ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ
ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ | |
---|---|
വിലാസം | |
കട്ടിപ്പാറ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-12-2016 | 47071 |
കോഴിക്കോട് ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമമായ കട്ടിപ്പാറ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി
സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളീഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ. .
ചരിത്രം
കോഴിക്കോട് ജില്ലയിലെ ഒരു മലയോര ഗ്രാമമാണ് കട്ടിപ്പാറ. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ പെട്ട കട്ടിപ്പാറ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് ഹോളീഫാമിലി ഹൈസ്കൂള്‍ കട്ടിപ്പാറ. 1981-1984 കാലഘട്ടത്തില്‍ കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ വികാരിയായിരുന്ന റവ.ഫാദര്‍. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ ഉണ്ടായത് .1982 ല്‍ 8-ാം ക്ലാസ്സില്‍ 4 ഡിവിഷനുകളും 6അധ്യാപകരുമായി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയിലാണ് ക്ലാസ്സുകള്‍ തുടങ്ങിയത് .തുടക്കത്തില്‍ പ്രധാനാധ്യാപകന്റെ ചുമതല വഹിച്ചിരുന്നത് ശ്രീ.അലക്സാണ്ടറായിരുന്നു.ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ സ്കൂളിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാന്‍ സാധിച്ചു. 1987ല്‍ ഈ സ്കൂള്‍ താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴിലായി. 2010 ല്‍ ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 18 ക്ലാസ് മുറികള്‍, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്. സ്കൂളില്‍ കമ്പ്യൂട്ടര്‍ ലാബും ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നിലവിലുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ.ആര്.സി
- സ്ക്കൗട്ട് & ഗൈഡ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
താമരശ്ശേരി കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കോഴിക്കോട്ജില്ലയില്‍ മാത്രം 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ.ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 84 | അലക്സാണ്ടര്‍ കെ എ | ||
1984 - 87 | സി റ്റി ജോസഫ് | ||
1987 - 89 | സിസ്റ്റര്‍. ലീന | ||
1989 - 92 | ജോര്‍ജ്ജ് ഉതുപ്പ് | ||
1992 | മാത്യു കാനാട്ട് | ||
1992 - 94 | മൈക്കിള്‍ പി ഐ | ||
1994 - 95 | പി എ ആന്റണി | ||
1995 - 98 | ജോസഫ് കെ ജെ | ||
1998 - 2002 | ജോണ്‍ റ്റി ജെ | ||
2002 -2007 | ബേബി മാത്യു | ||
2007 - 2008 | എം.വി ജോസ് | ||
2008 - 2010 | എം വി വല്‍സമ്മ | ||
2010 - 12 | ലില്ലി തോമസ് | ||
2012 - 14 | കെ ജെ ആന്റണി | ||
2014 - 15 | വി ഡി സേവ്യര്‍ | ||
2015 onwards | തങ്കച്ചന് എ എം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട് നിന്നും 34 കി.മീ. വയനാട് റോഡില്‍ സഞ്ചരിച്ചാല്‍ 21/6ല്‍ (പെരുമ്പിള്ളി)എത്തും. അവിടെ നിന്നും ഇടത്തോട്ട് കട്ടിപ്പാറ- തലയാട് റോഡില്‍ 7 കി.മീ. സഞ്ചരിച്ചാല്‍ കട്ടിപ്പാറ ഹൈസ്കൂളിലെത്തും.
|
<googlemap version="0.9" lat="11.42972" lon="75.94883" zoom="13" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.404228, 75.966125, SMHS Koodathayi SMHS Koodathayi 11.442003, 75.943851, hfhs kattipara </googlemap> </googlemap>
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.