ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2021-2022 അധ്യയന വർഷ പ്രവർത്തനങ്ങൾ
- സ്കൂൾ തല പ്രവേശനോത്സവം 2021 ഉദ്‌ഘാടനം ജൂൺ ഒന്നാം തീയതി രാവിലെ 11 മണിക്ക് സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നടന്നു. ഹെഡ്മിസ്ട്രസ് സബിത ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങ് ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ പ്രവേശനോത്സവ ഗാനത്തിന്റെ സംഗീത ചിത്രാവിഷ്കാരവും കരോക്കേ ഗാനമേളയും മറ്റു കലാപരിപാടികളും നടന്നു. പിന്നീട് പുതുതായി പ്രവേശനം നേടിയ എല്ലാ വിദ്യാർത്ഥികളുടെയും യോഗം ഗൂഗിൾ മീറ്റിൽ സംഘടിപ്പിച്ചു.എല്ലാ അധ്യാപകരും കുട്ടികളുമായി സംസാരിച്ചു.
- ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് വടകര എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ ശ്രീ രാമകൃഷ്ണൻ സി ,സ്കൂളിലെ യൂട്യൂബ് ചാനൽ വഴി ലഹരി ബോധവൽക്കരണ ക്ലാസ് കുട്ടികൾക്കായി നൽകി.
- നമ്മുടെ സ്കൂളിലെ ഓണാഘോഷം വിവിധ പരിപാടികളോടെ ഓഗസ്റ്റ് 28ന് ആഘോഷിച്ചു. ഗണിതപൂക്കളം, ഓണക്വിസ്, ഓർമയിലെ ഓണം, ഓണപ്പാട്ടുകൾ എന്നീ പരിപാടികൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. അതിഥികൾക്കൊപ്പം ഓൺലൈൻ എന്ന പരിപാടിയിൽ ക്ലാസ്സ് ഗ്രൂപ്പുകളിൽ പ്രശസ്ത ഗായകയരായ ശ്രീമതി കൃഷ്ണ കണ്ണൂർ, നജ്മ കോഴിക്കോട്, വിനീഷ് പാറക്കടവ് എന്നിവരും ടെലിവിഷൻ താരമായ സുധൻ കൈവേലി യും പരിപാടികൾ അവതരിപ്പിച്ച് കുട്ടികളുമായി സംവദിച്ചു. അധ്യാപകരും വിദ്യാർത്ഥികളും കൂടി ഓണപ്പാട്ടുകൾ സ്കൂൾ യൂട്യൂബ് ചാനൽ വീഡിയോ ആയി അവതരിപ്പിച്ചു.
-
പ്രവേശനോത്സവം നോട്ടീസ്
-
ഗൂഗിൾ മീറ്റ്
-
ലഹരി ബോധവൽക്കരണ ക്ലാസ്