ബി ഇ എം യു പി എസ് ചോമ്പാല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനോപകരണ വിതരണം
കൊറോണ കാലത്തു കുട്ടികൾക്ക് തങ്ങളുടെ സ്കൂൾ ജീവിതം തിരിച്ചു വരാൻ ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തുന്ന ഈ കാലത്തു ഡിജിറ്റൽ പഠനോപകരണങ്ങൾ ഇല്ലാതെ പ്രയാസം അനുഭവപ്പെടുന്ന എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ആയ മൊബൈലും,ടാബ് നൽകി കുട്ടികളെ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ പ്രാപ്തരാക്കി .
വായന ദിനം
കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് എത്തിക്കാനും വായിച്ചു അറിവ് വർധിപ്പിക്കാനും വായിച്ചു വളരാൻ കുട്ടികളിൽ താല്പര്യം ഉണ്ടാക്കുവാനും വായനാദിനം ആഘോഷിച്ചതിലൂടെ സാധിച്ചു .വിവിധ മത്സരങ്ങളും ഇതോടൊപ്പം ഉണ്ടായിരുന്നു .അതിൽ വളരെ ശ്രദ്ധിക്കപ്പെട്ടവ ആയിരുന്നു 'അമ്മ കഥ ,ലോഗോ നിർമ്മാണം ' എന്നത് അതുപോലെ എല്ലാ കുട്ടികൾക്കും വീട്ടിൽ ഒരു ലൈബ്രറി എന്ന ആശയം പ്രാവർത്തികമാക്കാനും സാധിച്ചു .
വായനാ ദിന മത്സരങ്ങളിലെ വിജയികൾ
യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ടു ശ്രീ രതീഷ് നിലയത്തിൽ (ദി ആർട്ട ഓഫ് ലിവിങ് യൂത്ത് ലീഡർ ഷിപ് പ്രോഗ്രാം ട്രൈനർ ആൻഡ് ഇൻസ്ട്രക്ടർ ) ആരോഗ്യ സംരക്ഷണത്തെ കുറിച്ചും അതിൽ യോഗ വഹിക്കുന്ന പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു .
അധ്യാപക ദിന ആഘോഷം
സെപ്തംബർ 5നു അധ്യാപക ദിനം വളരെ ഗംഭീരമായി ആഘോഷിച്ചു .ഇപ്രാവശ്യത്തെ പ്രത്യേകത മുതിർന്ന കുട്ടികൾ ചെറിയ ക്ലാസ്സിലെ കുട്ടികൾക്കായി ഓൺലൈൻ ആയി ക്ലാസുകൾ നടത്തി.
കരാട്ടെ ക്ലാസ്
ജയപരാജയങ്ങളിലുപരി കുട്ടികളെ ആരോഗ്യപരമായും, കായികപരമായും, സ്വയരക്ഷക്കു വേണ്ടിയും പ്രാപ്തരാക്കുകയും അങ്ങനെ കുട്ടികളുടെ പരിപൂർണ വ്യക്തിത്വം രൂപപെടുത്തിയെടുക്കുക എന്ന ഉദ്ദേശത്തോടു കൂടി കരാട്ടെ ക്ലാസ് എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു .ഇതിനകം തന്നെ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു ഇവിടുത്തെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിരിക്കുന്നു .

ഹിരോഷിമ ദിനം
ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വാർഷിച്ചതിന്റെ ഓർമ്മകൾ പുതുക്കി ഇനി ഒരു യുദ്ധം ഉണ്ടാവരുത് എന്ന് ലക്ഷ്യമാക്കി ഹിരോഷിമ ദിനം സ്കൂളിൽ സംഘടിപ്പിച്ചു.
കർക്കിടക ഫെസ്റ്റ്
കുട്ടികൾക്കും രക്ഷിതാക്കൾക്കും കർക്കിടകത്തിന്റെ പ്രാധാന്യം എന്തെന്ന് മനസിലാക്കാനും കർക്കിടകടത്തിൽ അനുവർത്തിക്കേണ്ട ജീവിത രീതികൾ,ഭക്ഷണ ക്രമങ്ങൾ എന്തൊക്കെയെന്ന് അറിയുന്നതിനും വേണ്ടി സ്കൂളിൽ ഒരു കർക്കിട ഫെസ്റ്റ് സംഘടിപ്പിച്ചു .

