എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2015-16.
പ്രവേശനോത്സവം
വർണബലൂണുകളും മിഠായികളും നൽകി നവാഗതരായ വിദ്യാർത്ഥികളെ സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു.വീടകങ്ങൾ വിട്ട് വിദ്യാലയത്തിൽ എത്തിയ ചില കുരുന്നുകൾ എങ്കിലും കരച്ചിൽ മാറ്റാൻ പാടുന്നുണ്ടായിരുന്നു.വാർഡ് മെമ്പർ തുമ്പറ ഭാസ്കരൻ ,പിടിഎ ഭാരവാഹികൾ കുട്ടികളെ സ്വീകരിക്കാൻ ഞാൻ രംഗത്തുണ്ടായിരുന്നു.നവാഗതരായ വിദ്യാർത്ഥികൾക്കുള്ള സ്നേഹോപഹാരം വാർഡ് മെമ്പർ വിതരണം ചെയ്തു.പാഠപുസ്തക വിതരണം ഓണം പിടിഎ പ്രസിഡണ്ട് സന്തോഷ് കുമാർ നിർവഹിച്ചു.
സ്വാതന്ത്രൃദിനം
ഭാരതത്തിൻറെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ വിപുലമായി ആഘോഷിച്ചു.സ്വാതന്ത്ര്യദിന പുലരിയിൽ നാട്ടുകാരുടെയും പ്രാദേശിക പ്രമുഖരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും മഹനീയ സാന്നിദ്ധ്യത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്ന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ തുമ്പറ ഭാസ്കരൻ മുഖ്യാതിഥിയായിരുന്നു.പിടിഎ പ്രസിഡണ്ട് ടി സന്തോഷ് കുമാർ ,പിടിഎ ഭാരവാഹികൾ,വിവിധ ക്ലബ്ബ് പ്രതിനിധികൾ സംബന്ധിച്ചു.ദേശഭക്തിഗാനം,പ്രസംഗം,സ്വാതന്ത്ര്യ ദിന ക്വിസ്,തുടങ്ങിയ വിവിധ കലാപരിപാടികൾ സ്വാതന്ത്ര്യ ദിനത്തിൻറെ ഭാഗമായി നടന്നു.മത്സര വിജയികൾക്കുള്ള സമ്മാനദാനവും വാസു മാസ്റ്റർ എൻഡോവ്മെൻറ് വിതരണവും സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ നടന്നു.പായസം മിഠായി വിതരണവും ഉണ്ടായിരുന്നു.
പ്രസന്നടീച്ചർക്ക് യാത്രയയപ്പ്
വിവിധ തലമുറകളെ അറിവിൻറെ ആദ്യാക്ഷരം നൽകി അറിവിൻറെ ഉന്നതിയിൽ എത്തിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട പ്രസന്ന ടീച്ചർക്ക് യാത്രയയപ്പ് നൽകി.സ്നേഹവും കരുതലും ശിക്ഷണവും ആവോളം നൽകി ഒരു പ്രദേശത്തെ തന്നെയായിരുന്നു ടീച്ചർ തൻറെ മികവാർന്ന പഠന മേഖലയിലൂട വിളയിച്ചെടുത്തത്.സ്കൂൾ ഹാളിൽ നടന്ന ഇന്ന് യാത്രയയപ്പ് ചടങ്ങിൽ നാട്ടുപ്രമാണിമാരും കാരണവന്മാരും വിദ്യാർത്ഥികളും ഒത്തുചേർന്നു.പിടിഎ പ്രസിഡണ്ട് ടി സന്തോഷ് കുമാർ സ്കൂളിൻറെ സ്നേഹോപഹാരം ടീച്ചർക്ക് സമർപ്പിച്ചു.വാർഡ് മെമ്പർ ലിനി എംകെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.
വായന ദിനം
2015 16 അധ്യയനവർഷത്തെ വായന വാരാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.പി എൻ പണിക്കർ അനുസ്മരണ പരിപാടികൾ,വായനാദിന അസംബ്ലി ,പോസ്റ്റർ നിർമ്മാണം ,പത്ര പ്രശ്നോത്തരി,വായനമത്സരം,കഥ പറയൽ,വായനക്കുറിപ്പ് മത്സരം,ലൈബ്രറി വിതരണം ഉദ്ഘാടനം തുടങ്ങി വിവിധ വിവിധ പരിപാടികൾ വ്യത്യസ്ത ദിവസങ്ങളിൽ ആയി നടന്നു.വിജയികൾക്ക് സമ്മാനങ്ങളും നൽകി.
