എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
കുട്ടികളിൽ ഗണിത താല്പര്യം ഉണർത്തുന്നതിനും, ഗണിതത്തിലെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും, ഗണിതം എളുപ്പവും രസകരവും ആക്കി തീർക്കുന്നതിനും, ഉള്ള വിവിധ പ്രവർത്തനങ്ങളാണ് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നത്. ഗണിത ഗെയിമുകൾ, ഗണിത പാറ്റേണുകൾ,ഗണിത പസിലുകൾ ഗണിതശാസ്ത്രജ്ഞരുടെ ദിനാചരണങ്ങൾ, എന്നിങ്ങനെയുള്ള വിവിധ പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താറുണ്ട്.ഗണിതാ നുഭവങ്ങൾ നേരിട്ട് അറിയുന്നതിനും വിവിധ ഗണിത പ്രവർത്തനങ്ങൾ ചെയ്തു നോക്കുന്നതിനും' ലാബ് @ ഹോം' എന്ന പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ 'ലാബ്@ ഹോം' പഠനസാമഗ്രികൾ സ്വരൂപിക്കുന്നതി നുവേണ്ടി ഒരു ഗണിത ശില്പശാല സംഘടിപ്പിച്ചു.യുപി തല ത്തിലെ എല്ലാ കുട്ടികൾക്കും ഗണിത കിറ്റ് നൽകി കൊണ്ട് വിവിധഗണിത പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. കുട്ടികൾ അവരുടേതായ ഗണിത സാമഗ്രികൾ ഉണ്ടാക്കികൊണ്ട് ഗണിത ലാബ് വിപുലീകരിക്കുകയും വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. വീട്ടിൽ തന്നെ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് വിവിധ പഠന പ്രവർത്തനങ്ങൾ ചെയ്തു നോക്കുന്നതിനും ഗണിതാശയങ്ങൾ മനസ്സിലാക്കുന്നതിനും 'വീട് ഒരു വിദ്യാലയം 'പദ്ധതിയിലൂടെ സഫലമായി.വിവിധ തരം ചാർട്ടുകൾ തയ്യാറാക്കുകയും മോഡലുകൾ തയ്യാറാക്കുകയും ചെയ്തുകൊണ്ട് കുട്ടികൾ അവരുടെ ഗണിതലാബ് മെച്ചപ്പെടുത്തി വന്നു.സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശീയ പതാക നിർമ്മാണം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി .യു എസ് എസ് സ്കോളർഷിപ്പ് വിദ്യാർഥികൾക്കായുള്ള പ്രത്യേക ഓൺലൈൻ ക്ലാസുകൾ,പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള പ്രത്യേക ക്ലാസ് ഇവ ഗണിത ക്ലബ്ബിന്റെ വിവിധ തരം പ്രവർത്തനങ്ങളാണ്. നവംബർ ഒന്നിന് സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികൾക്കായി ആദ്യ രണ്ടാഴ്ച ഗണിത ഗെയിമുകളും പഠനപ്രവർത്തനങ്ങളും ഗണിതപസിലുകളും ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി.
-
പതിപ്പ് - മുഖം ചിത്രം
-
പതിപ്പ് - മുഖം ചിത്രം
-
പതിപ്പ് - മുഖം ചിത്രം
-
റ്റാൻഗ്രാ
-
വൃത്തത്തിന്റെ മനോഹാരിത-ജോമെട്രിക്കൽ പാറ്റേൺ
-
ജോമെട്രിക്കൽ പാറ്റേൺ
-
ജോമെട്രിക്കൽ പാറ്റേൺ
-
മാന്ത്രിക ചതുരം
-
മാന്ത്രിക ചതുരം
-
ജോമെട്രിക്കൽ പാറ്റേൺ
-
വരയും വളവും
-
വൃത്തത്തിന്റെ മനോഹാരിത
-
വൃത്തത്തിന്റെ മനോഹാരിത
-
വൃത്തത്തിന്റെ മനോഹാരിത
-
വൃത്തത്തിന്റെ മനോഹാരിത
-
'മാന്ത്രിക ചതുരം