 
 

സ്കൂളിന് മുന്നിലെ തണൽ മരങ്ങൾ

 
 
 
 
 
 
 
 

2018-19

ഹരിത സംരക്ഷണം ഓരോ ക്ലാസിന്

 
 
 
 
 
 

വനമഹോത്സവ വാരാചരണം

 
 
 

കുട്ടികൾക്ക് കൂട്ട് തൈകൾ

 
 
 
 
 
 

കർഷക ദിനത്തിലെ തൈ നടൽ