ജി യു പി എസ് തലപ്പുഴ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 22 അധ്യയന വർഷത്തെ സ്കൂൾ ക്ലബ്ബുകളുടെ ഔദ്യോഗികമായ പ്രവർത്തന ഉദ്ഘാടനം 2021 ഓഗസ്റ്റ് മാസം ഇരുപത്തൊമ്പതാം തീയതി പ്രശസ്ത അധ്യാപകനും എഴുത്തുകാരനും അവാർഡ് ജേതാവുമായ ശ്രീ റോയ്സൺ മാസ്റ്റർ നിർവഹിച്ചു. സയൻസ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, വിദ്യാരംഗം, സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ഐടി ക്ലബ്ബ്, ഭാഷാക്ലബ്, വായനാ ക്ലബ്, കബ്ബ്, സ്കൗട്ട് ഗൈഡ് തുടങ്ങിയവ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

    ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ  പോസ്റ്റർ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലി.

  ജൂൺ 11 ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ജനപ്പെരുപ്പം സമ്പദ്ഘടനയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തിൽ ഉപന്യാസ രചന നടത്തി .

   ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ മഹത് വചനങ്ങളുടെ ശേഖരണം കുട്ടികൾ നടത്തി. കുട്ടികൾക്കായി ഉപന്യാസം, യുദ്ധവിരുദ്ധ പോസ്റ്റർ രചന, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി.

    സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എൽ. പി വിഭാഗം കുട്ടികൾക്കായി സ്വാതന്ത്ര്യസമരസേനാനികളുടെ വേഷം അനുകരിച്ച് ഫാൻസിഡ്രസ്സ് മത്സരം യു.പി കുട്ടികൾക്ക് ഓൺലൈൻ ക്വിസ് മത്സരം എന്നിവ നടത്തി.

      നവംബർ 26 ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഓഡിയോ സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. കുട്ടികളുടെ അവകാശങ്ങൾ- കടമകൾ എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരം നടത്തി.

    ജൂൺ 23 നേതാജി ദിനത്തോടനുബന്ധിച്ച് വീഡിയോ സന്ദേശം ക്ലാസ്സുകളിൽ നൽകി .

    റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ക്ലാസുകളിൽ ദേശീയ ഗാനാലാപന മത്സരം നടത്തി. ഭരണഘടനയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.

പരിസ്ഥിതി ക്ലബ്

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്

വൃക്ഷത്തൈ നടൽ മൽസരം ( ഫോട്ടോ ), ചിത്രരചന മത്സരം, പ്രസംഗ മത്സരം എന്നിവ സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.

സെപ്തംബർ 16 ഓസോൺ ദിനത്തിൽ ക്ലബ്ബംഗങ്ങൾക്ക് ഓസോൺ പാളി സംരക്ഷത്തിൻ്റെ ആവശ്യകതയുൾക്കൊള്ളുന്ന സന്ദേശം വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ നൽകി.

നവംബർ 12ന് ദേശീയ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് പക്ഷികളുടെ ചിത്രങ്ങൾ ശേഖരിച്ച് ആൽബം തയ്യാറാക്കൽ, വീട്ടുപരിസരത്തെത്താറുള്ള ഏതെങ്കിലും ഒരു പക്ഷിയുടെ ഫോട്ടോയും പേരും അയക്കൽ, പക്ഷി നിരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ എന്നിവയുടെ മത്സരം എന്നിവ സ്കൂൾ തലത്തിൽ നടത്തി

കബ്ബ്, സ്കൗട്ട് ഗൈഡ്

സ്കൗട്ട് ,കബ്‌ .ഗൈഡ് എന്നിവ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.സ്കൗട്ട് മാസ്റ്ററായി നൗഷാദ് സി.സി ,കബ് മാസ്റ്ററായി മാത്യു എ,ജെ എന്നിവർ ചാർജ് വഹിക്കുന്നു .