സ്വാതന്ത്ര്യ ദിനം
2020 വർഷത്തെ സ്വാതന്ത്ര്യ ദിനം വളരെ വിപുലമായ പരിപാടികളോടെ സ്കൂളിൽ വച്ച് ആഘോഷിച്ചു .വാർഡ് മെമ്പർ ,സ്കൂൾ ലോക്കൽ മാനേജർ റവ.ബാബു ദയാനന്ദൻ എന്നിവർ ഇതിൽ ആശംസകൾ അർപ്പിക്കുകയും സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി രഞ്ജിഷ ഗിൽബർട്ട് പതാക ഉയർത്തുകയും ചെയ്തു.അതിനു ശേഷം കുട്ടികളുടെ ദേശഭക്തി ഗാനവും ,പ്രസംഗങ്ങളും ഉണ്ടായിരുന്നു.ശ്രീമതി ഷെബിത നന്ദി പറയുകയും ചെയ്തു .അതിനു ശേഷം ഓൺലൈൻ ആയി ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.പായസവിതരണവും നടത്തി .
ഓണാഘോഷം
ഈ കൊല്ലത്തെ ഓണാഘോഷം ഓൺലൈൻ ആയി ആഘോഷിച്ചു .വിവിധ പരിപാടികൾ കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ചു .ഓണ പൂക്കള മത്സരം നടത്തി
ഓസോൺ ദിനം
ഈ വർഷത്തെ ഓസോൺ ദിനം അതിവിപുലമായി നടത്തി .എന്താണ് ഓസോൺ എന്നതിനെ കുറിച്ചും ക്ലോറോ ഫ്ളൂറോ കാർബൺ എങ്ങനെയൊക്കെ ഓസോനിന് തകരാറു ഉണ്ടാക്കും എന്നതിനെ കുറിച്ചും ഓസോൺ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കാൻ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ സാധിച്ചു
ക്രിസ്തുമസ് ദിന ആഘോഷം
ഈ കൊല്ലത്തെ ക്രിസ്തുമസ് ദിനാഘോഷം വളരെ വിപുലമായി സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ആഘോഷിച്ചു .റവ .ജോബി ജോർജ് അച്ഛൻ ക്രിസ്തുമസ് ദിന സന്ദേശം നൽകി .തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .
റിപ്പബ്ലിക് ഡേ ആഘോഷം
കോവിഡിന്റെ പ്രതിസന്ധിയെ നമ്മൾ അസാധാരണ ഐക്യത്തോടെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലത്തു 2022 ജനുവരി 26 നു എഴുപത്തി മൂന്നാം റിപ്പബ്ലിക് ഡേ ഞങ്ങളുടെ സ്കൂളിലും ആഘോഷിച്ചു .പ്രധാന അദ്ധ്യാപിക പതാക ഉയർത്തുകയും കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങളും പ്രസംഗവും വിവിധ പരിപാടികളും നടത്തി .
സ്ക്കൂൾ ഡയറി
കുട്ടികളുടെ ദിവസേനയുള്ള പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തിൽ സ്കൂളിനെ പറ്റിയും, സ്കൂളിൽ പാലിക്കേണ്ടതായ കാര്യങ്ങളെക്കുറിച്ചും , സ്കൂൾ പ്രാർത്ഥന,ദേശീയഗാനം, കുട്ടികൾക്കും, രക്ഷിതാക്കൾക്കുമുള്ള നിർദ്ദേശങ്ങൾ,പേഴ്സണൽ ഡീറ്റൈൽസ്, ലീവ് റിക്കോർഡ്,ക്ലാസ് ടൈം ടേബിൾ,എക്സാം ടൈം ടേബിൾ, ടീച്ചർമാരുടെ പേരും ഫോൺ നമ്പറും,പി ടി ആ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പേരും ഫോൺ നമ്പറും,അത്യാവശ്യം (എമർജൻസി)വന്നാൽ വിളിക്കേണ്ട ഫോൺ നമ്പര് ,മാർക്ക് ഷീറ്റുകൾ,നിരന്തര മൂല്യനിർണ്ണയ രേഖ,ഫീസ് രജിസ്റ്റർ ,ക്ലാസ് ടീച്ചർ റിമാർക്ക്സ്,കൊ-കരിക്കുലം ആക്ടിവിറ്റീസ് എഴുതാനുള്ള ഷീറ്റുകൾ ഇതൊക്കെ ഉൾകൊള്ളിച്ചുള്ളതാണ് ഡയറി.
