ജി.എച്ച്. എസ്സ്.എസ്സ് നായർകുഴി
ജി.എച്ച്. എസ്സ്.എസ്സ് നായർകുഴി | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 30 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | 47069 |
ചരിത്രം
ചരിത്രം
കോഴിക്കോട് ജില്ലയുടെ കിഴക്കു ഭാഗത്ത് ചാത്തമംഗലം പഞ്ചായത്ത് പൂളക്കോട് വില്ലേജില്‍പെട്ട നായര്‍കുഴിഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു സ്ഥാപനമാണ് നായര്‍കുഴി സര്‍ക്കാര്‍ വിദ്യാലയം. ഈ സ്ഥാപനത്തിന്റെ ഉല്‍ഭവം, വളര്‍ച്ച, അഭിവൃദ്ധി എന്നിവയെക്കുറിച്ച് മിക്കവരും അജ്ഞരാണ്.അതിനാല്‍ ഈ സ്ഥാപനത്തിന്റെ ഗതകാല ചരിത്രത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. കര്‍ഷകരും കര്‍ഷക തൊഴിലാളികളും ജീവിച്ചിരുന്ന ഒരു കുഗ്രാമമായുരുന്നു നായര്‍കുഴി. അങ്ങിങ്ങായി ഓലമേഞ്ഞ കൊച്ചു വീടുകള്‍ മാത്രം. എഴുത്തും വായനയും അറിയാത്തവരായിരുന്നു ജനങ്ങളില്‍ അധികവും. ഗതാഗത യോഗ്യമായ റോഡുകള്‍ അന്ന് ഉണ്ടായിരുന്നില്ല കുട്ടികള്‍ക്ക് വിദ്യാഭ്യാസം അന്യമായിരുന്നു. മുതിര്‍ന്നാല്‍ രക്ഷിതാക്കളുടെ തൊഴിലില്‍ അവരും എത്തിച്ചേരുന്നു.
സമ്പന്നരായ ആളുകള്‍ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിക്കാനായി ഗുരുവിന്റെ അടുത്തേക്കയക്കും . ഗുരുവിന്റെ വീട്ടില്‍ താമസിച്ച് വിദ്യ അഭ്യസിക്കുന്ന രീതിയാണ് ഗുരുകുല വിദ്യാഭ്യാസം . എന്നാല്‍ ഇത് സാര്‍വ്വത്രികവും ലളിതവുമായിരുന്നില്ല. പഠിതാക്കളുടെ എണ്ണം കൂടിയതോടെ ഒരു പൊതുവേദി രൂപം കൊണ്ടു. അതാണ് എഴുത്തുപള്ളി എന്നറിയപ്പെടുന്ന സ്ഥാപനം. ഈ കുഗ്രാമത്തില്‍ ആദ്യമായി രൂപം കൊണ്ട എഴുത്തുപള്ളി പ്രവര്‍ത്തിച്ചിരുന്നത് നായര്‍കുഴി പറമ്പ് എന്ന സ്ഥലത്തായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഗുരുവിനെ എഴുത്തച്ഛനെന്ന് സംബോധന ചെയ്തിരുന്നു. ആദ്യത്തെ എഴുത്തച്ഛന്‍ ശ്രീമാന്‍ ചന്തുകുട്ടി എന്ന പാരമ്പര്യ ജ്ഞാനിയായിരുന്നു. മലയാള അക്ഷരങ്ങളും നൂറുവരെ അക്കങ്ങളും മാത്രമാണ് പഠിപ്പിച്ചിരുന്നത്.മണല്‍ നിലത്തു പരത്തി വിരലുകൊണ്ട് എഴുതുകയായിരുന്നു പതിവ്. എന്നാല്‍ എല്ലാ കുട്ടികളും ഇവിടേക്ക് വന്നിരുന്നില്ല. കുട്ടികള്‍ കുലത്തൊഴിലിലേക്ക് പോവാന്‍ തുടങ്ങി. രക്ഷിതാക്കളുടെ തൊഴിലേതോ അതിലേക്ക് കുട്ടികളും പോവും. അങ്ങനെ ഇവിടെ അക്ഷാഭ്യാസമില്ലാത്ത ഒരു ജനസമൂഹം രൂപം കൊണ്ടു. 1927 ജൂണ്‍ മാസത്തിലാണ് നായര്‍കുഴി പ്രദേശത്ത് പ്രൈമറി സ്കൂള്‍ സ്ഥാപിതമാകുന്നത്. എലിമെന്ററി സ്കൂള്‍ എന്നായിരുന്നു പേര്. സ്കൂളിനാവശ്യമായ കെട്ടിടം, ഭൂമി ഇവ നാട്ടുകാര്‍ നല്‍കേണ്ടിയിരുന്നു. ഉദാര മനസ്കനായ ബ്രഹ്മശ്രീ. സുബ്രഹ്മണ്യന്‍ നമ്പൂതിരി( കരിപ്പാല ഇല്ലം ) തന്റെ കൈവശ ഭൂമിയില്‍ സ്കൂളിനാവശ്യമായ കെട്ടിടം പണിതു സര്‍ക്കാറിനെ ഏല്‍പ്പിച്ചു. അഞ്ച് വര്‍ഷം കൊണ്ട് പ്രൈമറി സ്കൂള്‍ പൂര്‍ണ്ണമായി. ആദ്യത്തെ പ്രധാനാധ്യാപകന്‍ ആദ്യ വിദ്യാര്‍ത്ഥി എന്നിവര്‍ ആരായിരുന്നു എന്നത് അവ്യക്തമാണ്. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ജന്മിയില്‍ നിക്ഷിപ്തമായിരുന്നു. വര്‍ഷം തോറും തുച്ഛമായ തുക സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിപ്പോന്നു. വിദ്യാലയം ഉണ്ടായെങ്കിലും ജനങ്ങള്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പതിവ് കുറവായിരുന്നു. എട്ടോ , ഒമ്പതോ വയസ്സായാല്‍ മാത്രമേ സ്കൂളില്‍ വിടൂ. കുട്ടികളുടെ വലിപ്പം നോക്കിയാണ് വയസ്സ് തീരുമാനിച്ചിരുന്നത്. പരീക്ഷ എന്ന സമ്പ്രദായം ഉണ്ടായുരുന്നതായി തോന്നിയില്ല. ഒരു വര്‍ഷം ഒരു ക്ലാസ്സിലിരുന്നാല്‍ പിറ്റേ വര്‍ഷം അടുത്തക്ലാസ് ഇതായിരുന്നു രീതി. 1945 കാലയളവില്‍ നായര്‍കുഴി എലിമെന്ററി സ്കൂളില്‍ രണ്ട് അധ്യാപകര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ശ്രീ.കുട്ടന്‍ മാസ്റ്റര്‍ വടക്കേടത്തായിരുന്നു പ്രധാനാധ്യപകന്‍. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സര്‍ക്കാര്‍ പല സ്ഥലങ്ങളിലും പ്രൈമറി അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങി. അങ്ങനെ ഈ സ്കൂളും അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. നാട്ടുകാരുടെ ആത്മാര്‍ത്ഥമായ സഹകരണം ഈ കാര്യത്തില്‍ സ്കൂളിന് ലഭിച്ചു. യു.പി.സ്കൂള്‍ ആയതിന് ശേഷം ആദ്യത്തെ പ്രധാനാധ്യാപകനായി ആലിക്കോയമാസ്റ്റര്‍ നിയമിതനായി. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു വന്നതിനാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കേണ്ടി വന്നു. ഓല ഷെഡ്ഡുകളും സെമീ പെര്‍മനന്റ് കെട്ടിടങ്ങളും നിര്‍മിച്ച് നാട്ടുകാര്‍ തന്നെ പരിഹാരം കണ്ടെത്തി. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ക്രമേണ ബ്രഹ്മശ്രീ കരിപ്പാല അച്ചുതന്‍ നമ്പൂതിരി അവര്‍കളുടെ കൈവശമായിത്തീര്‍ന്നു. അദ്ദേഹം തന്റെ ഉടമസ്ഥാവകാശം ശ്രീ. പെരവന്‍കുട്ടി ചെവിടഞ്ചേരി എന്നിവര്‍ക്ക് കൈമാറുകയും അദ്ദേഹത്തില്‍ നിന്ന് ശ്രീ.വേലായുധന്‍ കുണ്‌ഠ്യോട്ട് കൈവശാവകാശം ഏറ്റെടുക്കുകയും ചെയ്തു. അദ്ദേഹമാണ് സ്കൂളിനെ പൂര്‍ണ്ണമായും ഗവണ്‍മെന്റിനെ ഏല്‍പ്പിച്ചു കൊടുത്തത്.1980ല്‍ ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ആദ്യത്തെ പ്രധാനാധ്യാപകനായി ശ്രീ.ഭാസ്ക്കരന്‍ മാസ്റ്റര്‍ നിയമിതനാവുകയും ചെയ്തു. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നതോടെ സ്കൂളിന് ഓല ഷെഡ്ഡില്‍ നിന്ന് മോചനമായി. ഇന്ന് കാണുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഓരോന്നായി നിര്‍മിക്കപ്പെട്ടു. 2007ല്‍ ഈ വിദ്യാലയം ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു. അന്നത്തെ പ്രധാനാധ്യാപികയായിരുന്ന ശ്രീമതി.ശ്രീദേവി.കെ ആയിരുന്നു ആദ്യ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്. തുടര്‍ന്ന് അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഭൗതിക അക്കാദമിക രംഗങ്ങളില്‍ സ്കൂള്‍ കൈവരിച്ചത്.
ഭൗതികസൗകര്യങ്ങള്‍
നായര്കുഴീ അങ്ങാടീക്ക് തൊട്ടടൂത്തുള്ള 1.5 ഏക്കര് സ്ഥലത്താണ് സ്കൂള് സ്ഥിതി ചെയ്യുന്നത് . ഏകദേശം 300 മീറ്റര് അകലെ മാളികതടായില് 1.5 ഏക്കര് സ്ഥലവും സ്കൂളിനായുണ്ട് . ഇവിടെയാൗൗണു നിര്ദ്ധിഷ്ട ഹയര്സെക്കണ്ടറി കെട്ടിടം നിര്മിക്കാനുദ്ദേശിക്കുന്നത്. 6കെട്ടിടങ്ങളിലായി 25 ക്ളാസ്സ് മൂറികള് പ്രവര്ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- .എസ് പി സി
- ജൂനിയര് റെഡ് ക്രോസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1993-94 | എ.ജയരാജ് |
1994-95 | പി.കെ.പത്മാവതി |
1995-96 | എ.ലക്ഷ്മണന്‍ |
1996-97 | ടി.സുബ്രഹ്മണ്യന് |
1997-98 | എന്.ശശിധരന് |
1998-2000 | പി.കെ.ശാന്തകുമാരി |
2000-2002 | പി.കെ.സുമതി |
2002-2004 | സി.ടി.ലക്ഷ്മി |
2004-2006 | എം.രുക്മിണി . |
2006-2008 | കെ.ശ്രീദേവി |
2008-2010 | കെ.ടി.അബ്ദുള്‍ മജീദു |
2010-2015 | സുജാത.കെ |
2015-2016 | തുളസിഭായ്.വി |
2016- | ബാലകൃഷ്ണന്‍.കെ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക