സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കർമഫലം

Schoolwiki സംരംഭത്തിൽ നിന്ന്
12:14, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സെൻറ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കർമഫലം എന്ന താൾ സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/കർമഫലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കർമഫലം

അമ്മയാം പ്രക്രിതിയെ കൊന്നു നശിപ്പിക്കും
മക്കളാം മർത്യർ നാം..

മലകളും പുഴകളും വനങ്ങളുമൊ-
ക്കെയും അമ്മ കനിഞ്ഞ വരങ്ങളല്ലോ..

എന്നിട്ടും നാമതിൽ സ്വാർഥതാത്പര്യ-
ത്തിൻ അന്യായകർമങ്ങൾ
ചെയ്തുകൂട്ടി...

സ്നേഹത്തിൻ
ഉറവയെ നികത്തി നാം വൻകിട സൗധങ്ങൾ പണിതുയർത്തി.

വെട്ടിയും നികത്തിയും
അമ്മതൻ കരളിനെ മുറിപ്പെടുത്തി..

കണ്ണീരുവറ്റിയൊരമ്മതൻ നിശ്വാസം
കൊടുംകാറ്റായി അലയടിച്ചു.

ഉള്ളിലമർത്തിയ കണ്ണീരോ?
പേമാരിയായി പെയ്തിറങ്ങി..

അമ്മതൻ കരുണാഭാവം മറഞ്ഞു പോയി..

രോഷത്തിൻ ചുടുശ്വാസം വീശിപ്പടരവേ..
വെന്തുവെണ്ണീറായി മർത്യജീവൻ..

സ്വാർത്ഥതാത്പര്യത്തിൻ പരിണിതഫലമിത്..
ചൂഷണം ചെയ്തു നാം
തഴുകേണ്ട കൈകളാൽ..

ഇനിയും പഠിക്കാത്ത
മനുഷ്യാ നീ ഓർക്കുക..

അമ്മ നൽകുന്നൊരീ
അനുഭവപാഠങ്ങൾ!
അറിയുക അമ്മതൻ നന്മയെ..

ഇരിക്കുന്ന കൊമ്പ് മുറിക്കരുതേ നാം..
സംരക്ഷിക്കുക അമ്മയാം പ്രക്രിതിയെ..

ശ്യാമ എ എസ്
10A സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത