എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:44, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര വിദ്യാഭ്യാസത്തിന് അനുപൂരകമായി പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര പരീക്ഷണ വിഷയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള പരിപാടിയാണിത്. ലാബിലെ വർക്ക്ഷോപ്പ് പരിശീലനം, പഠനയാത്രകൾ, ഗവേഷണോന്മുഖമായ പ്രോജക്റ്റുകൾ, സയൻസ് ക്വിസ്സുകൾ ഇവ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന പരിധിയിൽ വരുന്നു. വിവിധ പ്രവർത്തനങ്ങളും ക്വിസ് പരിപാടികളും സംഘടിപ്പിക്കുന്നതിലൂടെ ശാസ്ത്രത്തിന്റെ രസകരമായ രഹസ്യങ്ങളറിയുവാനും അതുവഴി പാഠപുസ്തകങ്ങൾക്ക് പുറത്തേക്കും പഠനം വ്യാപിപ്പിക്കുവാനും ശ്രമിക്കുന്നു.

ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ

2021.22 അധ്യയന വർഷത്തിലെ സ്ക്കൂൾ തല ശാസ്ത്ര രംഗം മത്സരങ്ങൾ ഒക്ടോബർ പത്തിന് സംഘടിപ്പിച്ചു .കഴിഞ്ഞ രണ്ട് വർഷക്കാലമായി ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേളകൾ നടത്താൻ കഴിയാതിരുന്ന  സാഹചര്യത്തിൽ വിദ്യാർഥിനികളിലെ ശാസ്ത്ര അഭിരുചിയും ഗണിത ക്രിയ ചാതുരിയും ചരിത്ര അവബോധവും നിർമ്മാണ വൈദഗ്ധ്യവും പരിപോഷിപ്പിക്കാൻ ഏറെ സഹായകരമായിരുന്നു ശാസ്ത്ര രംഗം പ്രവർത്തനങ്ങൾ .ഈ വർഷം പ്രോജക്ട്, വീട്ടിലൊരു പരീക്ഷണം , ശാസ്ത്ര ലേഖനം ,എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ് ,ഗണിത ആശയ അവതരണം ,പ്രവൃത്തി പരിചയം തുടങ്ങിയ എല്ലാ മത്സരയിനങ്ങളിലും മുഴുവൻ വിദ്യാർഥിനികളേയും പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു .സബ് ജില്ലാതല മത്സരത്തിൽ എല്ലായി നങ്ങളിലും നമ്മുടെ വിദ്യാർഥിനികൾ പങ്കെടുത്തു .ഹൈസ്ക്കൂൾ വിഭാഗത്തിൽ നന്ദിനി വിജയ് 10.ബി ശാസ്ത്രലേഖനത്തിലും അഥീന അനീഷ് 9.ബി എൻ്റെ ശാസ്ത്രജ്ഞൻ ജീവചരിത്ര കുറിപ്പ്  എന്ന ഇനത്തിലും സബ്ജില്ലയിൽ ഒന്നാം സ്ഥാനം കൈവരിച്ച് ജില്ലാ മത്സരത്തിൽ പങ്കെടുക്കുവാൻ അർഹത നേടി.

പ്ലാസ്റ്റിക് ബദൽ ഉല്പന്നങ്ങൾ എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി തിരുവനന്തപുരം നഗരസഭ നടത്തിയ മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിലെ സയൻസ് ക്ലബ് അംഗം ഭവ്യ .ബി  10.ബി ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി വിദ്യാലയത്തിൻ്റെ യശസ്സ് വർദ്ധിപ്പിച്ചു.

ശാസ്‌ത്രപ്രവർത്തനങ്ങൾ

സയൻസ്  ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ഉപന്യാസരചന, പോസ്റ്റർ രചന മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു. ചന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, ചന്ദ്രദിനപതിപ്പ്, അമ്പിളി മാമന് കത്തെഴുത്ത് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ഓസോൺ ദിനത്തോടനുബന്ധിച്ച് ഇൻലാൻഡ് മത്സരം സംഘടിപ്പിച്ചു. ഓൺലൈൻ പഠനത്തോടൊപ്പം പരീക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും വീഡിയോ ഗ്രൂപ്പിൽ പങ്ക് വയ്ക്കുന്നതിലും അവസരം നൽകി. കളിപ്പാട്ടം, പഠനോപകരണ നിർമ്മാണം തുടങ്ങിയവയും വിദ്യാർത്ഥിനികൾ താല്പര്യപൂർവം ഏറ്റെടുത്തു. അവരവരുടെ പരിസരം നിരീക്ഷിച്ച് അവിടുത്തെ ആവാസവ്യവസ്ഥകളെ പറ്റി ധാരണ ഉണ്ടാക്കുന്നതിനും കഴിഞ്ഞു. ലാബ് അറ്റ് ഹോമിന്റെ ഭാഗമായി വിദ്യാർഥിനികൾക്ക് ലഭ്യമായ വസ്തുക്കൾ കൊണ്ട് വീട്ടിൽ ലാബ് സജ്ജമാക്കുകയും സ്‌കൂളിൽ നിന്ന് നൽകിയ ശാസ്‌ത്ര കിറ്റ് ഉപയോഗിച്ച് വിപുലപ്പെടുത്തി ഗ്രൂപ്പിൽ പങ്കുവയ്ച്ചു. "വീടൊരു വിദ്യാലയം" പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപെട്ട കൗൺസിലർ ശ്രീമതി സിന്ധു വിജയൻ ആറാം ക്ലാസ്  വിദ്യാർത്ഥിനിയായ ശ്രേയ ജെ ലാലിന്റെ വീട്ടിൽ വച്ച് ഉദ്ഘാടനം ചെയ്‌തു. വിവിധയിനം പഴവര്ഗങ്ങളെ വർഗീകരിക്കുകയും മാനദണ്ഡങ്ങൾ രക്ഷകർത്താവിന്റെ സഹായത്തോടെ അവതരിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിനികളിൽ മികച്ച പ്രതികരണം ഉളവാക്കിയവയായിരുന്നു ഈ രണ്ട് പദ്ധതികളും. ശാസ്‌ത്രരംഗം പദ്ധതിയോടനുബന്ധിച് ശാസ്‌ത്ര പുസ്തക നിരൂപണം, ഓൺ ദ സ്പോട് പരീക്ഷണം എന്നിവയിലും വിദ്യാർത്ഥിനികൾ പങ്കെടുത്തു. സീഡിനുറെ  ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് സംസ്കരണത്തിന്റെ ഭാഗമായി  വിദ്യാർത്ഥിനികളുടെ വീടുകളിൽ നിന്നും പ്ലാസ്റ്റിക് വസ്തുക്കളുടെ ശേഖരണം നടത്തുകയും സീഡിനു കൈമാറുകയും ചെയ്തു പക്ഷി നിരീക്ഷണത്തിനായി വിദ്യാർത്ഥിനികളുമായി പുഞ്ചക്കിരി പാടത്തു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി. വിഴിഞ്ഞം പ്രദേശത്തെ പോഷണ ശോഷണം തടയാൻ അദാനി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന ശുഭോഷൻ പദ്ധതിയുടെ ഭാഗമായി ആഗോള കൈകഴുകൽ ദിനം ആചരിച്ചു.