തപാൽപ്പെട്ടി
കത്തെഴുത്തിലൂടെയും ആശംസകാർഡ് കൈ മാറ്റങ്ങളുടെയുമുള്ള പഴമയുടെ സൗഹൃദങ്ങളെ തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ് സ്കൂളിൽ തപാൽ പെട്ടി ആരംഭിച്ചത്.പഠന പ്രവർത്തനത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ തപാൽപെട്ടി മുഖാന്തരം നടന്നുവരുന്നു.ദിനാചരണങ്ങളുടെ സന്ദേശങ്ങൾ ഉൾപ്പെടുത്തിയ വിവിധ സ്റ്റാമ്പുകൾ കൾ സ്കൂൾ ലേബലിൽ തയ്യാറാക്കുന്നു.തപാൽ കവറുകളും പുറത്തിറക്കുന്നുണ്ട്.ഇവ പോസ്റ്റ് ഓഫീസിൽ ഇതിൽ വെച്ച് സൗജന്യമായി വിതരണം ചെയ്യുന്നു.സ്വന്തം ക്ലാസുകളിലേക്കുള്ള കുട്ടികൾക്ക് അയക്കാൻ ഒരു സ്റ്റാമ്പും മറ്റു ക്ലാസുകളിലെ കുട്ടികൾക്കുള്ള കത്തുകൾ അയക്കാൻ മറ്റൊരു സ്റ്റാമ്പും അധ്യാപകർക്ക് കത്തുകൾ അയക്കാൻ ഞാൻ വ്യത്യസ്തമായ മറ്റു സ്റ്റാമ്പും ആണ് ഉപയോഗിക്കുന്നത്.കൊച്ചു കൊച്ചു കാര്യങ്ങളും തമാശകളും പരിഭവങ്ങളും ഉപദേശങ്ങളും അഭിനന്ദനങ്ങളും പങ്കുവയ്ക്കുന്ന കത്തുകൾ തപാൽ പെട്ടിയിൽ നിറയുന്നതോ ടെ പോസ്റ്റുമാൻ രംഗത്തിറങ്ങും.ഉച്ചക്ക് 1 45 ന് തപാൽ പെട്ടി തുറന്ന് സ്റ്റാമ്പുകൾ മുകളിൽ സീൽ വച്ച് തന്നെ തുണി സഞ്ചിയുമായി ക്ലാസ് മുറികൾ കയറിയിറങ്ങും.ഓരോ വർഷവും രണ്ട് വിദ്യാർഥികളെ തപാൽ ഓഫീസ് കൈകാര്യം ചെയ്യുന്നതിന് നിയമിച്ചിട്ടുണ്ട്.തപാൽ ദിനത്തിൻറെ ഭാഗമായി കത്തെഴുത്ത് മത്സരവും സ്റ്റാമ്പ് പ്രദർശനവും സംഘടിപ്പിക്കാറുണ്ട്.
തരിശു മണ്ണിനൊരു പച്ചപ്പുതപ്പ്
കൃഷിയുടെ ബാലപാഠങ്ങൾ കണ്ടും അറിഞ്ഞും ആസ്വദിക്കുന്നതിന് അതിന് കുട്ടികൾക്ക് അവസരം നൽകിയിരിക്കുകയാണ് ഈ പദ്ധതിയിലൂടെ സ്കൂൾ കാർഷിക ക്ലബ്ബ് .സ്കൂളിന് സമീപം തരിശായി കിടന്നിരുന്ന 30 സെൻറ് സ്ഥലം ഉപയോഗപ്പെടുത്തി എത്തി നിലമുഴുത്ത ശേഷം പയർ വിതക്കുകയായിരുന്നു.സ്കൂൾ പാചക പുരയിലേക്ക് ആവശ്യമായ പയറുകൾ ആഴ്ചകളോളം ഈ വിളകളിൽ നിന്ന് ലഭ്യമായി.പ്രദേശത്തെ കർഷകനായ സഹദേവൻ,സ്കൂൾ മാനേജർ ,കുരുവട്ടൂർ കൃഷി ഓഫീസർ എന്നിവരുടെ പ്രത്യേക സഹകരണം ഓണം ഈ കൃഷിക്ക് ഉണ്ടായിരുന്നു.
