ജി.വി.എച്.എസ്.എസ് കൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്


ജി.വി.എച്.എസ്.എസ് കൊപ്പം
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2016Gvhss koppam2016




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍-അടിസ്ഥാന വിവരങ്ങള്‍

ഗവ:വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂള്‍ കൊപ്പം,പുലാശ്ശേരി.പി.ഒ

 ഫോണ്‍:04662265333 ഇ-മെയില്‍: gvhsskoppam@gmail.com 04662264800(vhse) vhsskoppam@yahoo.cm

വിദ്യഭ്യാസജില്ല :ഒറ്റപ്പാലം
റവന്യുജില്ല :പാലക്കാട്

ക്ലാസുകള്‍

  • ഹൈസ്ക്കൂള്‍ വിഭാഗം

std.-8 (11division) 8A to 8K std.-9 (12division) 9A to 9 K std.-10(15 division) 10A to 10K

  • VHSE വിഭാഗം

Audit and Accounting Banking Assistance Computer Application ആകെ കുട്ടികള്‍: ഹൈസ്ക്കൂള്‍ വിഭാഗം ആണ്‍കുട്ടികള്‍: 896 പെണ്‍കുട്ടികള്‍: 782 ആകെ : 1678 VHSE വിഭാഗം

ആണ്‍കുട്ടികള്‍ : 28+34 പെണ്‍കുട്ടികള്‍ : 42+42 ആകെ : 146 അധ്യാപകര്‍ /അനധ്യാപകര്‍ Principal/HM-1 HS -62 VHSE-16 Office Staff :2+5=7 പ്രവര്‍ത്തന സമയം : ഹൈസ്ക്കൂള്‍ വിഭാഗം 10am-4pm VHSE വിഭാഗം 9am -4.30pm


ഈ വിദ്യാലയം നമ്മുടെ വിദ്യാലയം നാടിന്റെ ഈ വിദ്യാകേന്ദ്രത്തില്‍ പഠിതാക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ താഴെ കൊടുക്കുന്നു.

  • 1.സദാ സേവന സന്നദ്ധരായ സ്ഥാപനമേധാവി, അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍.
  • 2.പ്രത്യേകപരിഗണനയര്‍ഹിക്കുന്നവര്‍ക്ക്റിസോഴ്സ് അധ്യാപകന്റെ സേവനം

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യേക പഠനസൗകര്യങ്ങള്‍. ഇത്തരം കുട്ടികള്‍ക്ക് പൊതുക്ലാസ് മുറികളിലുംവേണ്ടത്ര സഹായം നല്കല്‍. IED റിസോഴ്സ് റൂം.

  • 3.കൗണ്‍സലിംഗ് അധ്യാപികയുടെ സേവനം

മാനസിക പ്രശ്ങ്ങള്‍ക്ക് പരിഹാരം പഠനവേഗത കുറഞ്ഞവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം കുടുംബാന്തരീക്ഷം,വിദ്യാലയം ഇവിടങ്ങളിലെ പ്രശ്നങ്ങളും, പ്രയാസങ്ങളും തുറന്നുപറയാനുള്ള വേദി. പരിഹാരനടപടികള്‍ നിര്‍ദ്ദേശിക്കല്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനു സമീപത്തായി പ്രവര്‍ത്തിക്കുന്നു.

  • 4.ആരോഗ്യ പ്രവര്‍ത്തകയുടെ സേവനം

ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ മുറിവുകള്‍ ഡ്രസ് ചെയ്യുന്നതിനുള്ള സൗകര്യം നന്നായി പ്രയോജനപ്പെടുത്തുന്ന ഫസ്റ്റ് എയ്ഡ് സംവിധാനം ആരോഗ്യ ബോധവല്‍കരണ ക്ലാസുകള്‍

  • 5.ഫിസിയോ തെറാപ്പി സെന്റര്‍

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ IEDC കുട്ടികള്‍ക്കുള്ള പ്രത്യേക ഫിസിയോതെറാപ്പി റൂം,ഫിസിയോ തെറാപ്പിസ്റ്റ്.

'വിപുലമായ ലാബ് സൗകര്യം'
Physics,Chemistry,Biology ഇവയ്ക് ദേശപോഷിണി ലാബുകള്‍
പരീക്ഷണങ്ങളീലൂടെയുള്ള പഠനം.
ICT സാധ്യത പ്രയോജനപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ ലാബുകള്‍.
VHSE വിഭാഗത്തിന് പ്രത്യേക ലാബുകള്‍.

