സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, മാരാർ തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്.

താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി സർക്കാരും , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും .പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ചൊരു സർക്കാർ വിദ്യാലയമായി മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട്..