ഓണാഘോഷം
ഓണാഘോഷം കോണോട്ട് എൽ പി സ്കൂളിൽ സമുചിതമായി ആഘോഷിച്ചു.വീട്ടിലെ അംഗങ്ങളും രക്ഷിതാക്കളും വിദ്യാലയ വികസന സമിതി അംഗങ്ങളുംവിദ്യാർത്ഥികൾക്കൊപ്പം സജീവമായി പങ്കെടുത്തു.വടംവലി,ലെമൺ സ്പൂൺ,ചാക്ക് നടത്തം തുടങ്ങി നാടൻകളികളും പൂ ക്കള മത്സരം,നാടൻപാട്ട്,ചിത്രം വരക്കൽ എൽ തുടങ്ങി വിവിധ പരിപാടികളും പരിപാടികളും നടന്നു.വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.
പ്ലാറ്റിനം ജൂബിലി ആഘോഷം
നിരവധി തലമുറകൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്ന് എൽപി സ്കൂളിൻറെ പ്ലാറ്റിനം ജൂബിലി ആഘോഷം ഷം 2015 ജൂൺ മുതൽ 2018 ഷം 2015 ജൂൺ മുതൽ 2016 മാർച്ച് വരെയായി വിവിധ പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു.പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനം നം ജൂൺ 21ന് എംഎൽഎ എം കെ ശശീന്ദ്രൻ നിർവഹിച്ചു.തുടർന്ന് വിവിധ ഘട്ടങ്ങളിലായി ഘട്ടങ്ങളിലായി,ഹെൽത്ത് ക്യാമ്പ് ,കലാ പഠന ക്യാമ്പ് ,ചിത്ര രചന ശില്പശാല,പ്ലാറ്റിനം എക്സ്പോ ,തുടങ്ങി വിവിധ പരിപാടികൾ നടന്നു.
പ്ലാറ്റിനം ജൂബിലിയുടെ സമാപനപരിപാടികൾ മാർച്ച് 26 27 തീയതികളിലായി നടന്നു.സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾക്ക് പുറമേ പൂർവ്വവിദ്യാർഥികളുടെയും നാട്ടുകാരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.സമാപന സമ്മേളനം നം പഞ്ചായത്ത് പ്രസിഡണ്ട് പി അപ്പുക്കുട്ടൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സിറ്റി പോലീസ് കമ്മീഷണർ ജോസി ചെറിയാൻ നിർവഹിച്ചു. സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യാ ഹരിദാസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
- ഉദ്ഘാടനസമ്മേളനം
- ഹെൽത്ത് ക്യാമ്പ്
- ഓർമ്മനൂലുകൾ-പൂർവ്വവിദ്യാർത്ഥിസംഗമം
- ഓലച്ചീന്ത്-കലാ പഠന വിനോദക്യാമ്പ്
- പ്ലാറ്റിനം എക്സ്പോ
- നിറക്കൂട്ട്-ചിത്ര രചന ശില്പശാല
- സമാപനസമ്മേളനം
ഹെൽത്ത് ക്യാമ്പ്
പൂർവ്വവിദ്യാർത്ഥി സംഗമം
ഓലച്ചീന്ത്
പ്ലാറ്റിനം പ്രദർശനം
നിറക്കൂട്ട്
ആരോഗ്യ ക്യാമ്പ്
ബ്ലഡ് ഡൊണേഷൻ പ്രോഗ്രാം