കമ്പ്യൂട്ടര്‍ ലാബുകള്‍

  • 3 കമ്പ്യൂട്ടര്‍ ലാബുകള്‍
  • DESKTOP,LAPTOP,NETBOOK,LCD COMPUTERS
  • മാതൃകാ ഐ.സി.ടി സ്കൂള്‍
  • 5 ഡിജിറ്റല്‍ ക്ലാസ് മുറികള്‍
  • വിപുലമായ സി.ഡി ലൈബ്രറി.
  • ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം.
  • സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളടങ്ങിയ ഐ.ടി ക്ലബ്ബ്.
  • ലൈബ്രറി നിങ്ങള്‍ക്കൊപ്പം എന്നും എപ്പോഴും
  • അയ്യായിരത്തോളം പുസ്തകങ്ങള്‍
  • മികച്ച റഫറന്‍സ് സൗകര്യം
  • വായനാമൂലയില്‍ ആനുകാലികങ്ങള്‍ പത്രങ്ങള്‍
  • ചര്‍ച്ചാക്ലാസുകള്‍,മത്സരങ്ങള്‍
  • ലൈബ്രറി കാര്‍ഡിന്‍മേല്‍ ചിട്ടയായ പുസ്തകവിതരണം.
  • സ്മാര്‍ട്ട് റൂം
  • വിശാലമായ ഹാള്‍,ഓഫീസ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍.
  • LCD POJECTOR,COMPUTER,SOUND SYSTEM,TV,DVD PLAYER,CD LIBRARY
  • പഠനം കൂടുതല്‍ കാര്യക്ഷമം
  • ചര്‍ച്ചകള്‍,സെമിനാറുകള്‍,പ്രസംഗങ്ങള്‍,ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
  • DOCUMENTORY,SHORT FILM പ്രദര്‍ശനങ്ങള്‍
  • ക്ലബുകള്‍
  • വിദ്യാരംഗം.ഐ.ടി,സാമൂഹ്യശാസ്ത്രം,സയന്‍സ്,പരിസ്ഥിതി,ഹരിതസേന,ആരോഗ്യ ക്ലബ്,english,hindi,urdu,Arabic,sanskrit,Maths ക്ലബുകള്‍.
  • പ്രതിഭകളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം,ക്ലാസുകള്‍,ലാബ്പരീക്ഷണങ്ങള്‍.
  • ചുമര്‍പത്രങ്ങള്‍,പോസ്റ്ററുകള്‍.
  • ദിനാചരണങ്ങള്‍.
ഹരിതകേരളത്തില്‍ കൊപ്പം ഹൈസ്ക്കൂളും
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.ഇത് +2 പ്രവേശനത്തിനു ബോണസ്മാര്‍ക്ക് ലഭിക്കാന്‍ സഹായകരം.
  • പഠനയാത്രകള്‍.
  • സാഹിത്യശില്‍പ്പശാലകള്‍.
  • പൊലിക നാടന്‍പാട്ട്സംഘം.
  • Student Bank
  • വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തല്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക് vhse വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.

SSLC വിജയശതമാനം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികള്‍.

  • പ്രഭാത-സായാഹ്ന ക്ലാസുകള്‍.
  • പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകള്‍,വെക്കേഷന്‍ ക്ലാസുകള്‍
  • പ്രാദേശിക പഠന കേന്ദ്രങ്ങള്‍.
  • Student Adopted Group ,Teacher Adopted Group.
  • കുട്ടികളുടെ ഹാജര്‍,അച്ചടക്കം ഇവ ഉറപ്പുവരുത്താന്‍ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദര്‍ശനം.
  • പഠന ടൈംടേബിള്‍ നല്കല്‍.
  • പഠനവേഗത കുറഞ്ഞവര്‍ക്ക് പ്രത്യേക സഹായപുസ്തകങ്ങള്‍.
  • Unit evaluation ,monthly evaluation,mid term evaluation, continuous evaluation.
  • Class P.T.A, MotherPTA, PTA General body.
  • ഫലപ്രദമായSRG, SUBJECT COUNCIL.
  • ഈ വര്‍ഷം 666 കുട്ടികള്‍ sslc പരീക്ഷക്കു തയ്യാറെടുക്കുന്നു
  • ദേശത്തിന് ദിശാബോധം നല്‍കാന്‍ ഈ വിദ്യാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും താങ്കളുടെയും സുഹൃത്തുകളുടെയും സഹായംവേണം.


