എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം

15:57, 2 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)


എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം
വിലാസം
പിറവം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-01-2017Anilkb



ആമുഖം

പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പതിറ്റാണ്ടുകളായി പിറവത്തിന്‍റെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചുകൊണ്ട് പിറവം വലിയപള്ളിയുടെ ആത്മീയാടിത്തറയില്‍ അധിഷ്ഠിതമായ സുസ്ഥിര വിദ്യാഭ്യാസ സ്ഥാപനമാണ് എം.കെ.എം ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. ഈ അക്ഷരകളരിയുടെ ആദ്യ രൂപം 1894 ല്‍ കുറുപ്പാശാനും കളരിയും എന്ന പേരില്‍ സ്ഥാപിതമായ ഗുരുകുല വിദ്യാലയമാണ്. പിന്നീട് പിറവം വലിയപള്ളി ഈ സ്ഥാപനം ഏറ്റെടുക്കുകയും പരിശുദ്ധ പൗലോസ് മാര്‍ കൂറിലോസ് തിരുമേനിയുടെ ആത്മീയ തണലില്‍ റഗുലര്‍ വിദ്യാലയത്തിന് ആരംഭം കുറിക്കുകയും ചെയ്തു. 1919 ല്‍ ഈ വിദ്യാലയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ഈ വിദ്യാലയം ജില്ലാതലം മുതല്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച സ്ക്കൂള്‍ പിന്നീട് ഹൈസ്കൂളായും 2000 ല്‍ ഹയര്‍സെക്കണ്ടറിയായും ഉയര്‍ത്തപ്പെട്ടു. പിറവം ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടേയും അറിവിന്റെ അക്ഷയസ്രോതസ്സില്‍ അദ്വിദീയമായ സ്ഥാനം അലങ്കരിക്കുന്നതിന് പിന്നില്‍ ക്രിയാത്മകമായ മാനേജ്മെന്‍റിനന്റെയും സേവന സന്നദ്ധരായ അദ്ധ്യാപകരുടെയും അര്‍പ്പണ ബോധമുള്ള രക്ഷകര്‍ത്താക്കളുടെയും ലക്ഷ്യബോധമുള്ള കുട്ടികളുടേയും അദ്ധ്വാന ഫലമാണ്. ഇന്ന് 1800 ല്‍ പരം കുരുന്നു പ്രതിഭകള്‍ക്ക് അറിവിന്‍റ അക്ഷര വെളിച്ചമായ് പരിലസിക്കുവാന്‍ ഈ സരസ്വതി ക്ഷേത്രത്തിന് സാധിക്കുന്നു. പിന്നിട്ട വഴികളില്‍ വെളിച്ചമായ് തീര്‍ന്ന എല്ലാവര്‍ക്കും സാദരം നന്ദി.....

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്നു നിലകളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി 6 ബസുകളും സ്വന്തമായിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

   എൻ സി സി 
   സ്റ്റുഡൻറ്സ് പോലീസ് 
   സ്കൗട്ട് & ഗൈഡ്സ്.
   ജൂനിയർ റെഡ് ക്രോസ്സ് 
   ബാന്റ് ട്രൂപ്പ്.
   ക്ലാസ് മാഗസിന്‍.
   വിദ്യാരംഗം കലാ സാഹിത്യ വേദി.
   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പിറവം

സ്കൂൾ ഗാനം

ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍ സാരഥികള്‍

ടി പി ഐപ്പ്, കെ ജോർജ് ഐസക്, റവ ഫാ പി പി ജോസഫ്, ഇ ടി ചുമ്മാർ, റാണി എ ജേക്കബ്, ബേബി പി മാത്യു, പി ടി അന്നമ്മ, പി സി ചിന്നക്കുട്ടി, പി ഗിരിജാദേവി, എൻ കെ അന്നമ്മ.

നേട്ടങ്ങള്‍

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ വര്‍ഷങ്ങളായി എസ്‌.എസ്‌.എല്‍.സിക്ക്‌ 100 % വിജയം കൈവരിക്കുന്നു. 2016 എസ്‌.എസ്‌.എല്‍.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടു വർഷവും എം കെ എം സ്‌കൂൾ കരസ്ഥമാക്കി. കൂടാതെ പഠ്യേതര വിഷയങ്ങളിലും സ്‌കൂൾ മുന്നിൽ ആണ്. ഈ വര്ഷം പിറവം സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചമ്പ്യാൻഷിപ് കരസ്ഥമാക്കി.