രക്തദാനം മഹാദാനം എന്ന സന്ദേശത്തോടെ മലയാള മനോരമ നല്ല പാഠം പദ്ധതിയുടെ ഭാഗമായാണ് ആണ് സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കുന്നത്.വിദ്യാർത്ഥികളുടെ വീടുകളിലെയും അയൽവീടുകളിലെയും രക്തദാനത്തിന് താൽപര്യവും വും സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും അവരുടെ വിവരണ വിവരശേഖരണം നടത്തുകയും ആണ് ആദ്യഘട്ടത്തിൽ ചെയ്തത്.പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളിൽ സമ്മതപത്രം പൂരിപ്പിച്ചു വാങ്ങി.വിവിധ ബ്ലഡ് ഗ്രൂപ്പുകൾ ലഭ്യമായ നൂറിലേറെ സമ്മതപത്രങ്ങൾ ആണ് ഈ രൂപത്തിൽ കുട്ടികൾ ശേഖരിച്ചത്.സമ്മതപത്രത്തിൽ എ വിവരങ്ങൾ ഉൾപ്പെടുത്തി കൊണ്ട് പ്രത്യേക ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പുറത്തിറക്കി.ഡയറക്ടറിയുടെ കോപ്പി ആശുപത്രികൾ,വിവിധ സന്നദ്ധപ്രവർത്തകർ എന്നിവർക്ക് നൽകി.വ്യക്തികളിൽനിന്നും നല്ല പിന്തുണയും സഹായവും ആണ് പ്രവർത്തനത്തിന് കുട്ടികൾക്ക് ലഭിച്ചത്.സ്കൂൾ വാർഷിക ആഘോഷ ചടങ്ങിൽ വച്ച് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ജോസി ചെറിയാൻ ബ്ലഡ് ഗ്രൂപ്പ് ഡയറക്ടറി പ്രകാശനം ചെയ്തു.
ഓണാഘോഷം
സൈക്കിൾക്ലബ്ബ്
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
പൊതുതെരഞ്ഞെടുപ്പിന് വീറും വാശിയും ആവേശവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിലും സ്കൂൾമുറ്റത്ത് കാണാൻ കഴിഞ്ഞു.വോട്ടുകൾ ചെയ്യണമെന്ന് പോസ്റ്ററുകൾ സ്കൂൾ സ്കൂൾ പരിസരങ്ങളിൽ തൂങ്ങിക്കിടന്നു.ആവേശകരമായ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പിന് 8 നാമനിർദ്ദേശങ്ങൾ ആയിരുന്നു ലഭിച്ചത്.സ്കൂൾ ലീഡർ യോഗ്യതയ്ക്കുള്ള ഉള്ള പ്രതിജ്ഞ തെറ്റിച്ച അതിനാൽ എന്നാൽ ഒരു സ്ഥാനാർഥിയുടെ അപേക്ഷ ഭരണാധികാരി തള്ളി.ഏഴ് മത്സരാർത്ഥികളും ക്ലാസ് റൂമുകളിൽ കയറി ഇറങ്ങി വോട്ട് തേടി .സർവ്വ സന്നാഹങ്ങളോടെ യും യും തിരഞ്ഞെടുപ്പ് ദിവസം എത്തി.പ്രിസൈഡിങ് ഓഫീസർ പോളിങ് ഓഫീസർ പോലീസ് ബാലറ്റ് പെട്ടി ബാലറ്റ് പേപ്പർ തുടങ്ങി എല്ലാവിധ തെരഞ്ഞെടുപ്പ് സർ ഇവിടെയും കണ്ടു.ഉച്ചയോടെ പോളിംഗ് പൂർത്തിയായി.പിന്നെ കാത്തിരിപ്പ്.പിറ്റേദിവസം 11 മണിയോടെ ബാലറ്റ് പെട്ടി തുറന്നു .9 വോട്ടുകൾ ഭൂരിപക്ഷത്തോടെ അനിരുദ്ധ് നെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.
ബാലസഭ
പഠനയാത്ര
ഈ വർഷത്തെ സ്കൂൾ പഠനയാത്ര നിലമ്പൂരിലേക്കായിരുന്നു.നിലമ്പൂരിലെ പ്രശസ്തമായ തേക്ക് മ്യൂസിയം,തൂക്കുപാലം, തേക്കിൻ കാട്,ജൈവവൈവിധ്യ ഉദ്യാനംഎന്നിവ സന്ദർശിച്ചു.ശേഷം വളാഞ്ചേരിയിലെ ഫ്ലോറ പാർക്കിലുമെത്തി.