ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/സ്കൗട്ട്&ഗൈഡ്സ്/കൂടുതലറിയാം

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15024 (സംവാദം | സംഭാവനകൾ) (→‎സ്കൗട്ട്&ഗൈഡ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട്&ഗൈഡ്സ്

രാജ്യപുരസ്ക്കാ൪ ബാച്ച് 2021

WOVHSS MUTTIL ഹൈസ്കൂളിൽ Scout and Guide പ്രസ്ഥാനത്തിന്റെ GC മാരായി ശ്രീമതി. ബിൻസി, ശ്രീമതി സിoന ജോസ്, ശ്രീമതി സൗദത്ത്. ടി എന്നിവരും ടM ആയി ശ്രീ. അബ്ദുൽ റഷീദ്, ശ്രീ. നൗഫൽ എന്നിവരും പ്രവർത്തിക്കുന്നു.

    ദ്വിതീയ സോപാൻ, തൃതീയ സോപാൻ, രാജ്യ പുരസ്കാർ നിലവാരത്തിലുള്ള 155 കുട്ടികളാണ് ഈ രണ്ടു പ്രസ്ഥാനത്തിലുമായി ഉള്ളത്.

  ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ യൂണിഫോമിലെത്തികമ്പനി മീറ്റിംഗ് നടത്താറുണ്ട്. എല്ലാവർഷവും ത്രിദിന ക്യാംപ് നടത്താറുണ്ട്. സ്കൂളിലെ അച്ചടക്ക കാര്യങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ട്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികൾ മാസ്ക്ക് , ഹാൻഡ് വാഷ്  തുടങ്ങിയവ നിർമ്മിച്ച്‌ സ്ക്കൂളിലേക്ക് സംഭാവന ചെയ്തു. കൂടാതെ ഓൺലൈൻ പഠനത്തിനായി ഒരു വിദ്യാർത്ഥിക്ക് ഫോൺ വാങ്ങിച്ചു നൽകുകയും ചെയ്തു. സ്ക്കൂളിനകത്തും പുറത്തുമുള്ള സാമൂഹീക സേവന പ്രവർത്തങ്ങളിൽ ഗൈഡ് സ്കൗട്ട് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടാകാറുണ്ട്.

നിരവധി വിദ്യാർത്ഥികൾ ഓരോ വർഷവും രാജ്യ പുരസ്ക്കാർ സർട്ടിഫിക്കറ്റുകൾ നേടാറുണ്ട്