 
2016 എസ്‌.എസ്‌.എല്‍.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു
 
മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു. .
 
PIRAVOM SUB DISTRICT SPORTS WINNERS
 
അനുമോദനങ്ങൾ
ബി ആർ സി ജില്ലാതല ഹൃസ്വ ചിത്ര മത്സരത്തിൽ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപെട്ട എം.കെ.എം സ്കൂളിലെ ജോൺസ് റോബിൻസൺ സിനിമാ താരം അപർണ നായരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.
 
പിറവം ഉപജില്ലാ ശാസ്ത്ര മേളകളിൽ പ്രവർത്തി പരിചയ മേളയിൽ എം കെ എം സ്കൂൾ UP,HS വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. കൂടതെ സാമുഹ്യ ശസ്ത്ര മേളയിൽ യു.പി വിഭാഗത്തിലും ശസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഓവറോളും ലഭിച്ചു
 
എലിസബത്ത് ജോണി
സംസ്ഥാന നീന്തൽ മത്സരങ്ങളിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.

വഴികാട്ടി

പിറവം ടൗണിൽ പള്ളിക്കവലയിൽ നിന്നും മുന്നൂറു മീറ്റർ അകലെ MKM SCHOOL സ്ഥിതി ചെയ്യുന്നു.


മേല്‍വിലാസം

പിറവം പി.ഒ പിന്‍ 686664 എറണാകുളം കേരള

പിറവം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം. പിറവം പാലം


ചരിത്രം

പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ്മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയ മേല്പാഴൂർ മന ഈ പഞ്ചായത്തിലാണ്.


പേരിനു പിന്നിൽ

പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര്, കളമ്പൂര്,ഓണക്കൂര്, കാരൂര്,തുടങ്ങിയ ഊരുകളാണ്. ഈ ഊരുകളാൽ ചുറ്റപ്പെട്ട പുരം അഥവാ ചെറിയ പട്ടണം ആണ് പിന്നീട് പിറവം ആയത് എന്ന് കരുതപ്പെടുന്നു.

ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്നു രാജാക്കന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം. അതിനോടു ബന്ധപ്പെടുത്തി പിറവിയുമായി ബന്ധപ്പെട്ട് എങ്ങനെയോ പിറവം ഉണ്ടായി എന്ന് പറയാറുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ ഐതിഹ്യകഥകൾ പോലും ഇല്ല.

ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്[1].


ആരാധനാലയങ്ങൾ

   പാഴൂർ പെരും തൃക്കോവിൽ
   പിഷാരുകോവിൽ ക്ഷേത്രം
   പള്ളിക്കാവ് ക്ഷേത്രം
   പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ 
   പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി)
   തിരുവീശംകുളം ശിവക്ഷേത്രം
   കളമ്പൂക്കാവ് ക്ഷേത്രം

ഉത്സവങ്ങൾ

   പാഴൂർ ശിവരാത്രി - ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു.
   ദനഹാ പെരുന്നാൾ- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ്.
   സായാഹ്ന അത്ത ചമയം - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു (തൃപ്പൂണിത്തുറ അത്തച്ചമയം രാവിലെ ആണ്) ,
   പള്ളിക്കാവ് മീനഭരണി ആഘോഷം..
   കളമ്പൂക്കാവില് പാന മഹോത്സവം

ഗതാഗത സൗകര്യം

   അടുത്ത വിമാനത്താവളം-നെടുമ്പാശേരി
   അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ്‌ റെയിൽവേ സ്റ്റേഷൻ (വെള്ളൂർ)

ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ


   പിറവം സർക്കാർ ആശുപത്രി
   ജെ. എം. പി ആശുപത്രി
   കെയർവെൽ ആശുപത്രി
   ലക്ഷ്മി നഴ്സിങ്ങ് ഹോം

ചിത്ര ശാല

 
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ നിർവ്വഹിക്കുന്നു.
 
ശുഭയാത്ര - റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
 
സ്റ്റുഡന്റസ് പോലീസിന്റെ ആദ്യ ബാച്ച്
 
പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .
 
പിറവം എസ്.ബി.ടി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച രാഹുൽ ശങ്കറിന് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ ടി വി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നു.
 
സംസ്ഥാന പുരസ്കാരം നേടിയ ശ്യാം മോഹന് അനുമോദനങ്ങൾ