ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഭിന്ന ശേഷി സൗഹൃദ വിദ്യാലയം
ഈ വിദ്യാലയത്തിൽ ഭിന്ന ശേഷി വിദ്യാർത്ഥികളും പഠിതാക്കളാണ്. അവർക്ക് പ്രത്യേകമായി പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യങ്ങളുമുണ്ട്. ബി.ആർ.സിയിൽ നിന്ന് റിസോർസ് ടീച്ചർ, വിവിധ പഠന ഉപകരണങ്ങൾ, വീൽ ചെയർ സംവിധാനം, സ്പെഷ്യൽ ശുചീകരണ മുറി എന്നിവയെല്ലാം ലഭ്യമാണ്. നിർദ്ദിഷ്ട ആനുകൂല്യങ്ങൾക്ക് അർഹതയുള്ളവരായവർക്ക് ധനസഹായ മടക്കമുള്ള എല്ലാ സേവനങ്ങളും റിസോർസ് അധ്യാപിക മുഖേന കൃത്യ സമയത്ത് ലഭ്യമാക്കാനും സ്കൂൾ അധികൃതർ കൃത്യമായി ശ്രദ്ധിക്കുന്നു. ഇവർക്കു വേണ്ടി മികച്ച പഠനാനുഭവങ്ങളും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സോപ്പ് നിർമ്മാണം, പേപ്പർ പേന നിർമ്മാണം തുടങ്ങിയ പരിശീലനങ്ങളും നടക്കുന്നുണ്ട്. ഭിന്ന ശേഷി വിദ്യാർത്ഥികളുടെ വീട്ടിലെത്തി പ്രത്യേക സന്ദർശനവും ദിനശേഷി വാരാഘോഷവും ഓരോ വർഷവും സംഘടിപ്പിക്കുന്നു.
മുൻ വർഷം . യും ഭിന്നശേഷി വാരാചരണം സംഘടിപ്പിച്ചു. ഈ വർഷം ഭിന്നശേഷി വിദ്യാർത്ഥിയുടെ വീട്ടിലെത്തി സ്നേഹസംഗമം നടത്താനും സാധിച്ചു.
2020-21
സ്നേഹസംഗമം
ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിന്റെ വീട്ടിലെത്തി സ്നേഹസംഗമം നടത്തി. സഹപാഠിക്ക് സമ്മാന പൊതി നൽകാനും മക്കൾ മറന്നില്ല.
2019-20
സഹപാഠികൾ ചങ്ങാതി ചെപ്പുമായി ഭിന്ന ശേഷി വിദ്യാർത്ഥിയുടെ വീട്ടിലെത്തി
2018-19
സ്കൂളിന് വീൽ ചെയർ
തണൽ കൂട്ടം സഹവാസ ക്യാമ്പ്
വേങ്ങര ബി.ആർ.സി യുടെ നേതൃത്വത്തിൽ സബ്ജില്ലയിലെ മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി നടത്തിയ തണൽ കൂട്ടം സഹവാസ ക്യാമ്പിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത സ്കൂളിലെ വിദ്യാർഥികൾ സമ്മാനർഹരായി
വൈകല്യം മറക്കാൻ പുരാവസ്തു പ്രദർശനം
വള്ളിക്കുന്നിലെ ഭിന്ന ശേഷി വിദ്യാലയത്തിൽ എത്തി അവരുടെ വൈകല്യം മറക്കാൻ പുരാവസ്തു പ്രദർശനം ഒരുക്കി
ഭിന്ന ശേഷി വാരാചരണം
ഭിന്ന ശേഷി വാരാചരണത്തോടനുബന്ധിച്ച് ചിത്ര രചന സംഘടിപ്പിച്ചു