ഈ വിദ്യാലയത്തിന്റെ പുരോഗതിക്ക് സഹായിക്കുന്ന സുമനസ്സുകള്‍ ഞങ്ങള്‍ക്ക് എന്നും താങ്ങും തണലുമാകും.ത്രിതല പഞ്ചായത്തുകള്‍,ജനപ്രതിനിധികള്‍,സന്നദ്ധസംഘടനകള്‍,രാഷ്ടീയപ്രസ്ഥാനങ്ങള്‍,പി.ടി.എ, എം.പി.ടി.എ,SSG,പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഇവരോടുള്ള കൃതജ്ഞത എന്നും ഞങ്ങള്‍ക്കുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

8,9,10 ക്ലാസുകളില്‍ നിന്ന് 32 കുട്ടികള്‍ ഉള്‍പ്പെടുന്ന ഒരു സ്കൗട്ട് യൂണിറ്റ് ഈ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്നു. അന്‍പത് രാജ്യപുരസ്കാറും നാല് രാഷ്ട്രപതി പുരസ്കാറും ഈ വിദ്യലയത്തിലെ സ്കൗട്ടുകള്‍ ഇതുവരെ കരസ്ഥമാക്കിയിട്ടുണ്ട്.ഗ്രൂപ്പ് ലീഡര്‍ : ശ്രീമതി.പാത്തുമ്മക്കുട്ടി(പ്രധാന അധ്യാപിക),യൂണിറ്റ് ലീഡര്‍ : ശ്രീ.അബ്ദുല്‍ നാസര്‍.പി,ട്രൂപ്പ് ലീ‍ഡര്‍. നിഹാല്‍ .

  • ജൂനിയര്‍ റെഡ് ക്രോസ്

2016-17 അധ്യയന വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയര്‍ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്,ഗായത്രി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്കുന്നു

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി

ജില്ലയില്‍തന്നെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരില്‍ നാടന്‍പ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

  • ശാസ്ത്രക്കൂട്ടം

ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളില്‍ നിരവധി സമ്മാനങ്ങള്‍ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാര്‍ത്ഥികളുടെ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതില്‍ പ്രചോദനം നല്കുന്നു.

  • ഇ-ലേണിംഗ് ടീം

അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളില്‍ പഠനപ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപ്പെടല്‍ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരില്‍ സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു .

  • ഇംഗ്ലീഷ് ക്ലബ്ബ്
സ്കൂള്‍ പ്രാര്‍ത്ഥനയക്ക് ശേ‍ഷം  ആരംഭിക്കുന്ന Thought of The day എന്ന പ്രവര്‍ത്തനത്തിലൂടെയാണ്  ഒരോ ദിവസവും  ഇംഗ്ളീഷ് ക്ലബ്ബിന്റെ സാന്നിധ്യം കുട്ടികളിലേക്ക് എത്തുന്നത്.മികച്ച സ്കിറ്റുകളിലൂടെ കുട്ടികളിലേക്ക് പഠനപ്രവര്‍ത്തനങ്ങള്‍ ലളിതമായി എത്തിക്കാന്‍ ക്ലബ്ബ് മുന്‍കൈയെടുക്കുന്നു.
  • ഗണിതക്ലബ്ബ്

സംസ്ഥാന ഗണിതശാസ്ത്രമേളയില്‍ സ്ഥിരസാന്നിധ്യമായ കൊപ്പം ഗവ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ അടിത്തറ വിദ്യാലയത്തിലെ ഗണിതക്ലബ്ബാണ്..ഈ വര്‍ഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.നാരായണനുണ്ണിയാണ് നിര്‍വ്വഹിച്ചത്.

  • ഹിന്ദി ക്ലബ്ബ്

രാഷ്ട്രഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്കരിക്കുകയും ദിനാചരണങ്ങള്‍ ആചരിക്കുയും ചെയ്തുവരുന്നു.

  • ഐ.ടി.ക്ലബ്ബ്

ഐ.ടി അടിസ്ഥാനമാക്കിയുള്ള പഠനപ്രവര്‍ത്തനങ്ങളിലും മത്സരങ്ങളിലും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഒരു വിദ്യാലയമാണിത്.കൂടാതെ ഒരു MODEL ICT SCHOOL പദവി ലഭിച്ച വിദ്യാലയംകൂടിയാണിത്.സംസ്ഥാന ഐ.ടി മേളയില്‍ വര്‍ഷങ്ങളായി ഐ.ടി പ്രേജക്ട് അവതരിപ്പിച്ച് എ-ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയം അവതരിപ്പിച്ച ചില പഠനപ്രോജക്ടുകള്‍ക്ക് ഔദ്യോഗികമായി അംഗീകാരവും ലഭിച്ചിട്ടുണ്ട്.തികച്ചും സാമൂഹ്യ പ്രാധാന്യമുള്ള പഠനപ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്.നീരൊഴിയുന്ന നിള,വിദ്യാലയങ്ങള്‍ ഇ-മാലിന്യ കേന്ദ്രങ്ങളാകുന്നുവോ തുടങ്ങിയ പഠനപ്രോജക്ടുകള്‍ ഉദാഹരണങ്ങളാണ്.

  • ഹെല്‍ത്ത് ക്ലബ്ബ്

.സോഷ്യോ-സൈക്കോ ക്ലബ്ബ്

  • കായികക്ലബ്ബ്
varsha muraleedharan

പാലക്കാടിന്റെ സ്വര്‍ണ്ണക്കുതിപ്പില്‍ ഇനി കൊപ്പം ഗവ: ഹൈസ്ക്കൂളും... മത്സരിച്ച രണ്ടിനങ്ങളിലും സ്വര്‍ണ്ണത്തിളക്കവുമായി വര്‍ഷ മുരളീധരന്‍... ഇത് വര്‍ഷ മുരളീധരന്‍....... കേരള സംസ്ഥാന സ്ക്കൂള്‍ കായികമേളയില്‍ ആദ്യമത്സരത്തില്‍ തന്നെ ഇരട്ട സ്വര്‍ണ്ണം കരസ്ഥമാക്കി , കൊപ്പംഗവ ഹൈസ്ക്കൂളിലെ വര്‍ഷമുരളീധരന്‍ കായികചരിത്രത്തില്‍ തന്റേതായ ഇടം കണ്ടെത്തി.കൊപ്പം ഗവ ഹൈസ്ക്കൂളിലെ ഹരിദേവന്‍മാഷിന്റെ പരിശീലനത്തില്‍ മികച്ച കായികപ്രതിഭയാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണീ മിടുക്കി.സംസ്ഥാന കായികമേളയില്‍ ഹൈജമ്പില്‍ 1.50 മീറ്ററുംലോംഗ് ജമ്പില്‍ 5.05 മീറ്ററും ചാടിയാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.ഹൈദരബാദില്‍ വെച്ചു നടന്ന ഇന്റര്‍ ക്ലബ്ബ് ഓപ്പണ്‍മീറ്റില്‍ ലോംഗ് ജമ്പില്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയപ്പോള്‍തന്നെ ഈ മിടുക്കിയിലെ കായിക പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു.പിന്നീട് നിരന്തര പരിശീലനത്തിന്റെ നാളുകളായിരുന്നു വര്‍ഷയ്ക്കും ഹരിദേവന്‍ മാഷിനും.അധ്വാനത്തിന്റെ പ്രതിഫലം കൊയ്യാനായതില്‍ സന്തോഷമുണ്ടെന്ന് രണ്ടുപേരും ഒരുപോലെ അഭിപ്രായപ്പെടുന്നു.കൊപ്പം ഹൈസ്ക്കൂളിന്റെ ഈ സ്വര്‍ണ്ണനേട്ടത്തില്‍ പിടിഎയും വിദ്യാര്‍ത്ഥികളും വളരെയധികം സന്തോഷത്തിലാണ്


  • സാമൂഹ്യശാസ്ത്രക്ലബ്ബ്

സംസ്ഥാനസാമൂഹ്യശാസ്ത്രമേളയില്‍ അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ തുടര്‍ച്ചയായി A ഗ്രേഡ് കരസ്ഥമാക്കുന്ന ഈ വിദ്യാലയത്തിെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ.ഇഖ് ബാല്‍ മങ്കട

സാമൂഹ്യശാസ്ത്ര ടീച്ചിംഗ് എയ്‍ഡ് മത്സരം -സംസ്ഥനതലം -തുടര്‍ച്ചയായി A ഗ്രേഡ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി






{{#multimaps:10.863642,76.192793|width=800px|zoom=16}}

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.വി.എച്.എസ്.എസ്_കൊപ്പം&oldid=160859" എന്ന താളിൽനിന്ന് ശേഖരിച്ചത്