ജി എൽ പി എസ് പാക്കം/ചരിത്രം/കുറുവാദ്വീപ്

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Julee kurian (സംവാദം | സംഭാവനകൾ) (chithrangal kootticherthu)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുറുവ ദ്വീപ് 

കേരളത്തിലെ പ്രകൃതിരമണീയമായ ഏക നിത്യഹരിത വന പ്രദേശവും കേരളത്തിലെ ഏക നദീ ദ്വീപുകൂടിയാണ് കുറുവാദ്വീപ് .141.1 ഹെക്ടർ സ്ഥലമുണ്ട് കുറുവയ്ക്ക്.1900 june 5 ന് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ്കാരുടെ സെന്റ് ജോർജ് ഗസറ്റിൽ കുറുവാദ്വീപിനെകുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വില്ല്യൻ ലോഗന്റെ പ്രസിദ്ധമായ മലബാർ മാന്വലിലും കുറുവയെ കുറിച്ച് പ്രതിപാദിക്കുന്നു.കുറുവാദ്വീപിനെ കുറിച്ചു അതിന്റെ മനോഹാരിതയെ വർണ്ണിച്ചു ധാരാളം കവിതകളും സിനിമാഗാനങ്ങളും ഉണ്ട്‌ അതിലൊന്നാണ് നീലമയിൽ പൂങ്കുയിലേ നീ കൂടെ പോരുന്നോ എന്ന് തുടങ്ങുന്ന മനോഹര ഗാനം..വയനാട്ടിലെ ഗോത്രവിഭാഗങ്ങളെ ഉൾപ്പെടുത്തി ബ്രിട്ടീഷുകാർക്കെതിരെ ഒളിപ്പോർ നടത്തുമ്പോൾ പഴശ്ശിരാജയുടെ ഒളിസങ്കേതമായിരുന്നു കുറുവ. അന്ന് പഴശ്ശിരാജ കുളിക്കാനും കുടിക്കാനും വെള്ളം എടുത്തിരുന്ന പാൽക്കുളവും കഞ്ഞിക്കുളവും ഇപ്പോഴും അതേ രീതിയിൽ കത്തുസൂക്ഷിക്കുന്നു (അവിടേക്കു സന്ദർശകർക്കു പ്രവേശനം അനുവദിക്കുന്നില്ല )

കബനീനദിയുടെ കൈവഴികൾ സൃഷ്ടിച്ച മനോഹര ദ്വീപ് നിരവധി ഔഷധ സസ്യങ്ങളും ഓർക്കിഡുകളും ഇലകൊഴിയാത്ത വൃക്ഷങ്ങളുംകൊണ്ടു സമൃദ്ധമായ ഭൂപ്രദേശം വർണ്ണപകിട്ടണിഞ്ഞ ഷഡ്പദങ്ങളും പക്ഷികളും മറ്റു ജീവികളുമെല്ലാം ഉൾപ്പെടുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ കുറുവ വിനോദ സഞ്ചാരികളുടെ പറുദീസയാണ് സ്കൂളിൽ നിന്ന് നോക്കിയാൽ കുറുവയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം